കരിവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ 18 പേരെയാണ് ഇഡി പ്രതിപ്പട്ടികയിൽ ചേർത്തിട്ടുള്ളത്. ഈ കേസുമായി ബന്ധപ്പെട്ട് കുന്നംകുളം എംഎൽഎയായ എസി മൊയ്തീൻ്റെ വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടിൽ പന്ത്രണ്ട് ഇ.ഡി സംഘമാണ് പരിശോധന നടത്തുന്നത്. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ. മൂന്നുമണിക്കൂറായി പരിശോധന നടത്തികൊണ്ടിരിക്കുകയാണ്.
സുർജിത്ത് ഭവനിൽ പാർട്ടി ക്ലാസ് നടത്തുന്നത് പൊലീസ് വിലക്കി
പരിപാടികൾ നടത്തുന്നതിന് പൊലീസ് അനുമതി തേടണമെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി സുർജിത്ത് ഭവനിലെ പാർട്ടി ക്ലാസ് നടത്തിപ്പും പോലീസ് വിലക്കി.ഇന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ പാർട്ടി ക്ലാസ് നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നതാണ്. ഇതാണ് ദില്ലി പൊലീസ് ഇപ്പോൾ വിലക്കിയിരിക്കുന്നത്.കഴിഞ്ഞ ദിവസം ജി20ക്ക് ബദലായ വി20 പരിപാടി വിലക്കിയതിന് പിന്നാലെയാണ് സുർജിത്ത് ഭവനിലെ പാർട്ടി ക്ലാസ് നടത്തിപ്പും വിലക്കിയിരിക്കുന്നത്.
പരിശീലനം പുനരാരാംഭിച്ച് മണിപ്പൂരി കായിക താരങ്ങള്‍
മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ക്ഷണപ്രകാരം തമിഴ്നാട്ടിലെത്തിയ 15 മണിപ്പൂരി താരങ്ങൾ ചെന്നൈയിൽ കായിക പരിശീലനം തുടങ്ങി. രണ്ട് പരീശീലകരും സംഘത്തിലുണ്ട്. പരിശീലനം മുടങ്ങിയതോടെ സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടി വരുമെന്ന് ഭയപ്പെട്ട 15 ഫെന്‍സിംഗ് താരങ്ങൾക്കും 2 പരിശീലകര്‍ക്കുമാണ് തമിഴ്നാട് രണ്ടാം വീടായത് അടുത്തുവരുന്ന ദേശീയ ഗെയിംസിനും ഖേലോ ഇന്ത്യ ഗെയിംസിനും വേണ്ടിയാണ് നിലവിലെ പരിശീലനമെങ്കിലും ഇഷ്ടമുള്ളിടത്തോളം നാൾ ചെന്നൈയിൽ തുടരാമെന്ന കായികമന്ത്രി ഉദയനിധി സ്റ്റാലിന്റെ വാഗ്ദാനം ആശ്വാസകരമാണെന്ന് കായിക താരങ്ങള്‍ പറയുന്നു.
ചരിത്രനേട്ടത്തിന് പ്രഗ്നാനന്ദ
ഫിഡെ ചെസ് ലോകകപ്പിന്റെ ഫൈനലിന് ഇന്ന് വൈകീട്ട് 4.15 ന് തുടക്കമാകും.ഇന്ത്യയുടെ ആര്.പ്രഗ്നാനന്ദയുടെ എതിരാളി ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാൾസനാണ്.ചെസ്സ് ലോകത്തെ ഏക്കാലത്തേയും മികച്ച താരങ്ങളിലൊരാളായി, 2013 മുതൽ ഒന്നാം റാങ്ക് അലങ്കരിക്കുന്ന കാൾസനാകട്ടെ ആദ്യ ചെസ് ലോകകപ്പ് തേടിയാണ് പ്രഗ്നാനന്ദക്കെതിരെ പോരാട്ടത്തിന് ഇറങ്ങുന്നത്.
കെ.സുധാകരൻ ഇന്ന് എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരാകും
മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ വെച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസന്റെ മുൻ ജീവനക്കാരൻ ജിൻസൺ മൊഴി നൽകിയിരുന്നു. 2018 നവംബറിലായിരുന്നു പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരായ അനൂപ് അഹമ്മദും മൊഴി നൽകിയിട്ടുണ്ട്. ഇതടക്കമുള്ള സാമ്പത്തിക ഇടപാടിലാണ് ഇഡി സുധാകരനെ ചോദ്യം ചെയ്യുക.
സ്റ്റേഷൻ മാസ്റ്റർ അന്വേഷണ സമിതിക്ക് മുമ്പിൽ ഹാജരാകണം
ആലപ്പുഴ റെയിൽവെ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററെ കഴിഞ്ഞ ദിവസം സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. മൂന്ന് ട്രാക്കിലും കോച്ചുകൾ നിർത്തിയതിന്റെ പശ്ചാത്തലത്തിലാണ് സ്റ്റേഷൻ മാസ്റ്റർ കെ എസ് ബിനോദിനെ സസ്പെന്റ് ചെയ്തത്.സ്റ്റേഷനിലെ പ്രശ്നത്തിന് കാരണമായത് ആസൂത്രണത്തിലെ പിഴവും ഷണ്ടിംഗ് ജോലി നീണ്ടതെന്നുമാണ് വിവരം. സ്റ്റേഷന് മാസ്റ്റർ കെ എസ് ബിനോദിന്റെ പരിചയക്കുറവും വിനയായി. സംഭവത്തിൽ ഓപ്പറേഷന്‍സ് മാനേജർ അന്വേഷണം തുടങ്ങി.
പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 22
*1985ലെ മികച്ച ജനപ്രിയ നടി? *ഓപ്ഷനുകള്‍ കാണാന്‍ : https://youtu.be/c9opkKF4Xco | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/* ◾വൈദ്യുതി പ്രതിസന്ധി നേരിടാന്‍ കൂടുതല്‍ വില കൊടുത്തു വൈദ്യുതി വാങ്ങണോ, ലോഡ് ഷെഡിംഗ് ഏര്പ്പെടുത്തണോയെന്നു മുഖ്യമന്ത്രി തീരുമാനിക്കും. വെള്ളിയാഴ്ച മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും. വൈദ്യുതി ബോര്‍ഡിലേയും വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമാണ് ഇങ്ങനെ തീരുമാനമെടുത്തത്. ◾കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ചെലവുകള്‍ കര്‍ശനമായി ചുരുക്കണമെന്നു ധനവകുപ്പ്. സെമിനാറുകള്‍, ശില്പശാലകള്, പരിശീലന പരിപാടികള്‍ എന്നിവ ചെലവു […]
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനായുള്ള വോട്ടേഴ്സ് ലിസ്റ്റില്‍ ക്രമക്കേടെന്ന ആരോപണവുമായി യുഡിഎഫ്
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനായുള്ള വോട്ടേഴ്സ് ലിസ്റ്റില്‍ ക്രമക്കേടെന്ന ആരോപണവുമായി യുഡിഎഫ്. അര്‍ഹരായ പലരേയും വോട്ടേഴ്സ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ആരോപിച്ചു. ചാണ്ടി ഉമ്മന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടീസ് അയച്ചു.ഓഗസ്റ്റ്10ന് ശേഷമുള്ള അപേക്ഷകരില്‍ പലരേയും സാങ്കേതിക കാരണം പറഞ്ഞ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയെന്നാണ് ചാണ്ടി ഉമ്മന്റെ ആരോപണം. അര്‍ഹരായ മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തി വോട്ടര്‍പട്ടിക പുനപ്രസിദ്ധീകരിക്കണമെന്നും ചാണ്ടി ഉമ്മന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം നിയമപരമായി നേരിടുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
അദാനി ഗ്രൂപ്പ് കമ്പനികളുടെ അറ്റാദായത്തില്‍ 70% വര്‍ധനവ്
അദാനി ഗ്രൂപ്പ് കമ്പനികളുടെ ജൂണ്‍ പാദത്തിലെ സംയുക്ത അറ്റാദായത്തില്‍ 70% വര്‍ധനവ് രേഖപ്പെടുത്തി. ഇതോടെ ഗ്രൂപ്പിന്റെ സംയോജിത ലാഭം 12,854 കോടി രൂപയിലേക്ക് ഉയര്‍ന്നു. തുറമുഖങ്ങള്‍, പവര്‍, ഗ്രീന്‍ എനര്‍ജി ബിസിനസുകള്‍ എന്നിവയിലെ മികച്ച പ്രകടനമാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്. ത്രൈമാസത്തില്‍ മൊത്തത്തിലുള്ള വില്പനയില് ഇടിവുണ്ടായെങ്കിലും ശക്തമായ പ്രകടനം ഗ്രൂപ്പിന്റെ അറ്റാദായം വര്‍ധിപ്പിക്കാന്‍ സഹായിച്ചു. ഗ്രൂപ്പിന്റെ പലിശ, നികുതി, അമോര്‍ട്ടൈസേഷന്‍ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം ഏകദേശം 42% ഉയര്‍ന്ന് 20,980 കോടി രൂപയായി. കമ്പനികളുടെ വില്‍പ്പന ഏകദേശം […]
‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’ ട്രെയിലര്‍
അനുഷ്ക ഷെട്ടിയുടെ വന്‍ തിരിച്ചുവരവ് ചിത്രമാകുമെന്ന് പ്രതീക്ഷയുള്ളതാണ് ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’. മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’യെന്ന ചിത്രം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതും അതിനാലാണ്. മഹേഷ് ബാബു പിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’യുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. അനുഷ്ക ഷെട്ടി നായികയാകുന്ന പുതിയ ചിത്രം പലതവണ റിലീസ് മാറ്റിവെച്ചതായിരുന്നു എന്നാല്‍ അനുഷ്ക ഷെട്ടിക്കും പ്രതീക്ഷയുള്ള ചിത്രം സെപ്തംബര്‍ ഏഴിന് റിലീസ് ചെയ്യുമെന്നാണ് ഒടുവില്‍ അറിയിച്ചത്. ചിത്രത്തില്‍ നവീന്‍ പൊലിഷെട്ടിയാണ് നായകന്. അനുഷ്ക […]
