Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അനധികൃത ജോലിയെന്ന് മന്ത്രി ചിഞ്ചുറാണി

ഉമ്മൻചാണ്ടിയെ അനുകൂലിച്ച് സംസാരിച്ചതിനല്ല സതിയമ്മയെ പുറത്താക്കിയതെന്ന് മന്ത്രി ചിഞ്ചുറാണി. സതിയമ്മ താത്ക്കാലിക ജീവനകാരിയല്ലെന്നും അനധികൃതമായാണ് ഇവർ ജോലി ചെയ്തതെന്നും സർക്കാർ പറയുന്നു. ജിജി എന്ന താത്കാലിക ജീവനക്കാരിക്ക് പകരക്കാരിയായാണ് ഇവർ ജോലി ചെയ്തത്. ഇത്രയും നാൾ എങ്ങനെ ജോലി ചെയ്തു എന്ന് പരിശോധിക്കും. അടുത്ത തവണ ആവശ്യമെങ്കിൽ സതിയമ്മയെ പരിഗണിക്കുമെന്നും ചിഞ്ചു റാണി വ്യക്തമാക്കി.

Posted inബിസിനസ്സ്

ഇന്‍ഡെല്‍ മണിക്ക് 21 കോടിയുടെ റെക്കോഡ് ലാഭം

രാജ്യത്തെ പ്രമുഖ ബാങ്ക് – ഇതര ധനകാര്യ കമ്പനിയായ ഇന്‍ഡെല്‍ മണി നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 21 കോടി രൂപയുടെ റെക്കോഡ് ലാഭം നേടി. മുന്‍ പാദത്തേക്കാള്‍ 63 ശതമാനമാണ് വളര്‍ച്ച. കമ്പനിയുടെ വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 74 ശതമാനം ഉയര്‍ന്നു.കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 61 ശതമാനം വര്‍ധിച്ച് 1,294.44 കോടി രൂപയായി. പ്രതിവര്‍ഷ വായ്പാ വിതരണ നിരക്കില്‍ 40 ശതമാനം വളര്‍ച്ച […]

Posted inടെക്നോളജി

ത്രെഡ്‌സിന്റെ വെബ് വേര്‍ഷന്‍ അടുത്ത ആഴ്ചയെത്തും

ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്കിനിടയിലും ത്രെഡ്‌സിന്റെ വെബ് വേര്‍ഷന്‍ അടുത്ത ആഴ്ച പുറത്തിറക്കാന്‍ സാധ്യത. ഇത് സംബന്ധിച്ചുള്ള അറിയിപ്പുകള്‍ മെറ്റ പങ്കുവെച്ചിട്ടുണ്ട്. എക്‌സുമായി മത്സരിക്കാന്‍ ത്രെഡ്‌സില്‍ നിരവധി ഫീച്ചറുകള്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് മെറ്റ സൂചനകള്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വെബ് വേര്‍ഷന്‍ പുറത്തിറക്കുന്നത്. അതേസമയം, വെബ് വേര്‍ഷനൊപ്പം പുതിയ ഫീച്ചറും അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍, യൂസര്‍നെയിം ഉപയോഗിച്ച് മാത്രമാണ് ത്രെഡ്‌സില്‍ സെര്‍ച്ച് ചെയ്യാന്‍ സാധിക്കുക. ഇത് കൂടുതല്‍ മെച്ചപ്പെട്ടതാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അതിനായി സെര്‍ച്ച് ഫീച്ചറിന്റെ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതാണ്. […]

Posted inവിനോദം

‘രാമചന്ദ്ര ബോസ് ആന്‍ഡ് കോ’ ട്രെയിലര്‍

നിവിന്‍ പോളിയുടെ ഓണച്ചിത്രം ‘രാമചന്ദ്ര ബോസ് ആന്‍ഡ് കോ’ ട്രെയിലര്‍ എത്തി. ആക്ഷനും കോമഡിയുമൊക്കെ ചേര്‍ന്ന എന്റര്‍ടെയ്‌നര്‍ തന്നെയാകും ചിത്രമെന്ന സൂചന ട്രെയിലര്‍ നല്‍കുന്നു. എ പ്രവാസി ഹീസ്റ്റ് എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് ഹനീഫ് അദേനി ആണ്. വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, മമിത ബൈജു, ആര്‍ഷ, വിജിലേഷ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. നിവിന്‍ പോളിയുടെ മുഴുനീള എന്റര്‍ടെയ്‌നറായിരിക്കും രാമചന്ദ്ര ബോസ് ആന്‍ഡ് കോ. ഹനീഫ് അദേനിയാണ് സംവിധാനം. […]

Posted inവിനോദം

‘പുലിമട’യിലെ ആദ്യ വീഡിയോ ഗാനം

ജോജു ജോര്‍ജ് നായകനാകുന്ന പുതിയ ചിത്രം ‘പുലിമട’യിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു. എ കെ സാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ കെ സാജന്റേതാണ് തിരക്കഥയും. ഇഷാന്‍ ദേവിന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിനായി റഫീഖ് അഹമ്മദ് എഴുതി ദീപ് കുമാര്‍ ആലപിച്ച ‘അരികിലൊന്നു വന്നാല്‍’എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ജോജുവിന്റെ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായി എത്തുന്ന ‘പുലിമട’യില്‍ ഐശ്വര്യ രാജേഷാണ് നായിക. വേണുവാണ് ‘പുലിമട’യുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ നായികയായി ലിജോമോളും ഉണ്ട്. ചിത്രത്തിന്റെ […]

Posted inഓട്ടോമോട്ടീവ്

അള്‍ട്രാവയലറ്റ് എ77 സ്‌പേസ് എഡിഷന് ബുക്ക് ചെയ്യാം

ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് പ്രത്യേക പതിപ്പായ എ77 പുറത്തിറക്കുന്നു. ചന്ദ്രയാന്‍-3-നോടുള്ള ആദരസൂചകമായി എഫ് 77 സ്‌പേസ് എഡിഷന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ സ്പെഷ്യല്‍ എഡിഷന്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ എക്സ്-ഷോറൂം വില 5.60 ലക്ഷം രൂപയാണ്. ഈ പുതിയ മോഡലിലൂടെ ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്രലോകത്തെ ആദരിക്കുന്നതായി ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനി പറയുന്നു. ബോഡിയിലുടനീളം വിശാലമായ എയ്റോസ്പേസ്-ഗ്രേഡ് മെറ്റീരിയലുകള്‍ കൊണ്ട് സജ്ജീകരിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു. അതുകൊണ്ടുതന്നെ മോഡലിന്റെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനേക്കാള്‍ വളരെ ഉയര്‍ന്ന വിലയാണ് ലഭിക്കുന്നത്. […]

Posted inപുസ്തകങ്ങൾ

പശ്ചിമഘട്ടം ഒരു പ്രണയകഥ

പരിസ്ഥിതിയെക്കുറിച്ചുള്ള മാധവ് ഗാഡ്ഗിലിന്റെ ഉള്‍ക്കാഴ്ചകള്‍, പ്രവര്‍ത്തനങ്ങളിലുള്ള ഉത്സാഹം, ജനങ്ങളുടെ ഉപജീവനം മെച്ചപ്പെടുത്തുന്നതിലുള്ള പ്രതിബദ്ധത, അതോടൊപ്പം, ചുറ്റുമുള്ള പാരിസ്ഥിതികാവസ്ഥയുടെ സുസ്ഥിരതയെക്കുറിച്ചുള്ള ഉത്കണ്ഠ എന്നിവ ഈ പുസ്തകത്തില്‍ സ്പഷ്ടമാണ്. മാനുഷികമുഖമുള്ള ഒരു പരിസ്ഥിതിശാസ്ത്രബോധം ഈ പുസ്തകം മുന്നോട്ടുവെക്കുന്നു. കഴിഞ്ഞ ഏഴു ദശാബ്ദത്തിലെ മാധവിന്റെ ജീവിതത്തെയും കര്‍മ്മമണ്ഡലത്തെയും ഈ പുസ്തകം നമുക്കു പരിചയപ്പെടുത്തുന്നു. മാധവ് ഗാഡ്ഗിലിന്റെ ആത്മകഥ. ‘പശ്ചിമഘട്ടം ഒരു പ്രണയകഥ’. മാതൃഭൂമി. വില 549 രൂപ.  

Posted inആരോഗ്യം

പല്ലുകളുടെ ആരോഗ്യത്തിന് ഈ പഴങ്ങള്‍ കഴിക്കാം

പല്ലുകളുടെ ആരോഗ്യത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് ഭൂരിഭാഗം ആളുകളും. മോണയുടെയും പല്ലിന്റെയും ആരോഗ്യത്തിനായി നാം പലകാര്യങ്ങളും ചെയ്യാറുമുണ്ട്. ഇത്തരത്തില്‍ ചില പഴങ്ങള്‍ കഴിക്കുന്നത് നമ്മുടെ പല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. വാഴപ്പഴത്തില്‍ നാരുകള്‍, വിറ്റാമിന്‍ ബി6, മാംഗനീസ് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് വായിലെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ബ്രഷ് ചെയ്യുന്നതിന് മുമ്പ് വാഴപ്പഴത്തിന്റെ തൊലി ഏകദേശം രണ്ട് മിനുട്ട് പല്ലില്‍ തേയ്ക്കുക. ഇത് പല്ലിലെ മഞ്ഞ നിറം മാറാന്‍ സഹായിക്കും. ഉമിനീര്‍ ഉണ്ടാക്കാന്‍ സഹായിക്കുന്ന മാലിക് […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  മുന്‍മന്ത്രി എ.സി മൊയ്തീന്‍ എംഎല്‍എയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന മൊയ്തീന്റെ വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടില്‍ പന്ത്രണ്ടംഗ സംഘമാണ് പരിശോധന നടത്തുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധനയെന്നാണു സൂചന. മലപ്പുറം തുവ്വൂര്‍ സുജിത കൊലക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് വിഷ്ണു അടക്കം അഞ്ചു പേര്‍ അറസ്റ്റില്‍. വിഷ്ണുവിന്റെ അച്ഛന്‍ കുഞ്ഞുണ്ണി, വിഷ്ണുവിന്റെ സഹോദരങ്ങളായ വൈശാഖ്, ജിത്തു, വിഷ്ണുവിന്റെ സുഹൃത്ത് ഷിഫാന്‍ എന്നിവരാണ് അറസ്റ്റിലായത്. പള്ളിപ്പറമ്പത്ത് മാങ്കുത്ത് മനോജിന്റെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മാർഗദർശി ആപ്പ് പുറത്തിറക്കി

യാത്രക്കാർക്ക് ബസ് സൗകര്യം എളുപ്പത്തിൽ ലഭിക്കുന്നതിന് സ്മാർട്ട് സിറ്റിയുടെ മാർഗദർശി ആപ്പ് പുറത്തിറക്കി. ഇതിലൂടെ ബസ് ട്രാക്കിങ്, അടുത്തുള്ള ബസ് സ്റ്റോപ്പുകൾ തുടങ്ങിയ കാര്യങ്ങൾ മൊബൈൽ ഫോണിൽ അറിയാനാവും.തലസ്ഥാനത്ത് കെഎസ്ആർടിസിക്ക് 113 ബസുകൾ കൂടി ലഭിക്കും. ഇതിനായി 104 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് ബസുകൾ വാങ്ങുന്നത്.