പല്ലുകളുടെ ആരോഗ്യത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് ഭൂരിഭാഗം ആളുകളും. മോണയുടെയും പല്ലിന്റെയും ആരോഗ്യത്തിനായി നാം പലകാര്യങ്ങളും ചെയ്യാറുമുണ്ട്. ഇത്തരത്തില്‍ ചില പഴങ്ങള്‍ കഴിക്കുന്നത് നമ്മുടെ പല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. വാഴപ്പഴത്തില്‍ നാരുകള്‍, വിറ്റാമിന്‍ ബി6, മാംഗനീസ് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് വായിലെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ബ്രഷ് ചെയ്യുന്നതിന് മുമ്പ് വാഴപ്പഴത്തിന്റെ തൊലി ഏകദേശം രണ്ട് മിനുട്ട് പല്ലില്‍ തേയ്ക്കുക. ഇത് പല്ലിലെ മഞ്ഞ നിറം മാറാന്‍ സഹായിക്കും. ഉമിനീര് ഉണ്ടാക്കാന്‍ സഹായിക്കുന്ന മാലിക് ആസിഡ് ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്. ഈ ഉമിനീര് പല്ലുകള്‍ വെളുപ്പിക്കാന്‍ സഹായിക്കുന്നു. ആപ്പിള്‍ കഴിക്കുന്നത് പല്ലുകള്‍ വൃത്തിയാക്കാനും വായ് നാറ്റത്തെ ചെറുക്കാനും സഹായിക്കും. ഓറഞ്ച്, പൈനാപ്പിള്‍ തുടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് വായില്‍ കൂടുതല്‍ ഉമിനീര് ഉത്പാദിപ്പിക്കാന്‍ ഇടയാക്കും. ഇത് പല്ലുകള്‍ സ്വാഭാവികമായി വൃത്തിയാക്കുന്നു. സ്ട്രോബെറിയില്‍ മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകള്‍ വെളുപ്പിക്കാന്‍ സഹായിക്കുന്നു. വായ്ക്കുള്ളിലെ ബാക്ടീരിയകളെ അകറ്റാന്‍ സഹായിക്കുന്ന നാരുകളും സ്ട്രോബെറിയില്‍ അടങ്ങിയിട്ടുണ്ട്.
പല്ലുകളുടെ ആരോഗ്യത്തിന് ഈ പഴങ്ങള്‍ കഴിക്കാം
