നിരഞ്ജ് രാജു, എ.വി.അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സാന്ദീപ് സംവിധാനം ചെയ്യുന്ന ‘അച്ഛനൊരു വാഴ വച്ചു’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. സിതാര കൃഷ്ണകുമാര്‍ ആണ് ഗാനം ആലപിച്ചത്. കെ.ജയകുമാറിന്റെ വരികള്‍ക്ക് ബിജിബാല്‍ ഈണമൊരുക്കി. ഹോളി ആഘോഷത്തിന്റെ രസക്കാഴ്ചകളാണ് പാട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘ഈ തെരുവിലെ പറവകള്‍’ എന്ന ഗാനവും പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചത്. ഓണത്തോടനുബന്ധിച്ച് ഇ4 എന്റര്ടെയ്ന്മെന്റ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. മുകേഷ്, ജോണി ആന്റണി, ധ്യാന്‍ ശ്രീനിവാസന്, അപ്പാനി ശരത്, ഭഗത് മാനുവല്‍, സോഹന്‍ സീനു ലാല്‍, ഫുക്രു, അശ്വിന് മാത്യു, ലെന, മീര നായര്‍, ദീപ ജോസഫ്, കുളപ്പുള്ളി ലീല എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു. മനു ഗോപാല്‍ ആണ് കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ജയകുമാറിനെ കൂടാതെ സുഹൈല്‍ കോയ, മനു മഞ്ജിത്ത്, സിജു തുറവൂര്‍ എന്നിവരും ചിത്രത്തിനു വേണ്ടി പാട്ടുകളെഴുതിയിട്ടുണ്ട്.
‘അച്ഛനൊരു വാഴ വച്ചു’ ചിത്രത്തിലെ സിതാര ആലപിച്ച ഗാനം
