Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഹിമാചലില്‍ വീണ്ടും മേഘവിസ്ഫോടനം

മേഘവിസ്ഫോടനമുണ്ടായതിനെ തുടര്‍ന്ന് ഹിമാചലില്‍ കനത്ത മഴയും മണ്ണിടിച്ചിലും. ഹിമാചലിലെ സുബതുവിലാണ് മേഘവിസ്ഫോടനമുണ്ടായത്. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ബദ്ദിയില്‍ പാലം തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കി. ഹിമാചലിലും ഉത്തരാഖണ്ഡിലും റെഡ് അലര്‍ട് പ്രഖ്യാപിച്ചു.

Posted inബിസിനസ്സ്

ജിഡിപി 8.5 ശതമാനമായി ഉയരുമെന്ന് ഐസിആര്‍എ

ഇന്ത്യന്‍ ജിഡിപി വളര്‍ച്ചയുമായി ബന്ധപ്പെട്ട് പുതിയ പ്രവചനവുമായി പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ രംഗത്ത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച റിസര്‍വ് ബാങ്കിന്റെ അനുമാനത്തെ മറികടക്കുമെന്നാണ് പ്രവചനം. റിസര്‍വ് ബാങ്ക് 8.00 ശതമാനം ജിഡിപി വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഒന്നാം പാദത്തില്‍ ജിഡിപി വളര്‍ച്ച 8.5 ശതമാനമായി ഉയരുമെന്നാണ് ഐസിആര്‍എയുടെ പ്രവചനം. നിലവില്‍, രാജ്യത്ത് സേവന ആവശ്യകതയില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. നിക്ഷേപ പ്രവര്‍ത്തനത്തിലും, സര്‍ക്കാര്‍ മൂലധന ചെലവിലും ഗണ്യമായ വര്‍ദ്ധനവ് […]

Posted inടെക്നോളജി

ജോലികള്‍ കണ്ടെത്താനും ഇനി ‘എക്സ്’ സഹായിക്കും

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ‘എക്സ് ആപ്പ്’ പ്ലാറ്റ്ഫോം ഉടന്‍ തന്നെ ഓണ്‍ലൈനില്‍ ജോലികള്‍ കണ്ടെത്താന്‍ ഉപയോക്താക്കളെ അനുവദിക്കും. ലിങ്ക്ഡ്ഇന്‍, നൗക്രി.കോം പോലുള്ള പോര്‍ട്ടലുകളുമായി മത്സരിക്കാനുള്ള ശ്രമമാണ് മസ്‌കിന്റെ എക്സ് ആരംഭിക്കുന്നത്. വൈകാതെ ഉപയോക്താക്കളെ ജോലി ഒഴിവുകള്‍ ഓണ്‍ലൈനില്‍ തിരയാന്‍ ആപ്പ് അനുവദിച്ചേക്കാം. പ്ലാറ്റ്ഫോം പരിശോധിച്ചുറപ്പിച്ച സ്ഥാപനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ സൈറ്റില്‍ ജോലികള്‍ ലിസ്റ്റ് ചെയ്യാന്‍ കഴിയുമെന്ന് ഏകദേശം ഒരു മാസം മുമ്പ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അഞ്ച് ഓപ്പണ്‍ റോളുകള്‍ വരെ ലിസ്റ്റ് ചെയ്യാന്‍ ഓര്‍ഗനൈസേഷനുകള്‍ക്ക് കഴിയുമെന്നും […]

Posted inവിനോദം

‘ജയ് ഗണേഷ്’ ചിത്രം പ്രഖ്യാപിച്ച് രഞ്ജിത് ശങ്കര്‍

‘ജയ് ഗണേഷ്’ എന്ന ചിത്രം പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദന്‍. രഞ്ജിത് ശങ്കറാണ് സംവിധാനം. ഒറ്റപ്പാലത്ത് വച്ച് നടന്ന ഗണേശോത്സവ ചടങ്ങിനിടെയാണ് താരം പുതിയ ചിത്രം പ്രഖ്യാപിച്ചത്. ഗണേശോത്സവ പരിപാടിക്കെത്തിയ നടന്‍ വേദിയില്‍ വച്ച് സംസാരിക്കുന്നതിനിടെ പുതിയ ചിത്രം പ്രഖ്യാപിക്കുകയായിരുന്നു. ടൈറ്റില്‍ കഥാപാത്രമായാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. ആദ്യമായാണ് രഞ്ജിത്ത് ശങ്കര്‍ ചിത്രത്തില്‍ ഉണ്ണി നായകനാവുന്നത്. രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് നിര്‍മാണം. ഉണ്ണിമുകുന്ദന്‍ ഫിലിംസിന്റെ മൂന്നാമത്തെ നിര്‍മ്മാണ സംരംഭം കൂടിയാണിത്. ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകരെയും […]

Posted inവിനോദം

‘പാപ്പച്ചന്‍ ഒളിവിലാണ്’ ചിത്രത്തിലെ പുതിയ ഗാനം

‘പാപ്പച്ചന്‍ ഒളിവിലാണ്’ എന്ന ചിത്രത്തിലെ പുതിയ ഗാനമെത്തി. ‘തിരുബലിത്താരയില്‍’ എന്നു തുടങ്ങുന്ന ഗാനം മനോരമ മ്യൂസിക് ആണ് പുറത്തിറക്കിയത്. സിന്റോ ആന്റണി വരികള്‍ കുറിച്ച പാട്ടിന് ഔസേപ്പച്ചന്‍ ഈണമൊരുക്കി. ദേവ രഘുചന്ദ്രന്‍ നായര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘മുത്തുക്കുടമാനം പന്തലൊരുക്കീലേ’, ‘കയ്യെത്തും ദൂരത്ത് ഇരുന്നെന്റ’ എന്നിവ ഉള്‍പ്പെടെ എല്ലാ ഗാനങ്ങളും മികച്ച പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. ‘പൂക്കാലം’ എന്ന ചിത്രത്തിനു ശേഷം തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മിച്ച ചിത്രമാണ് ‘പാപ്പച്ചന്‍ […]

Posted inഓട്ടോമോട്ടീവ്

വെസ്പ ജസ്റ്റിന്‍ ബീബര്‍ ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയില്‍

വെസ്പ ജസ്റ്റിന്‍ ബീബര്‍ ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. കനേഡിയന്‍ പോപ് താരം ജസ്റ്റിന്‍ ബീബര്‍ തന്നെ രൂപകല്‍പന ചെയ്ത ഈ വെസ്പ 6.46 ലക്ഷം രൂപക്കാണ് ഇന്ത്യയില്‍ ലഭ്യമാവുക. കഴിഞ്ഞ ഏപ്രിലില്‍ ആഗോളതലത്തില്‍ പുറത്തിറക്കിയ വെസ്പ ജസ്റ്റിന്‍ ബീബര്‍ ലിമിറ്റഡ് എഡിഷന്റെ വിരലിലെണ്ണാവുന്ന സ്‌കൂട്ടറുകള്‍ മാത്രമേ ഇന്ത്യയില്‍ ലഭ്യമാവുകയുള്ളൂ. വെസ്പ ഡീലര്‍മാര്‍ വഴി ബുക്കു ചെയ്യാവുന്ന ജസ്റ്റിന്‍ ബീബര്‍ ലിമിറ്റഡ് എഡിഷന്‍ പൂര്‍ണമായും നിര്‍മിച്ച ശേഷമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുക. കനേഡിയന്‍ പോപ് താരം ജസ്റ്റിന്‍ […]

Posted inപുസ്തകങ്ങൾ

സന്താപത്തിന്റെ ഫോര്‍മുല

സ്ത്രീഹൃദയത്തിന്റെ പവിത്രത, മാധുര്യം, വാത്സല്യം ഇവയോടൊപ്പം മ്ലേച്ഛതയും സ്വാര്‍ത്ഥതയും മനശ്ശാസ്ത്രപരമായി വിശകലനം ചെയ്യുന്നു. അതിസൗന്ദര്യം ആപത്താകുന്ന വികല സന്ദര്‍ഭങ്ങളും അവതരിപ്പിക്കുന്നു. ഒറ്റയിരിപ്പില്‍ വായിച്ചുപോകാന്‍ സഹൃദയനെ നിര്‍ബന്ധിക്കുന്ന, വശീകരണശൈലിയില്‍ കോര്‍ത്തിണക്കിയ, ചടുലമുഹൂര്‍ത്തങ്ങളും നാടകീയതയുംകൊണ്ട് മലയാള നോവല്‍സാഹിത്യത്തില്‍ നാഴികക്കല്ലായി മാറുന്ന രചന. വാടകഗര്‍ഭധാരണത്തിന്റെ ശാസ്ത്രീയമായ അറിവിലേക്കും ഈകൃതി വിരല്‍ ചൂണ്ടുന്നു. രണ്ട് അമ്മമാരുടെ മനസ്സിന്റെ അഗാധതലങ്ങളെ ആവിഷ്‌കരിക്കുന്ന നോവല്‍ കൂടിയാണിത്. ‘സന്താപത്തിന്റെ ഫോര്‍മുല’. ഡോ അരവിന്ദന്‍ പാലാ. ഗ്രീന്‍ ബുക്‌സ്. വില 399 രൂപ.  

Posted inആരോഗ്യം

ഇയര്‍ഫോണിനേക്കാള്‍ ചെവിക്ക് നല്ലത് ഹെഡ്സെറ്റ് തന്നെ!

ഇന്നത്തെക്കാലത്ത് ഒട്ടുമിക്കയാളുകളുടെയും നിത്യ ജീവിതത്തിന്റെ ഭാഗമാണ് ഇയര്‍ഫോണുകളും ഹെഡ്സെറ്റുകളും. പാട്ടുകേള്‍ക്കാനും ഫോണ്‍ വിളിക്കാനും സിനിമ കാണാനും തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് ഹെഡ്സെറ്റ് അവശ്യഘടകമായിരിക്കുകയാണ്. എന്നാല്‍ ദീര്‍ഘനേരം ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നത് നമ്മുടെ ചെവിയുടെ ആരോഗ്യത്തിന് അത്ര നന്നല്ല. ഇത് നമ്മുടെ കേള്‍വി ശക്തിയെ വരെ ബാധിക്കാനിടയുണ്ട്. ഇയര്‍ഫോണ്‍ ചെവിക്കുള്ളിലും ഹെഡ്സെറ്റ് ചെവിയ്ക്ക് പുറത്തുമാണ് വെക്കുന്നത്. ചെവിയ്ക്കുള്ളിലേക്ക് ഇയര്‍ഫോണ്‍ തിരുകുമ്പോള്‍ ചെവിയ്ക്കുള്ളിലുളള വാക്സ് അഥവാ ചെവിക്കായം ചെവിക്കുള്ളിലേക്ക് ആഴത്തില്‍ തള്ളപ്പെടുകയും അവിടെ തടസ്സമുണ്ടാക്കുകയും ചെയ്യാം. ഇത് കൂടാതെ ഇയര്‍ ഫോണിലൂടെയുളള […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കരുതലോടെ ചെലവഴിക്കണമെന്ന് മുഖ്യമന്ത്രി

മന്ത്രിസഭായോഗത്തിൽ പണം കിട്ടാത്തതുകൊണ്ട് വകുപ്പുകളുടെ പ്രവർത്തനം നടക്കുന്നില്ലെന്ന പരാതിയുമായി മന്ത്രിമാർ. എന്നാൽ സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കമുണ്ടെന്നും. അതിനാൽ കരുതലോടെ ചെലവഴിക്കണമെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു. അതോടൊപ്പം സംസ്ഥാനം അതി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് ധനമന്ത്രി കഴിഞ്ഞയാഴ്ച്ച പറഞ്ഞിരുന്നു. കേന്ദ്രം സംസ്ഥാനത്തിന്റെ വിരലുകൾ പോലും കെട്ടിയിട്ടിരിക്കുന്നുവെന്നും ഓണത്തിന് പ്രതീക്ഷിക്കുന്നത് 19000 കോടിയുടെ ചെലവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മിസോറാമിൽ പാലം തകർന്ന് പതിനേഴ് പേര്‍ മരിച്ചു

മിസോറാമിൽ സൈരാംഗ് മേഖലയ്ക്ക് സമീപം രാവിലെ പത്തുമണിയോടെയാണ് അപകടം ഉണ്ടായത്.നിര്‍മ്മാണത്തിനായി നാല്‍പ്പത് തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.ബൈരാവിയെ സൈരാംഗുമായി ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നുവീണത്. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. പതിനേഴ് മൃതദേഹങ്ങള്‍ പുറത്തെടുത്തതായി പൊലീസ് അറിയിച്ചു. ദുരന്തത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി സോറംതാംഗ അറിയിച്ചു.