Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അതിജീവിതയുടെ ആവശ്യം ന്യായമെന്ന് സർക്കാർ

മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന ദിലീപിൻ്റെ ആവശ്യം ഹൈക്കോടതിയിൽ നിരാകരിച്ചു. കേസിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യുറിയെ നിയോഗിച്ചു. അഡ്വ രഞ്ജിത്ത് മാറാർ ആണ് അമികസ് ക്യൂറി. അന്വേഷണം വേണമെന്ന ആവശ്യത്തിൽ മറ്റാർക്കും പരാതി ഇല്ലല്ലോ ദിലീപിന് മാത്രമാണല്ലോ പരാതി എന്ന് ചോദിച്ച കോടതി ഹർജി വിധി പറയാൻ മാറ്റി. അന്വേഷണം വേണമെന്ന ആവശ്യം ന്യായമാണെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലെ വാദം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗവർണ്ണർക്കെതിരെ തിരക്കിട്ട് കോടതിയിൽ പോകേണ്ടെന്ന് സർക്കാർ

ഗവർണ്ണർക്കെതിരായ നിയമയുദ്ധത്തിന് സിപിഎം രാഷ്ട്രീയതീരുമാനം നേരത്തെയെടുത്തിരുന്നു. തുടർനീക്കത്തിനായി പല നിയമവിദഗ്ധരിൽ നിന്നും ഉപദേശം തേടി. ബില്ലുകൾ ഒരുകാരണവുമില്ലാതെ വെച്ച് താമസിപ്പിക്കുന്ന ഗവർണ്ണർക്കെതിരെ കോടതിയിൽ പോകാമെന്നായിരുന്നു ഉപദേശം.കോടതിയെ സമീപിക്കാമെന്ന നിയമോപദേശം ഉണ്ടായിട്ടും തുടർനടപടിക്ക് സർക്കാർ മടിക്കുകയാണ്. തുറന്ന യുദ്ധത്തിന് പോയാൽ ഗവർണ്ണർ കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്ന് കൂടി കണ്ടാണ് അനുനയം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രമേശ് ചെന്നിത്തല അതൃപ്തിയിലാണെന്ന് സൂചന

കോൺ​ഗ്രസ് പ്രവർത്തക സമിതി പട്ടികയിൽ ഇപ്പോഴുള്ളത് 19 വർഷം മുൻപുള്ള സ്ഥാനമാണെന്നും പ്രമോഷൻ ഉണ്ടായിട്ടില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പരാതി. ഇത് പരസ്യമായി ഉന്നയിച്ചില്ലെങ്കിലും ചെന്നിത്തല അതൃപ്തിയിലാണെന്നും, പുതുപ്പള്ളി തെരഞ്ഞെടുപ്പ് കണക്കിലെടുത്തു മാത്രമാണ് പ്രതികരിക്കാത്തതെന്നും നേതാക്കളെ അറിയിച്ചിരിക്കുകയാണ് ചെന്നിത്തല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഐഎസ്ആർഒ പരീക്ഷ തട്ടിപ്പിന് പിന്നിൽ വൻ സംഘം

ഇന്നലെ തിരുവനന്തപുരത്ത് നടന്ന ഐഎസ്ആർഒയിലെ വിഎസ്എസ്സി ടെക്നീഷ്യൻ തസ്തികയിലേക്കുള്ള പരീക്ഷയിലാണ് ഹൈടെക് കോപ്പിയടിയും ആൾമാറാട്ടവും നടന്നത്.മുഖ്യപ്രതി ഹരിയാന സ്വദേശിയായ കോച്ചിംഗ് സെന്റർ നടത്തിപ്പുകാരനാണെന്ന് പൊലീസ് കണ്ടെത്തി. വിമാനത്തിലെത്തി പരീക്ഷയെഴുതി വിമാനത്തിൽ മടങ്ങാനായിരുന്നു പദ്ധതി.ആൾമാറാട്ടം നടത്തി, ഉദ്യോഗാർത്ഥിക്ക് വേണ്ടി മറ്റാളുകളാണ് പരീക്ഷയെഴുതാനെത്തിയതെന്നായിരുന്നു കണ്ടെത്തൽ.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പൊതുമരാമത്ത് വകുപ്പിനെതിരെ ജി.സുധാകരന്‍

ആലപ്പുഴയിലെ കൊമ്മാടി ശവകോട്ട പാലങ്ങളുടെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് വിമർശനം വന്നത്. കൊമ്മാടി ശവകോട്ട പാലങ്ങളുടെ നിർമ്മാണം താൻ മന്ത്രി ആയിരിക്കെയാണ് തുടങ്ങി വെച്ചത്. 500 പാലങ്ങളുടെ നിർമാണം നടത്തി. എന്നാൽ അതെ കുറിച്ച് എവിടെയും പറയുന്നില്ല. കഴിഞ്ഞ സർക്കാരിന്റെ നേട്ടങ്ങളെ മറക്കുന്നത് ശരിയായ നടപടി അല്ലെന്നും മുൻ മന്ത്രി ജി സുധാകരൻ പറയുന്നു. ഉത്ഘാടനവുമായി ബന്ധപ്പെട്ട പോസ്റ്ററുകളിൽ എവിടെയും സുധാകരന്റെ പേരോ പടമോയില്ല. തുടർന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുധാകരന്റെ വിമർശനം.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നെടുമ്പാശേരിയിൽ പിക്ക് അപ്പ് വാൻ ഇടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

രാവിലെ ഏഴു മണിയോടെ അത്താണി കാംകോയ്ക്ക് മുന്നിലായിരുന്നു അപകടം. കാംകോയിലെ കാൻ്റീൻ ജീവനക്കാരികളായ മറിയം, ഷീബ എന്നിവരാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ തമിഴ്നാട് രജിസ്ട്രേഷനിലുള്ള പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവർ വേലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി

കാസർകോട് കേന്ദ്ര സർവകലാശാല വി സി പ്രൊഫ. എച്ച് വെങ്കിടേശ്വരലുവിന്റെ നിയമനം ചോദ്യം ചെയ്താണ് സുപ്രീം കോടതിയിൽ ഹർജിയെത്തിയത്. വി സി നിയമനത്തിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സെര്‍ച്ച് ആന്‍ഡ് സെലക്ഷന്‍ കമ്മിറ്റി നല്‍കിയ പേരുകള്‍ അട്ടിമറിച്ചാണ് ഇപ്പോഴത്തെ വി സിയെ നിയമിച്ചതെന്നാണ് ഹര്‍ജിക്കാരന്‍ വാദിക്കുന്നത്.

Posted inബിസിനസ്സ്

എഫ്.പി.ഐ നിക്ഷേപം 8,400 കോടി രൂപയായി

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയിലെ നിക്ഷേപം തുടരുകയാണ്. ഈ മാസം ഇതുവരെ ഇന്ത്യന്‍ ഇക്വിറ്റികളില്‍ എഫ്.പി.ഐകള്‍ ഏകദേശം 8,400 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഡിപ്പോസിറ്ററികളിലെ കണക്കുകള്‍ പ്രകാരം, ആഗസ്റ്റ് 1 മുതല്‍ 18 വരെ എഫ്.പി.ഐകള്‍ ഇന്ത്യന്‍ ഇക്വിറ്റികളില്‍ 8,394 കോടി രൂപ നിക്ഷേപിച്ചു. ഇക്വിറ്റികളില്‍ നിന്ന് 2,000 കോടിയിലധികം രൂപ ആഗസ്റ്റ് ആദ്യവാരം പിന്‍വലിച്ചിരുന്നു. യു.എസിനുള്ള ക്രെഡിറ്റ് റേറ്റിംഗ് ഫിച്ച് താഴ്ത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ആഗോള തലത്തിലെ ബൃഹദ് സാമ്പത്തിക ഘടകങ്ങളില്‍ അനിശ്ചിതത്വം നിലനിന്ന […]

Posted inടെക്നോളജി

ഇയര്‍ഫോണുകള്‍ വൃത്തിയാക്കാന്‍ ഗൂഗിളും!

സ്മാര്‍ട്ട്‌ഫോണിനൊപ്പം ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത. ഇയര്‍ഫോണുകള്‍ വൃത്തിയാക്കുന്നത് മറന്നു പോവുകയാണെങ്കില്‍, അവ ഓര്‍മ്മിപ്പിക്കാന്‍ ഇനി ഗൂഗിളും ഉണ്ടാകും. ഗൂഗിള്‍ പിക്‌സല്‍ ബഡ്‌സ് ഉപയോഗിക്കുന്നവര്‍ക്കാണ് ഈ മുന്നറിയിപ്പ് ലഭിക്കുക. പിക്‌സല്‍ ബഡ്‌സ് ഇയര്‍ഫോണുകള്‍ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കാന്‍ ഉപഭോക്താക്കളെ ഓര്‍മ്മിപ്പിക്കുന്ന സംവിധാനത്തിനാണ് ഗൂഗിള്‍ രൂപം നല്‍കിയിരിക്കുന്നത്. പിക്‌സല്‍ ബഡ്‌സ് ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പില്‍ ഇയര്‍ഫോണ്‍ വൃത്തിയാക്കാനുള്ള അറിയിപ്പ് എത്തും. ഇയര്‍ഫോണിന്റെ ഗുണമേന്മ നിലനിര്‍ത്താനും, ബഡ്‌സ് കൃത്യമായി ചാര്‍ജ് ആവുന്നുണ്ടെന്ന് ഉറപ്പുവരുത്താനും പിക്‌സല്‍ ബഡ്‌സ് വൃത്തിയാക്കുന്നതിലൂടെ സാധിക്കും. […]

Posted inവിനോദം

ശരത് കുമാര്‍ പൊലീസ് വേഷത്തിലെത്തുന്ന ‘ഹിറ്റ്ലിസ്റ്റ്’ ട്രെയ്ലര്‍

‘പോര്‍ തൊഴിലി’ന് ശേഷം ശരത് കുമാര്‍ പൊലീസ് വേഷത്തിലെത്തുന്ന പുതിയ ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയ്ലര്‍ ശ്രദ്ധ നേടുന്നു. ‘ഹിറ്റ്ലിസ്റ്റ്’ എന്ന ചിത്രത്തിന്റെ ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ ‘റോഷാക്’ ചിത്രത്തിലേത് പോലെ മുഖം മൂടിക്കുള്ളില്‍ ഒളിച്ച വില്ലനെയാണ് ടീസറില്‍ കാണിക്കുന്നത്. സമുദ്രക്കനി, ഗൗതം വാസുദേവ് മേനോന്‍, സിത്താര, സ്മൃതി വെങ്കട്, രാമചന്ദ്ര രാജു, രാമചന്ദ്രന്‍, ഐശ്വര്യ ദത്ത്, അബി നക്ഷത്ര, അനുപമ കുമാര്‍, ബാലശരവണന്‍ എന്നിവരും ചിത്രത്തിലുണ്ട്. കെ രാംചരണാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിഗ്നേഷ് രാജ […]