Posted inവിനോദം

കല്‍പ്പനയുടെ മകള്‍ ശ്രീസംഖ്യ സിനിമയിലേക്ക്

നടി കല്‍പ്പനയുടെ മകള്‍ ശ്രീസംഖ്യ എന്ന ശ്രീമയി സിനിമയിലേക്ക്. ജയന്‍ ചേര്‍ത്തല എന്ന പേരില്‍ അറിയപ്പെടുന്ന നടന്‍ രവീന്ദ്ര ജയന്റെ സംവിധാന അരങ്ങേറ്റ ചിത്രത്തിലൂടെയാണ് ശ്രീസംഖ്യയുടെയും സിനിമാ അരങ്ങേറ്റം. വിന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അടൂരില്‍ ആരംഭിച്ചു. ശ്രീസംഖ്യയ്‌ക്കൊപ്പം ഉര്‍വ്വശിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സ്‌കൂള്‍ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഏതാനും പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ സൗഹൃദത്തിന്റെയും ബന്ധങ്ങളുടെയും കഥ നര്‍മ്മവും ത്രില്ലും കോര്‍ത്തിണത്തി അവതരിപ്പിക്കുകയാണ്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ […]

Posted inഓട്ടോമോട്ടീവ്

പുതിയ മോഡല്‍ ഇരുചക്രവാഹനങ്ങളുമായി ഏഥര്‍

ഓണം വിപണി ലക്ഷ്യമിട്ട് പുതിയ മോഡല്‍ ഇരുചക്രവാഹനങ്ങളുമായി ഏഥര്‍ എനര്‍ജി. 450എസും, 450 എക്‌സിന്റെ പരിഷ്‌കരിച്ച രണ്ട് പതിപ്പുകളുമാണ് വിപണിയിലെ താരങ്ങള്‍. കേരളത്തിലെ 22 വിപണി വിഹിതമാണ് ഏഥറിന് ഉള്ളത്. 2.9 കിലോ വാട്ട് അവര്‍ ബാറ്ററിയാണ് 450 എസിന് നല്‍കിയിരിക്കുന്നത്. 115 കിലോമീറ്റര്‍ ആണ് ഈ മോഡലിന്റെ സര്‍ട്ടിഫൈഡ് റേഞ്ച്. ടോപ്പ് സ്പീഡ് 90 കിലോമീറ്ററാണ്. വെറും 8.5 മണിക്കൂര്‍ കൊണ്ട് ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. 1.30 ലക്ഷം രൂപയാണ് […]

Posted inപുസ്തകങ്ങൾ

സമ്പൂര്‍ണ്ണ കഥകള്‍

നാടിനെയും വീടിനെയും സംബന്ധിക്കുന്ന വെളിപാടുകള്‍ക്കു നടുവില്‍ പ്രവാസജീവിതത്തിന്റെ ഇരമ്പങ്ങള്‍. പ്രവാസജീവിതത്തിലേക്ക് കാലെടുത്തുവെച്ചവരുടെയും തൊഴിലന്വേഷകരുടെയും സ്ത്രീമനസ്സുകളുടെയും ആത്മാവിഷ്‌കാരത്തിന്റെ കഥകള്‍. ആഘോഷങ്ങളുടെ ഉന്മാദരാത്രിക്കുശേഷം ഉണരുന്ന നഗരത്തിന്റെ പതഞ്ഞുപൊന്തുന്ന ചൂടില്‍ ഓര്‍മ്മച്ചിത്രങ്ങളുടെ ചിരിയും കരച്ചിലും ഇഴചേരുന്നു. മുപ്പത് വര്‍ഷത്തെ ദുബൈ ജീവിതം നല്‍കിയ അമ്ലാനുഭവങ്ങള്‍. ഗള്‍ഫ് ജീവിതങ്ങളുടെ കണ്ണീര്‍പ്പാടുകള്‍ പതിഞ്ഞ രചന. സമകാലിക യാഥാര്‍ത്ഥ്യങ്ങളുടെയും മരുഭൂമിക്കാഴ്ചകളുടെയും ചിത്രസന്നിവേശങ്ങള്‍. ‘സമ്പൂര്‍ണ്ണ കഥകള്‍’. കെ.എം. അബ്ബാസ്. ഗ്രീന്‍ ബുക്‌സ്. വില 352 രൂപ.  

Posted inആരോഗ്യം

പുട്ടും പഴവും ആരോഗ്യത്തിന് അത്ര നല്ലതല്ല!

പുട്ടിന്റെ കൂടെ പഴം ബെസ്റ്റാണ്. പലരുടെയും പ്രഭാത ഭക്ഷണം തന്നെ പുട്ടും പഴവുമാണ്. രാത്രി മുഴുവന്‍ ഒഴിഞ്ഞ വയറിനും ശരീരത്തിനും പോഷകങ്ങളും ഗ്ലുക്കോസും നല്‍കുന്നത് പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന അന്നജത്തില്‍ നിന്നാണ്. അതുകൊണ്ടുതന്നെ, പ്രഭാത ഭക്ഷണം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. പ്രാതല്‍ നന്നായി കഴിക്കുന്ന ഒരാളുടെ ശരീരവും മനസ്സും ഊര്‍ജ്ജസ്വലവും ഉണര്‍വുള്ളതും ആയിരിക്കും. പ്രഭാത ഭക്ഷണത്തില്‍ മലയാളികളുടെ ഇഷ്ട വിഭവമാണ് പുട്ട്. നല്ല ചൂടുള്ള പുട്ടും അതിനൊപ്പം കടലക്കറിയും കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എന്നാല്‍ മലയാളികള്‍ക്കിടയില്‍ ഏറെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പരസ്യ വിവാദം ഒഴിവാക്കണമെന്ന് നേതാക്കളോട് എഐസിസി

അതൃപ്തിയുളള നേതാക്കളോട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ സംസാരിക്കും. പകുതി 50 വയസിന് താഴെയുള്ളവർ ആകണമെന്ന ശുപാർശ ഇപ്പോൾ പ്രായോഗികമല്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. എന്നാൽ ചില സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് മുമ്പ് നേതൃമാറ്റം ആലോചിക്കുമെന്നും കേരളത്തിൽ മാറ്റം വേണോ എന്നും ചർച്ച നടത്തുമെന്നാണ് എഐസിസി പറയുന്നത്. കോൺഗ്രസ് പ്രവർത്തകസമിതിയിൽ വിമർശനവുമായി ഇന്നലെ രമേശ് ചെന്നിത്തല രം​ഗത്തെത്തിയിരുന്നു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 21

*1985ലെ മികച്ച ജനപ്രിയ നടി? *ഓപ്ഷനുകള്‍ കാണാന്‍ : https://youtu.be/c9opkKF4Xco | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/* ◾കോണ്‍ഗ്രസിന്റെ 39 അംഗ പ്രവര്‍ത്തക സമിതിയിലേക്കു കേരളത്തില്‍നിന്ന് അഞ്ചു പേര്‍. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, എ.കെ. ആന്റണി, ശശി തരൂര്‍ എന്നിവര്‍ പ്രവര്‍ത്തകസമിതി അംഗങ്ങളാണ്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവായും ഉള്‍പ്പെടുത്തി. രാജസ്ഥാനില്‍നിന്ന് സച്ചിന്‍ പൈലറ്റും പ്രവര്‍ത്തക സമിതിയിലുണ്ട്. കനയ്യ കുമാറിനെ പ്രത്യേക ക്ഷണിതാവും ജി-23 നേതാവായ മനീഷ് തിവാരി […]

Posted inബിസിനസ്സ്

സ്വര്‍ണ വായ്പാ ഷോപ്പികള്‍ തുറന്ന് ബാങ്ക് ഒഫ് ബറോഡ

പൊതുമേഖലാ ബാങ്കായ ബാങ്ക് ഒഫ് ബറോഡ കേരളത്തില്‍, 35 പുതിയ സ്വര്‍ണ വായ്പാ ഷോപ്പികള്‍ തുറന്നു. രാജ്യത്താകമാനം പുതുതായി 251 സ്വര്‍ണ വായ്പാ ഷോപ്പികളാണ് തുറക്കുന്നത്. സ്വര്‍ണ വായ്പാ ഉപയോക്താക്കള്‍ക്ക് മാത്രമായി സേവനം നല്‍കുന്നതിന് ബാങ്ക് ശാഖയ്ക്കുള്ളിലെ ഒരു പ്രത്യേക ഭാഗമാണ് സ്വര്‍ണ വായ്പാ ഷോപ്പി. ബാങ്കിന് ഇപ്പോള്‍ രാജ്യത്തുടനീളം ആകെ 1,238 സ്വര്‍ണ്ണ വായ്പാ ഷോപ്പികളുണ്ട്. എല്ലാ പ്രവൃത്തി ദിവസങ്ങളിലും തടസമില്ലാതെ സേവനങ്ങള്‍ ലഭ്യമാക്കും. മിതമായ പലിശ നിരക്കുകള്‍, വായ്പാ പരിധി വര്‍ദ്ധിപ്പിച്ചു. 3 ലക്ഷം […]

Posted inവിനോദം

‘അച്ഛനൊരു വാഴ വച്ചു’ ചിത്രത്തിലെ പുതിയ ഗാനം

നിരഞ്ജ് രാജു, എ.വി.അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സാന്ദീപ് സംവിധാനം ചെയ്യുന്ന ‘അച്ഛനൊരു വാഴ വച്ചു’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. ‘ഈ തെരുവിലെ പറവകള്‍’ എു തുടങ്ങുന്ന ഗാനം വിനീത് ശ്രീനിവാസനാണ് ആലപിച്ചത്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ബിജിബാല്‍ ഈണമൊരുക്കി. ഓണത്തോടനുബന്ധിച്ച് ഇ4 എന്റര്‍ടെയ്ന്‍മെന്റ് ആണ് ‘അച്ഛനൊരു വാഴ വച്ചു’ എന്ന ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. മുകേഷ്, ജോണി ആന്റണി, ധ്യാന്‍ ശ്രീനിവാസന്‍, അപ്പാനി ശരത്, ഭഗത് മാനുവല്‍, സോഹന്‍ […]

Posted inവിനോദം

‘ജവാന്‍’ വിതരണാവകാശവും ഗോകുലം മൂവീസിന്

‘ജയിലറി’നു പിന്നാലെ അടുത്ത ബ്രഹ്മാണ്ഡ ചിത്രമായ ‘ജവാന്‍’ കേരള, തമിഴ്‌നാട് വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്. തമിഴ്‌നാട്ടില്‍ റെഡ് ജയന്റ് മൂവിസിനൊപ്പമാകും ചിത്രം വിതരണത്തിനെത്തിക്കുന്നത്. കേരള ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ ഡ്രീം ബിഗ് ഫിലിംസാണ്. ഏകദേശം അന്‍പത് കോടിക്കു മുകളിലാണ് ഡീല്‍ നടന്നതൊണ് സൂചന. ഒരു ഹിന്ദി ചിത്രത്തിനു തമിഴ്‌നാട്ടില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക കൂടിയാണിത്. മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബ്യൂഷന്‍ രംഗം വ്യാപിപ്പിക്കുതിന്റെ ഭാഗമായാണ് ‘ജവാന്‍’ തമിഴ്നാട്ടില്‍ കൂടി വിതരണം ചെയ്യുന്നത്. […]

Posted inഓട്ടോമോട്ടീവ്

ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന് വന്‍ വിലക്കുറവ്

രാജ്യത്തെ ഉത്സവ സീസണിന് മുന്നോടിയായി ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന് വന്‍ വിലക്കുറവ്. ബജാജ് തങ്ങളുടെ ഏക ഇലക്ട്രിക് സ്‌കൂട്ടറായ ചേതക് ഇലക്ട്രിക്ക് 22,000 രൂപ വരെ വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നു. വില കുറച്ചതിനെത്തുടര്‍ന്ന്, ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന് ഇപ്പോള്‍ ഫെയിം 2 സബ്‌സിഡിക്ക് ശേഷം 1.30 ലക്ഷം രൂപയാണ് ദില്ലി, ബെംഗളൂരു എക്‌സ് ഷോറൂം വില. നേരത്തെ 1.52 ലക്ഷം രൂപയായിരുന്നു ബജാജ് ചേതക്കിന്റെ വില. ഈ വിലക്കുറവ് എതിരാളികളായ ഏഥര്‍ 450എക്‌സ് (1.38 […]