രാവിലെ ഏഴു മണിയോടെ അത്താണി കാംകോയ്ക്ക് മുന്നിലായിരുന്നു അപകടം. കാംകോയിലെ കാൻ്റീൻ ജീവനക്കാരികളായ മറിയം, ഷീബ എന്നിവരാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ തമിഴ്നാട് രജിസ്ട്രേഷനിലുള്ള പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവർ വേലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
നെടുമ്പാശേരിയിൽ പിക്ക് അപ്പ് വാൻ ഇടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
