ഗവർണ്ണർക്കെതിരായ നിയമയുദ്ധത്തിന് സിപിഎം രാഷ്ട്രീയതീരുമാനം നേരത്തെയെടുത്തിരുന്നു. തുടർനീക്കത്തിനായി പല നിയമവിദഗ്ധരിൽ നിന്നും ഉപദേശം തേടി. ബില്ലുകൾ ഒരുകാരണവുമില്ലാതെ വെച്ച് താമസിപ്പിക്കുന്ന ഗവർണ്ണർക്കെതിരെ കോടതിയിൽ പോകാമെന്നായിരുന്നു ഉപദേശം.കോടതിയെ സമീപിക്കാമെന്ന നിയമോപദേശം ഉണ്ടായിട്ടും തുടർനടപടിക്ക് സർക്കാർ മടിക്കുകയാണ്. തുറന്ന യുദ്ധത്തിന് പോയാൽ ഗവർണ്ണർ കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്ന് കൂടി കണ്ടാണ് അനുനയം.
ഗവർണ്ണർക്കെതിരെ തിരക്കിട്ട് കോടതിയിൽ പോകേണ്ടെന്ന് സർക്കാർ
