Posted inGeneral, പ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ കല്ലേറ്

സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ കല്ലേറ് തുടരുന്നു. രാജധാനി എക്സ്പ്രസിന് നേരെ കാഞ്ഞങ്ങാട് വച്ചും വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ പരപ്പനങ്ങാടിക്ക് അടുത്ത് വച്ചും കല്ലേറുണ്ടായി.ഇന്ന് വൈകുന്നേരം 3.40 ഓടെയാണ്  തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. കോച്ചിന്റെ ഗ്ലാസ് പൊട്ടി. ആർക്കും പരിക്കില്ല. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനും കുശാൽ നഗർ റെയിൽവേ ഗേറ്റിനും ഇടയിൽ വച്ചാണ് കല്ലേറുണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച് പ്രകാശ് രാജ്

ചന്ദ്രയാനിൽ നിന്നുള്ള ആദ്യചിത്രം പുറത്ത് എന്ന അടിക്കുറിപ്പോടെ ഒരാൾ ചായ അടിക്കുന്ന ചിത്രമാണ് പ്രകാശ് രാജ് ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. പ്രകാശ് രാജിന്റെ പ്രതികരണത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. മൂന്നാം ചന്ദ്രയാൻ ദൗത്യം ചന്ദ്രനിൽ മറ്റന്നാൾ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ ഒരുങ്ങുമ്പോഴാണ് പ്രകാശ് രാജിന്റെ ട്വീറ്റ് ചർച്ചാ വിഷയമാകുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പിണറായി വിജയന്റെ കുടുംബത്തിന് കമ്മീഷൻ നൽകേണ്ട അവസ്ഥയെന്ന് രാജീവ് ചന്ദ്രശേഖർ

കേരളത്തിൽ പദ്ധതികൾ തുടങ്ങാൻ പിണറായി വിജയന്റെ കുടുംബത്തിന് കമ്മീഷൻ നൽകണമെന്നും അഴിമതി, പ്രീണനം,കുടുംബാധിപത്യം എന്നിവയിൽ യുഡിഎഫും എൽഡിഎഫും ഒരുപോലെയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അഴിമതിയിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് സ്പീക്കറിന്റെ മിത്ത് പരാമർശമെന്നും അദ്ദേഹം കൂട്ടിചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നാസിക്കിലെ വ്യാപാരികൾ സമരത്തിൽ

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഉള്ളി വ്യാപാര കേന്ദ്രമായ നാസിക്കിൽ സവാളയുടെ മൊത്ത വ്യാപാരം വ്യാപാരികൾ നിർത്തിവെച്ചു. സവാള കയറ്റുമതിക്ക് 40 ശതമാനം കയറ്റുമതി തീരുവ ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് കർഷകരുടെ നടപടി. സമരം നീണ്ടാൽ രാജ്യത്ത് ഉള്ളി ക്ഷാമം രൂക്ഷമായേക്കുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ 90 ശതമാനം ഉള്ളിയും ഉത്പാദിപ്പിക്കുന്ന നാസിക്കിൽ ഉള്ളി വ്യാപാരം പൂർണമായി നിർത്തിവെക്കുമ്പോൾ വലിയ വിലക്കയറ്റ ഭീഷണിയും നേരിടേണ്ടിവരുമെന്നാണ് സൂചന.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കൂപ്പൺ വിതരണം അനുവദിക്കില്ലെന്ന് ഹൈക്കോടതി

കെ എസ് ആർ ടി സി യുടെ ശമ്പളവിതരണ കാര്യത്തിൽ സർക്കാരിന്‍റെ നിലപാട് എന്തെന്നും ,ശമ്പളം നൽകണമെന്ന കാര്യം എപ്പോഴും കോടതിയെക്കൊണ്ട് ഓർമിപ്പിക്കുന്നത് എന്തിനെന്നും കോടതിചോദിച്ചു.കഴിഞ്ഞവർഷവും ഓണത്തിന് ശമ്പളം നൽകണമെന്ന ഉത്തരവ് കോടതിയിൽ നിന്നുണ്ടായിരുന്നു.എന്നാൽ ഉത്തരവിനെതിരെ അപ്പീൽ പോവുകയാണ് സർക്കാർ ചെയ്തത്.തുടർന്ന് ശമ്പളം പണമായും കൂപ്പണായും നൽകാമെന്ന തീരുമാനമെടുത്തു. എന്നാൽ ശമ്പളം പണം ആയി തന്നെ കൊടുക്കണമെന്നും.കൂപ്പൺ വിതരണം അനുവദിക്കില്ലെന്നും കോടതി പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിടുതൽ ഹർജിക്കെതിരെ അരിയിൽ ഷുക്കൂറിന്റെ മാതാവ്

പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജിക്കെതിരെ ഷുക്കൂറിന്റെ മാതാവ് സിബിഐ കോടതിയിൽ. അരിയിൽ ഷുക്കൂർ കൊലപാതകത്തിൽ സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷിനും എതിരെ തെളിവുകളുണ്ടെന്നും പ്രതികൾ ഗൂഢാലോചനയിൽ പങ്കാളിയായതിന് സാക്ഷികളുണ്ടെന്നും കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.അതിനാൽ വിടുതൽ ഹർജി തള്ളണമെന്നും ഷുക്കൂറിന്റെ മാതാവ് ആത്തിക്ക ആവശ്യപ്പെടുന്നു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 21

*1985ലെ മികച്ച ജനപ്രിയ നടി? *ഓപ്ഷനുകള്‍ കാണാന്‍ : https://youtu.be/c9opkKF4Xco | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/* ◾കെ- ഫോണ്‍ പദ്ധതി നടത്തിപ്പില്‍ എസ്.ആര്‍.ഐ.ടി ഗുരുതര വീഴ്ച വരുത്തിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്. പദ്ധതിയുടെ മെല്ലെപ്പോക്കിനും മോശം പ്രകടനത്തിനും കാരണം എസ്ആര്‍ഐടിയുടെ വീഴ്ചകളാണെന്നാണ് നിരീക്ഷണം. ഏറ്റെടുത്ത ചുമതലകള്‍ എസ്.ആര്‍.ഐ.ടി കാര്യക്ഷമായി നടപ്പാക്കിയില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ◾നിയമസഭ പാസാക്കിയ എട്ടു നിയമങ്ങളില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ക്കെതിരെ തത്കാലം സുപ്രീം കോടതിയെ സമീപിക്കേണ്ടെന്നു സര്‍ക്കാര്‍. കോടതിയെ സമീപിക്കാമെന്നു നിയമോപദേശം ഉണ്ടെങ്കിലും നിയമയുദ്ധം ആരംഭിച്ചാല്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആരോപണത്തിലുറച്ച് മാത്യു കുഴല്‍നാടന്‍

കരിമണല്‍ കമ്പനിയില്‍ നിന്നു വാങ്ങിയ പണത്തിന് ആനുപാതികമായി മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ IGST അടിച്ചിട്ടില്ലെന്ന ആരോപണത്തിലുറച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ.എ കെ ബാലൻ മുതിർന്ന നേതാവാണ്.ഞാൻ ചെറിയ ആളാണ്.പൊതു പ്രവർത്തനം അവസാനിക്കാൻ പറയുന്നത് കടന്ന കൈയാണ്.വീണ IGST അടച്ചിട്ടില്ല എന്നാണ് ഉത്തമ ബോധ്യം.അടച്ചെന്ന് തെളിഞ്ഞാൽ മാപ്പ് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  കെ- ഫോണ്‍ പദ്ധതി നടത്തിപ്പില്‍ എസ്.ആര്‍.ഐ.ടി ഗുരുതര വീഴ്ച വരുത്തിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്. പദ്ധതിയുടെ മെല്ലെപ്പോക്കിനും മോശം പ്രകടനത്തിനും കാരണം എസ്ആര്‍ഐടിയുടെ വീഴ്ചകളാണെന്നാണ് നിരീക്ഷണം. ഏറ്റെടുത്ത ചുമതലകളില്‍ ഒന്നുപോലും എസ്.ആര്‍.ഐ.ടി കാര്യക്ഷമായി നിറവേറ്റിയില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമസഭ പാസാക്കിയ എട്ടു സുപ്രധാന ബില്ലുകളില്‍ ഒപ്പിടാന്‍ മടിക്കുന്ന ഗവര്‍ണര്‍ക്കെതിരെ തത്കാലം സുപ്രീം കോടതിയെ സമീപിക്കേണ്ടെന്നു സര്‍ക്കാര്‍. കോടതിയെ സമീപിക്കാമെന്ന നിയമോപദേശം ഉണ്ടെങ്കിലും നിയമയുദ്ധം ആരംഭിച്ചാല്‍ ഗവര്‍ണര്‍ കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്നു ശങ്കയുള്ളതിനാലാണ് കോടതിയെ സമീപിക്കാത്തത്. ചാന്‍സലര്‍ നിയമന ബില്‍. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പൊലീസ് റിപ്പോർട്ട്‌ അംഗീകരിക്കുമെന്ന് വീണ ജോർജ്

പൊലീസ് റിപ്പോർട്ട്‌ കിട്ടിയാൽ നടപടി എടുക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്.ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ പൊലീസ് റിപ്പോർട്ട്‌ അംഗീകരിക്കുമെന്നും, കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകും, ആരെയും സംരക്ഷിക്കില്ല. ഒരു കേസും അട്ടിമറിക്കപ്പെടില്ലെന്നും വീണാ ജോർജ്ജ് പറഞ്ഞു.സർക്കാർ ഹർഷിനക്കൊപ്പം എന്ന നിലപാടിനു മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു. ഹർഷിന സമരം തുടരുകയാണല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പൊലീസ് അന്വേഷണം നടക്കുകയല്ലേ എന്നായിരുന്നു മന്ത്രിയുടെ മറുപടി.