ഔപചാരിക മേഖലകളിലെ തൊഴിലവസരങ്ങള്‍ വര്‍ധിച്ചതോടെ ജൂണില്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്ക് ആദ്യമായി ചേര്‍ന്നവരുടെ എണ്ണം 1.10 ദശലക്ഷമായി ഉയര്‍ന്നു. 2022 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മെയ് മാസത്തില്‍ 0.92 ദശലക്ഷം തൊഴിലാളികളാണ് ആദ്യമായി ഇപിഎഫില്‍ ചേര്‍ന്നത്. മൊത്തം പണമടയ്ക്കല്‍ 2022 ഓഗസ്റ്റ് മുതല്‍ കഴിഞ്ഞ പതിനൊന്ന് മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയായി. 0.28 ദശലക്ഷം വനിതാ അംഗങ്ങള്‍ പുതുതായി ഇപിഎഫ്ഒയില്‍ ചേര്‍ന്നു. സംഘടിത തൊഴില്‍ മേഖലയില്‍ ചേരുന്ന പുതിയ വനിതാ അംഗങ്ങളുടെ കഴിഞ്ഞ 11 […]
‘ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962’ ലെ ഗാനം ‘മഴമുകിലോ’
പ്രദര്‍ശനം തുടരുന്ന നടി ഉര്‍വശി പ്രധാന വേഷത്തിലെത്തിയ ചിത്രം ‘ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962’ ലെ വീഡിയോ ഗാനം പുറത്തുവിട്ടു. ആഷിഷ് ചിന്നപ്പയാണ് ചിത്രത്തിന്റെ സംവിധാനം. ഇന്ദ്രന്‍സും നിര്‍ണായക വേഷത്തിലെത്തുന്നു. ഈ ‘മഴമുകിലോ’യെന്ന ഗാനമാണ് പുറത്തുവിട്ടത്. കൈലാസിന്റെ സംഗീതത്തില്‍ ഹരിനാരായണന്റെ വരികള്‍ കെ എസ് ചിത്രയാണ് ആലപിച്ചിരിക്കുന്നത്. ആക്ഷേപഹാസ്യ ഗണത്തില്‍ പെടുന്ന ഒരു ചിത്രമാണ് ‘ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962’. പ്രജിന്‍ എം പിയും ആഷിഷുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സജിത്ത് പുരുഷനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രതിന്‍ രാധാകൃഷ്ണനാണ് […]
‘അച്ഛനൊരു വാഴ വച്ചു’ ചിത്രത്തിലെ സിതാര ആലപിച്ച ഗാനം
നിരഞ്ജ് രാജു, എ.വി.അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സാന്ദീപ് സംവിധാനം ചെയ്യുന്ന ‘അച്ഛനൊരു വാഴ വച്ചു’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. സിതാര കൃഷ്ണകുമാര്‍ ആണ് ഗാനം ആലപിച്ചത്. കെ.ജയകുമാറിന്റെ വരികള്‍ക്ക് ബിജിബാല്‍ ഈണമൊരുക്കി. ഹോളി ആഘോഷത്തിന്റെ രസക്കാഴ്ചകളാണ് പാട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘ഈ തെരുവിലെ പറവകള്‍’ എന്ന ഗാനവും പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചത്. ഓണത്തോടനുബന്ധിച്ച് ഇ4 എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. […]
നഞ്ചിയമ്മയുടെ യാത്രകള്‍ക്ക് കൂട്ടായി കിയ സോണറ്റ്
മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മയുടെ യാത്രകള്‍ക്ക് കൂട്ടായി കിയ സോണറ്റ്. കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയയില്‍ നിന്ന് സോണറ്റിന്റെ 1.2 ലീറ്റര്‍ പെട്രോള്‍ എച്ച്ടികെ പ്ലസ് വകഭേദമാണ് ഗായിക സ്വന്തമാക്കിയത്. ഏകദേശം 9.46 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. മൂന്ന് എന്‍ജിന്‍ ഓപ്ഷനോടു കൂടിയാണ് സോണറ്റ് വിപണിയിലെത്തിയത്. ഒരു ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലീറ്റര്‍ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍. ഒരു ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന് 117 ബി എച്ച്പി കരുത്തും […]
സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍
മലയാള സിനിമയുടെ ദിശാമാറ്റത്തിന് അഭിനയവഴികള്‍ തീര്‍ത്ത വലിയ നടീനടന്മാരുടെ ഗ്രാമീണമുഖങ്ങള്‍ വെളിപ്പെടുത്തുന്ന പുസ്തകം. ഗ്ലാമറിന്റെ എതിര്‍ദിശയില്‍ സഞ്ചരിച്ച് മലയാളികളുടെ ഹൃദയം കവര്‍ന്നവരുടെ അറിയപ്പെടാത്ത കഥകള്‍. ജനകീയ ചലച്ചിത്രകാരനായ സത്യന്‍ അന്തിക്കാടിന്റെ ഓര്‍മ്മകള്‍, മനോഹരമായ ഒരു കുടുംബചിത്രം പോലെ വായനക്കാരെ ആകര്‍ഷിക്കും. ഭരത് ഗോപി, ശ്രീനിവാസന്‍, തിലകന്‍, നെടുമുടി വേണു, ഇന്നസെന്റ്, ശങ്കരാടി, കുതിരവട്ടം പപ്പു, കെ.പി.എ.സി. ലളിത, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ബഹുദൂര്‍, മാമുക്കോയ, കൃഷ്ണന്‍കുട്ടിനായര്‍, ഫിലോമിന, മീന, പറവൂര്‍ ഭരതന്‍, ബോബി കൊട്ടാരക്കര. ‘സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍’. […]
നട്‌സ് കഴിച്ച് കുടലിലെ അര്‍ബുദത്തെ അകറ്റാം
ജീവിത ശൈലിയാണ് ഒരു പരിധിവരെ കാന്‍സര്‍ വരാനുള്ള കാരണമായി വൈദ്യശാസ്ത്രം പറയുന്നത്. വ്യക്തിയുടെ ജീന്‍, ജീവിക്കുന്ന പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ് കാന്‍സര്‍ വരാനുള്ള സാധ്യതയെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. ക്യാന്‍സര്‍ പല അവയവങ്ങളിലെയും ബാധിക്കാം. അതില്‍ പ്രധാനമായും പലരിലും ഇപ്പോള്‍ കണ്ടുവരുന്ന ഒന്നാണ് കുടലിലെ ക്യാന്‍സര്‍. വന്‍കുടലിലോ മലാശയത്തിലോ പോളിപ്പുകള്‍ ( ചെറിയ മുഴകള്‍) പ്രത്യക്ഷപ്പെടുന്നതാണ് ലക്ഷണം. ബദാം, വാള്‍നട്ട്, ഹേസല്‍ നട്ട്, പെക്കണ്‍, അണ്ടിപ്പരിപ്പ് എന്നിവ കഴിച്ചാല്‍ കുടലിലെ അര്‍ബുദം വരാനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുമെന്ന് ഗവേഷകര്‍ […]
വേണോ, ടൈറ്റാനിക്കിലെ പ്രണയക്കോട്ട്
ലോകോത്തര സിനിമകളിലെ പ്രണയകാവ്യമായ ടൈറ്റാനികിലെ നായിക കെയ്റ്റ് വിന്‍സ്ലെറ്റ് ധരിച്ചിരുന്ന ഓവര്‍കോട്ട് ലേലം ചെയ്യുകയാണ്. ഒരു ലക്ഷത്തിലധികം ഡോളര്‍ വില ലഭിക്കുമെന്നാണ് പ്രതീക്ഷ. അതായത് 83 ലക്ഷം രൂപ. 1997-ലെ സിനിമയുടെ മുങ്ങുന്ന സീക്വന്‍സുകളില്‍ നടി ധരിച്ച ഓവര്‍കോട്ടാണ് ഇപ്പോള്‍ ലേലത്തില്‍ വില്‍ക്കുന്നത്. ജാക്ക് കടലിലേക്കു മുങ്ങുമ്പോഴടക്കം റോസായി അഭിനയിച്ച കെയ്റ്റ് വിന്‍സ്ലെറ്റ് ഈ കോട്ടാണ് ധരിച്ചിരുന്നത്. ചിത്രീകരണ വേളയില്‍ കോട്ടില്‍ ഉണ്ടായ വെള്ളത്തിന്റെ അടയാളങ്ങള്‍ ഇപ്പോഴും ഉണ്ടെന്നാണു സവിശേഷത. ജെയിംസ് കാമറൂണ്‍ ചിത്രത്തിലെ അഭിനയത്തിന് മികച്ച […]
തുവ്വൂർ സുജിത കൊലപാതക കേസിലെ പ്രതി വിഷ്ണുവിനെ യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി
തുവ്വൂർ സുജിത കൊലപാതക കേസിലെ പ്രതി വിഷ്ണുവിനെ യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. സംഘടനാപരമായ കാരണങ്ങളാൽ 2023 മെയ് 24 ന് വിഷ്ണുവിനെ സംഘടന സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തിരുന്നുവെന്നും യൂത്ത് കോൺഗ്രസ് അറിയിക്കുന്നു. പ്രതി വിഷ്ണുവിനെ സംരക്ഷിക്കില്ലെന്നും യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
അരിക്കൊമ്പനെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍
അരിക്കൊമ്പനെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. തമിഴ്‌നാട് വനമേഖലയിലുള്ള അരിക്കൊമ്പന്‍ എന്ന കാട്ടാന ഒറ്റപ്പെട്ട് കഴിയുന്നതായും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായും തെറ്റായ പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും ചിലര്‍ നത്തുന്നുണ്ട്. എന്നാല്‍ അരിക്കൊമ്പന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ചട്ടം ലഘിച്ച് ഇടുക്കിയിൽ നിർമ്മിക്കുന്ന സിപിഎം ഓഫീസുകളുടെ നിർമ്മാണം നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്
ചട്ടം ലഘിച്ച് ഇടുക്കിയിൽ നിർമ്മിക്കുന്ന സിപിഎം ഓഫീസുകളുടെ നിർമ്മാണം ഇന്ന് തന്നെ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്. ശാന്തൻപാറ, ബൈസൺവാലി എന്നിവിടങ്ങളിലെ ബഹുനില കെട്ടിടങ്ങളുടെ നിർമ്മണത്തിനാണ് ഡിവിഷൻ ബഞ്ച് തടയിട്ടത്.ഉത്തരവ് നടപ്പാക്കാൻ ഇടുക്കി ജില്ലാ കളക്ടർക്ക് ആവശ്യമെങ്കിൽ പോലീസ് സംരക്ഷണം നൽകണമെന്നും കോടതി വ്യക്തമാക്കി.
