Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  ഇടുക്കിയില്‍ ചട്ടം ലഘിച്ച് സിപിഎം ഓഫീസുകള്‍ നിര്‍മിക്കുന്നതു തടയാന്‍ ഹൈക്കോടതി ഉത്തരവ്. ശാന്തന്‍പാറ, ബൈസണ്‍വാലി എന്നിവിടങ്ങളിലെ ബഹുനില കെട്ടിടങ്ങളുടെ നിര്‍മ്മണം തടയണമെന്നു കളക്ടര്‍ക്കു നിര്‍ദേശം നല്‍കി. ഉത്തരവു നടപ്പാക്കാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി. കേരളത്തില്‍ സംഘടിത കൊള്ളയും സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയുമാണെന്ന് മാത്യു കുഴല്‍നാടന്‍. വ്യാജ കടലാസ് കമ്പനികളുടെ പേരിലാണു സര്‍ക്കാര്‍ കോടികളുടെ തട്ടിപ്പുകള്‍ നടത്തുന്നത്. വീണക്ക് കരിമണല്‍ കമ്പനിയില്‍നിന്ന് ഈ തുകയേ ലഭിച്ചിട്ടുള്ളൂവെന്നു പറയാന്‍ സിപിഎമ്മിന് കഴിയുമോ? ഇതുപോലെ എത്ര കമ്പനികളില്‍ നിന്നും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പി.പി മുഹമ്മദ് ഫൈസലിന്റെ സ്റ്റേ സുപ്രീംകോടതി റദ്ദാക്കി

വധശ്രമക്കേസില്‍ പത്ത് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപി പി.പി മുഹമ്മദ് ഫൈസലിന്റെ സ്റ്റേ സുപ്രീംകോടതി റദ്ദാക്കി. സ്റ്റേ ചെയ്ത ഉത്തരവ് ഹൈക്കോടതി ആറാഴ്ചയ്ക്കകം പുനഃപരിശോധിക്കണമെന്ന് നിര്‍ദേശിച്ച സുപ്രീംകോടതി, ഹൈക്കോടതി കേസ് പരിഗണിച്ച രീതിയില്‍ വിയോജിപ്പും രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് നടത്തേണ്ടിവരുമെന്നും ഇതിന് പണച്ചിലവുണ്ടാകുമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. അതേസമയം ഹൈക്കോടതിയില്‍ നിന്നും അന്തിമ വിധി വരുന്നത് വരെ മുഹമ്മദ് ഫൈസലിന് എംപി സ്ഥാനത്ത് തുടരാം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രഖ്യാപനവുമായി ഖാർഗെ

മധ്യപ്രദേശിലും കർണാടകയിലേതു പോലുള്ള വിജയമുണ്ടാകുമെന്നാണ് കോൺഗ്രസ് കണാക്കാക്കുന്നത് മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. പാചകവാതകത്തിന് 500 രൂപയാക്കും വനിതകള്‍ക്ക് പ്രതിമാസം 1500 രൂപയും , സംസ്ഥാനത്തെ സർക്കാര്‍ ഉദ്യോഗസ്ഥർക്ക് പഴയ പെൻഷന്‍ പദ്ധതി നടപ്പാക്കുമെന്നും 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്നും മധ്യപ്രദേശിലെ കോണ്‍ഗ്രസ് പൊതു സമ്മേളനത്തിൽ ഖർഗെ പ്രഖ്യാപിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കടലാസ് കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

കടലാസ് കമ്പനികൾ സൃഷ്ടിച്ച് കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് മാത്യു കുഴൽനാടൻ. കേരളത്തിൽ ഇന്ന് നടക്കുന്നത് സംഘടിത കൊള്ളയും സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയുമാണ് ഇതായിരുന്നു തന്റെ പോരാട്ടത്തിന്റെ തുടക്കം. എല്ലാ തെറ്റുകളിലും ഒരു തെളിവ് ബാക്കിനിൽക്കും എന്ന് താൻ പറഞ്ഞിരുന്നു. അതാണ് സിഎംആർഎൽ വഴി പുറത്തുവന്നിരിക്കുന്നത്. സിപിഎം ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയൊന്നും നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നടന്‍ പ്രകാശ് രാജിനെതിരെ കേസെടുത്തു

കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ബനഹട്ടി പൊലീസ് സ്റ്റേഷനിൽ ചില ഹിന്ദു സംഘടനാ പ്രവർത്തകർ നൽകിയ പരാതിയിൽ ചന്ദ്രയാൻ 3-നെതിരെ അപമാനകരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് നടന്‍ പ്രകാശ് രാജിനെതിരെ കേസെടുത്തു. പരാതി സ്വീകരിച്ച പൊലീസ് കേസ് റജിസ്റ്റർ ചെയ്തതായി അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കർണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി

2014ല്‍ സൗന്ദര്യ രജനികാന്ത് സംവിധാനം ചെയ്ത ചിത്രം ആയിരുന്നു കൊച്ചടയാന്‍. ചിത്രത്തിനായി ലതയുമായി ബന്ധപ്പെട്ട മീഡിയാകോണ്‍ ഗ്ലോബല്‍ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, പരസ്യ കമ്പനിയിൽ നിന്നും വായ്പ വാങ്ങിയിരുന്നു. ഇതിൽ 6.2 കോടി രൂപ തിരിച്ചടയ്ക്കാനുണ്ടെന്നു കാണിച്ച് 2018ൽ കേസ് സുപ്രീം കോടതിയില്‍ എത്തിയിരുന്നു. കര്‍ണാടക ഹൈക്കോടതിയിലാണ് ആദ്യം പരാതി നല്‍കിയത്. എന്നാല്‍ ലതയ്‌ക്കെതിരെയുള്ള നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ വിധിക്കെതിരെ ആഡ് ബ്യൂറോ പ്രൈവറ്റ് ലിമിറ്റഡ് എന്ന പരസ്യ കമ്പനി ഇപ്പോൾ സുപ്രീം കോടതിയിൽ ഹർജി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചിലത് പറയാനുണ്ടെന്ന് കെ. മുരളീധരന്‍

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ രമേശ് ചെന്നിത്തല അവഗണിക്കപ്പെട്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പുതുപ്പള്ളി തിരഞ്ഞെടുപ്പിന് ശേഷം ചിലതൊക്കെ പറയാനുണ്ടെന്നും ഈ ലോക്സഭാ കാലാവധി കഴി‍ഞ്ഞാല്‍ കുറച്ചുകാലം മാറി നിന്നേക്കുമെന്നും കെ മുരളീധരൻ. കെ.കരുണാകരന്റെ സ്മാരക  നിര്‍മ്മാണം ഇതുവരെയും തുടങ്ങിയിട്ടില്ല അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്നും അദ്ദേഹം സൂചന നല്‍കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആവശ്യമെങ്കിൽ കലക്ടർക്ക് പൊലീസ് സംരക്ഷണം തേടാമെന്ന് ഹൈക്കോടതി

മൂന്നാർ കേസുകൾ പരിഗണിക്കുന്ന പ്രത്യേക ബഞ്ചിന്റെ നിർദ്ദേശമനുസരിച്ച് സിപിഎം പാർട്ടി ഓഫീസുകളുടെ നിർമാണം നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശം. ബൈസൺവാലി, ശാന്തൻപാറ എന്നിവിടങ്ങളിലെ സിപിഎം പാർട്ടി ഓഫീസുകളുടെ നിർമ്മാണം അടിയന്തരമായി നിർത്തിവയ്ക്കാൻ ജില്ലാ കലക്ടറോട് ഹൈക്കോടതി നിർദേശിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ തടയാൻ ആവശ്യമെങ്കിൽ കലക്ടർക്ക് പൊലീസ് സംരക്ഷണം തേടാമെന്നും ഹൈക്കോടതി നിർദേശിച്ചു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 22

*1985ലെ മികച്ച ജനപ്രിയ നടി? *ഓപ്ഷനുകള്‍ കാണാന്‍ : https://youtu.be/c9opkKF4Xco | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/* ◾മുന്‍മന്ത്രി എ.സി മൊയ്തീന്‍ എംഎല്‍എയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന മൊയ്തീന്റെ വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടില്‍ പന്ത്രണ്ടംഗ സംഘമാണ് പരിശോധന നടത്തുന്നത്. റെയ്ഡിനിടെ മൊയ്തീന്റെ വീട്ടിലേക്കു മാര്‍ച്ച് നടത്തിയ യുഡിഎഫ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ അടിച്ചോടിച്ചു. കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധനയെന്നാണു റിപ്പോര്‍ട്ട്. ◾വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനാണെന്ന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അനധികൃത ജോലിയെന്ന് മന്ത്രി ചിഞ്ചുറാണി

ഉമ്മൻചാണ്ടിയെ അനുകൂലിച്ച് സംസാരിച്ചതിനല്ല സതിയമ്മയെ പുറത്താക്കിയതെന്ന് മന്ത്രി ചിഞ്ചുറാണി. സതിയമ്മ താത്ക്കാലിക ജീവനകാരിയല്ലെന്നും അനധികൃതമായാണ് ഇവർ ജോലി ചെയ്തതെന്നും സർക്കാർ പറയുന്നു. ജിജി എന്ന താത്കാലിക ജീവനക്കാരിക്ക് പകരക്കാരിയായാണ് ഇവർ ജോലി ചെയ്തത്. ഇത്രയും നാൾ എങ്ങനെ ജോലി ചെയ്തു എന്ന് പരിശോധിക്കും. അടുത്ത തവണ ആവശ്യമെങ്കിൽ സതിയമ്മയെ പരിഗണിക്കുമെന്നും ചിഞ്ചു റാണി വ്യക്തമാക്കി.