മലയാളികളുടെ പ്രിയ സംവിധായകന്‍ രാജസേനന്‍ വീണ്ടും ഗായകന്റെ റോളില്‍. ഓണപ്പാട്ടുമായിട്ടാണ് ഇത്തവണ രാജസേനന്‍ എത്തിയിരിക്കുന്നത്. ‘ചിങ്ങക്കിളീ ചെല്ലക്കിളീ..’ എന്ന ഗാനം രാജസേനന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. രചനയുടെയും സംഗീതത്തിന്റെയും ലാളിത്യം കൊണ്ട് പാട്ട് ശ്രദ്ധേയമാകുകയാണ്. ജോസ് മോത്തയുടെ വരികള്‍ക്ക് സംഗീതം നല്‍കിയത് കെ എസ് മധുകുമാര്‍ ആണ്. ഷൈജു രാജന്‍ ആണ് നിര്‍മാണം. പ്രോഗ്രാമിങ് സംഗീത് കൊയിപാട്.സ്റ്റുഡിയോ തരംഗ് ഡിജിറ്റല്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. മ്യൂസിക് ബാങ്ക് യൂട്യൂബ് ചാനലിലൂടെ ഈ ഓണപ്പാട്ട് ആസ്വദിക്കാനാകും. […]
ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സ്വന്തമാക്കി ഫഹദും നസ്രിയയും
ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സ്വന്തമാക്കി സൂപ്പര്‍താര ദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ 5.0 ലിറ്റര്‍ വി8 ആഡംബര വാഹനമാണ് ഇവര്‍ സ്വന്തം ഗാരിജിലെത്തിച്ചിരിക്കുന്നത്. ലംബോര്‍ഗിനി ഉറുസും റേഞ്ച് റോവറും ബിഎംഡബ്ല്യു 740ഐയും നേരത്തെ ഫഹദ്- നസ്രിയ ദമ്പതികള്‍ സ്വന്തമാക്കിയിരുന്നു. ഏതാണ്ട് 2.11 കോടി രൂപയാണ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 5.0 ലീറ്റര്‍ പെട്രോള്‍ വി8ന്റെ വില. 5 ഡോര്‍ 3 ഡോര്‍ ബോഡി സ്റ്റൈലില്‍ ഇറങ്ങുന്ന ലാന്‍ഡ്റോവര്‍ ഡിഫന്‍ഡറിന്റെ 3 ഡോര്‍ പതിപ്പാണ് […]
രാഹുൽ ഗാന്ധി നൽകിയ ഹർജി ഈ മാസം 26-ന് പരിഗണിക്കും
അപകീർത്തി കേസിൽ മജിസ്ട്രറ്റ് കോടതി വിധി റദ്ദാക്കണമെന്ന് അവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹർജി ഈ മാസം 26-ന് പരിഗണിക്കും. ഇന്ന് പരിഗണിക്കാനിരുന്ന കേസായിരുന്നെങ്കിലും അടുത്ത മാസത്തേക്ക് കോടതി മാറ്റിവെക്കുകയായിരുന്നു. സുറത്ത് സെഷൻസ് കോടതിയിലാണ് രാഹുൽ ഗാന്ധി ഹർജി നൽകിയത്. കുറ്റക്കാരനെന്ന മജിസ്ട്രേറ്റ് കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് അപ്പീലുമായി രാഹുൽ സെഷൻസ് കോടതിയിൽ എത്തിയത്.
മുതല്‍
പലരൂപിയായ മുതലിന്റെ വിപുലവും വിചിത്രവുമായ ചരിത്ര വര്‍ത്തമാനങ്ങള്‍ കഥയെഴുത്തിന്റെ സര്‍വ്വതന്ത്രസ്വാതന്ത്ര്യത്തോടെ നെയ്‌തെടുത്തിരിക്കുന്ന വിസ്മയകരമായ നോവല്‍. കരിക്കോട്ടക്കരി, പുറ്റ് എന്നിവയ്ക്കുശേഷം മുതല്‍. ‘മുതല്‍’. വിനോയ് തോമസ്. ഡിസി ബുക്‌സ്. വില 399 രൂപ.
വൈറ്റമിന്‍ കെയുടെ അളവ് കുറയുന്നത് ലങ് കപ്പാസിറ്റി കുറയ്ക്കും!
രക്തം കട്ടപിടിക്കാന്‍ മുതല്‍ മുറിവുകള്‍ ഉണങ്ങുന്നതിനു വരെ ശരീരത്തിന് ആവശ്യമായ ഒരു കൂട്ടം വൈറ്റമിനുകളാണ് കെ വൈറ്റമിനുകള്‍. എല്ലുകളെ ആരോഗ്യമുള്ളതാക്കാനും ഇത് സഹായിക്കുന്നു. വൈറ്റമിന്‍ കെയുടെ അഭാവവും ശ്വാസകോശത്തിന്റെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് കോപ്പന്‍ ഹേഗന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെയും കോപ്പന്‍ ഹേഗന്‍ സര്‍വകലാശാലയിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടു. 24 നും 77 നും ഇടയില്‍ പ്രായമുള്ള നാലായിരം പേരിലാണ് പഠനം നടത്തിയത്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം അളക്കുന്ന സ്‌പൈറോമെട്രി പരിശോധന നടത്തി. ശക്തമായി ഒരുതവണ ശ്വസിക്കുമ്പോള്‍ എത്രമാത്രം […]
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ എന്ത് നടപടിയെടുക്കണമെന്ന തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ എന്ത് നടപടിയെടുക്കണമെന്ന തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. ഈ മാസം 25 നു മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും. പുറത്ത് നിന്ന് കൂടിയ വിലക്ക് വൈദ്യുതി വാങ്ങണോ, അതോ ലോഡ് ഷെഡിങ് വേണോ എന്ന് പിന്നീട് തീരുമാനിക്കും.
തേന്‍, വില ഒമ്പതു ലക്ഷം
ഉയരംകൂടുംതോറും രുചിയേറുമെന്നതു വെറുമൊരു പരസ്യ വാചകം മാത്രമല്ല. രുചിക്കൊപ്പം വിലയും കൂടും. തേയിലയുടെ കാര്യത്തിലെന്നല്ല, മറ്റെല്ലാ ഇനങ്ങള്‍ക്കും ഇതു ബാധകമാണ്. ഉയരത്തേപ്പോലെത്തന്നെ ചെങ്കുത്തായ താഴ്ചയിലുള്ളതായാലും രുചിയും വിലയും കൂടും. അതുകൊണ്ടാണ് ഈ തേന്‍ ലോകത്തെ എറ്റവും വിലയുള്ള തേന്‍ ആയത്. ഈ തേനിനു വില എത്രയെന്നു കേട്ടാല്‍ ഞെട്ടും. കിലോഗ്രാമിന് ഒമ്പതു ലക്ഷം രൂപ. ‘എല്‍വിഷ് ഹണി’ എന്നാണ് ഈ തേനിന്റെ പേര്. ഇതിന്റെ സുഗന്ധവും പരിശുദ്ധിയും അതിപ്രശസ്തമാണ്. ഏറ്റവും ശുദ്ധമായ തേന്‍. വര്‍ഷത്തില്‍ ഒരേയൊരു തവണ […]
രാത്രി വാര്‍ത്തകള്‍
വൈദ്യുതി പ്രതിസന്ധി നേരിടാന്‍ കൂടുതല്‍ വില കൊടുത്തു വൈദ്യുതി വാങ്ങണോ, ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തണോയെന്നു മുഖ്യമന്ത്രി തീരുമാനിക്കും. വൈദ്യുതി ബോര്‍ഡിലേയും വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമാണ് ഇങ്ങനെ തീരുമാനമെടുത്തത്. ഈ മാസം 25 നു മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം കര്‍ശനമായി ചെലവു ചുരുക്കണമെന്നു ധനവകുപ്പ്. സെമിനാറുകള്‍, ശില്‍പ്പശാലകള്‍, പരിശീലന പരിപാടികള്‍ എന്നിവ ചെലവു കുറഞ്ഞ സ്ഥലങ്ങളില്‍ നടത്തണം. പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ നടത്തിയാലും ധൂര്‍ത്ത് കണ്ടെത്തിയാലും […]
രമേശ് ചെന്നിത്തലയ്ക്ക് അർഹമായ പരിഗണന നൽകിയിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ
രമേശ് ചെന്നിത്തലയ്ക്ക് അർഹമായ പരിഗണന നൽകിയിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മറ്റു കാര്യങ്ങൾ സെപ്റ്റംബർ ആറാം തീയതി പറയാം. രമേശിന് മാനസികപ്രയാസമുണ്ടായെങ്കില്‍ അദ്ദേഹം പറയും.എല്ലാവരുടെയും മനസറിഞ്ഞ് സ്ഥാനമാനങ്ങള്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹം തൃപ്തനാണെന്നും പുതിയ സ്ഥാനങ്ങള്‍ കിട്ടാന്‍ സാധ്യതയുണ്ടെന്നും കെ.സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.
വീണ വിജയന്റെ കമ്പനിക്കെതിരായ മാത്യു കുഴൽനാടന്റെ നികുതി വെട്ടിപ്പ് പരാതി നികുതി സെക്രട്ടറിക്ക് കൈമാറി
വീണ വിജയന്റെ കമ്പനിക്കെതിരായ മാത്യു കുഴൽനാടന്റെ നികുതി വെട്ടിപ്പ് പരാതി നികുതി സെക്രട്ടറിക്ക് കൈമാറി. ധനമന്ത്രിയാണ് പരാതി നികുതി വകുപ്പ് സെക്രട്ടറിക്ക് കൈമാറിയത്. ശശിധരൻ കർത്തയുടെ സിഎംആർഎൽ കമ്പനിയിൽ നിന്ന് വീണയുടെ എക്സാലോജിക് കമ്പനിക്ക് കിട്ടിയ 1.72 കോടിക്ക് ഐജിഎസ്‌ടി അടച്ചോയെന്ന് പരിശോധിക്കണം എന്നായിരുന്നു മാത്യു കുഴൽനാടന്റെ ആവശ്യം.
