ജോജു ജോര്‍ജ് നായകനാകുന്ന പുതിയ ചിത്രം ‘പുലിമട’യിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു. എ കെ സാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ കെ സാജന്റേതാണ് തിരക്കഥയും. ഇഷാന് ദേവിന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിനായി റഫീഖ് അഹമ്മദ് എഴുതി ദീപ് കുമാര്‍ ആലപിച്ച ‘അരികിലൊന്നു വന്നാല്‍’എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ജോജുവിന്റെ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായി എത്തുന്ന ‘പുലിമട’യില്‍ ഐശ്വര്യ രാജേഷാണ് നായിക. വേണുവാണ് ‘പുലിമട’യുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ നായികയായി ലിജോമോളും ഉണ്ട്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ വയനാടായിരുന്നു. ഒരു ഷെഡ്യൂളില്‍ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘പുലിമട’. ബാലചന്ദ്രമേനോന്, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ജിയോ ബേബി,അബു സലിം, സോന നായര്‍, കൃഷ്ണ പ്രഭ, പൗളി വിത്സന്, ഷിബില തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൊലീസ് കോണ്‍സ്റ്റബിളായ ‘വിന്‍സന്റ് സ്കറി’യയുടെ (ജോജു ജോര്‍ജ് ) വിവാഹവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് ‘പുലിമട’യിലൂടെ പ്രേക്ഷകനു മുന്നിലെത്തുന്നത്.
‘പുലിമട’യിലെ ആദ്യ വീഡിയോ ഗാനം
