Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മിഷൻ ഓരോ ഘട്ടവും വിജയകരമായി പൂർത്തിയാക്കുന്നതിന്റെ ആഘോഷത്തിൽ രാജ്യം

ചന്ദ്രയാൻ മൂന്ന് ലാന്റിൽ നിന്ന് റോവർ ചന്ദ്രനിൽ ഇറങ്ങിയതിനെ തുടർന്ന് മിഷൻ ഓരോ ഘട്ടവും വിജയകരമായി പൂർത്തിയാക്കുന്നതിന്റെ ആഘോഷത്തിലാണ് രാജ്യം. ഇന്നലെ വൈകീട്ട് 6.03നായിരുന്നു സോഫ്റ്റ് ലാൻഡിങ്ങ്. രാത്രി 9 മണിയോടെയാണ് പേടകത്തിന്‍റെ വാതിൽ തുറന്ന് റോവറിനെ പുറത്തേക്കിറക്കുന്ന ജോലികൾ തുടങ്ങിയത്. ഇതോടെ 14 ദിവസം നീളുന്ന ദൗത്യത്തിനാണ് തുടക്കമാകുന്നത്. ചന്ദ്രനിൽ പകൽ സമയം മുഴുവൻ പ്രവർത്തിച്ച്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങൾ പുറത്തെത്തിക്കുകയാണ് ചന്ദ്രയാൻ മൂന്നിന്‍റെ ഉദ്ദേശം. ഇതിന്റെ ഭാഗമായി ലാൻഡർ പേ ലോഡുകൾ അടുത്ത ദിവസങ്ങളിൽ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 24

*1985ലെ മികച്ച ജനപ്രിയ നടി? *ഓപ്ഷനുകള്‍ കാണാന്‍ : https://youtu.be/c9opkKF4Xco | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/* ◾ചന്ദ്രനില്‍ ഇന്ത്യ. ചരിത്രവിജയവുമായി രാജ്യം. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനില്‍ ഇറങ്ങി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയ 19 മിനുട്ടുകള്‍ കൊണ്ടു പൂര്‍ത്തിയാക്കി. ചന്ദ്രനില്‍ സോഫ്റ്റ്ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. 25 കിലോമീറ്റര്‍ ഉയരത്തിലാണ് ലാന്‍ഡിംഗ് പ്രക്രിയ ആരംഭിച്ചത്. ലാന്‍ഡു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സണെ സമനിലയില്‍ തളച്ച് ഇന്ത്യയുടെ പ്രഗ്നാനന്ദ

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സണെ സമനിലയില്‍ തളച്ച് ഇന്ത്യയുടെ പ്രഗ്നാനന്ദ. പ്രഗ്നാനന്ദയും മാഗ്നസ് കാള്‍സണും തമ്മിലുള്ള രണ്ടാം മത്സരവും സമനിലയില്‍ അവസാനിക്കുകയായിരുന്നു. 30 നീക്കങ്ങള്‍ക്കൊടുവില്‍ ഇരുവരും സമനിലയ്ക്ക് വഴങ്ങി. ഇരുവരും തമ്മിലുള്ള ടൈബ്രേക്കര്‍ നാളെ നടക്കും.

Posted inബിസിനസ്സ്

യു.എ.ഇ സന്ദര്‍ശക വിസയ്ക്ക് വന്‍ ഡിമാന്‍ഡ്

യു.എ.ഇ സന്ദര്‍ശിക്കാനുള്ള മൂന്ന് മാസത്തെ വിസ സ്വന്തമാക്കാന്‍ വന്‍ തിരക്ക്. ഒറ്റ തവണ പോയി വരാവുന്ന മൂന്ന് തരം വിസിറ്റ് വിസകളാണ് യു.എ.ഇ സര്‍ക്കാര്‍ അനുവദിക്കുന്നത്. 30 ദിവസം, 60 ദിവസം, 90 ദിവസം എന്നിങ്ങനെ കാലാവധിയുള്ളവ. കൊവിഡ് കാലത്ത് നിര്‍ത്തിവച്ചിരുന്ന മൂന്ന് മാസ വീസകള്‍ മേയ് മാസത്തിലാണ് പുന:സ്ഥാപിച്ചത്. ഇപ്പോള്‍ മൂന്നു മാസക്കാലവധിയുള്ള വിസയ്ക്ക് ആവശ്യക്കാരുടെ എണ്ണം കുതിയച്ചുയരുകയാണ്. മൂന്ന് മാസത്തെ വിസിറ്റ് വിസ തന്നെ രണ്ടു തരത്തിലുണ്ട്. യു.എ.ഇയില്‍ താമസിക്കുന്നവര്‍ക്ക് സ്പോണ്‍സര്‍ ചെയ്യാവുന്നതാണ് ആദ്യത്തേത്. […]

Posted inവിനോദം

പ്രീ ബുക്കിംഗില്‍ 3 കോടിയലധികം നേടി ‘കിംഗ് ഓഫ് കൊത്ത’

പ്രീ ബുക്കിംഗില്‍ ‘കെജിഎഫ് 2’വിനെ മലര്‍ത്തിയടിച്ച് ദുല്‍ഖര്‍ സല്‍മാന്റെ ‘കിംഗ് ഓഫ് കൊത്ത’. മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തുക നേടിയിരിക്കുന്ന ചിത്രമായിരിക്കുകയാണ് കൊത്ത. 3 കോടിയലധികം തുകയാണ് റിലീസാകാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ കേരളത്തില്‍ നിന്ന് മാത്രം ചിത്രം കരസ്ഥമാക്കിയത്. കെജിഎഫ് 2 നേടിയ 2.93 കോടിയായിരുന്നു കേരളത്തിലെ ഏറ്റവും ഉയര്‍ന്ന പ്രീ സെയില്‍ ബിസിനസ്. കേരളത്തില്‍ മാത്രം അഞ്ഞൂറില്‍പരം സ്‌ക്രീനില്‍ എത്തുന്ന ചിത്രം അന്‍പതിലേറെ രാജ്യങ്ങളില്‍ 2500 സ്‌ക്രീനുകളില്‍ റിലീസാകും. […]

Posted inവിനോദം

അക്ഷയ് കുമാറും രവീണ ടണ്ടനും ഒന്നിക്കുന്നു

തൊണ്ണൂറുകളില്‍ ബോളിവുഡ് പ്രേക്ഷകരുടെ സ്വപ്ന ജോഡികളായി തിളങ്ങിയിരുന്ന അക്ഷയ് കുമാറും രവീണ ടണ്ടനും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു. വെല്‍ക്കം ഫ്രാഞ്ചെസിയുടെ ‘വെല്‍ക്കം ടു ദി ജങ്കിള്‍’ എന്ന ചിത്രത്തിലൂടെയാണ് സ്വപ്ന ജോഡികള്‍ ആരാധകരിലേക്കെത്തുന്നത്. നിര്‍മാതാവ് ഫിറോസ് നാദിയാദ്വാലയുമായി അക്ഷയ് കുമാര്‍ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒരു അഡ്വഞ്ചര്‍ കോമഡിയാണ് ചിത്രം. അര്‍ഷാദ് വാര്‍സി, സഞ്ജയ് ദത്ത്, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, ദിഷ പഠാനി, സുനില്‍ ഷെട്ടി തുടങ്ങിയവരും ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2024 ല്‍ ക്രിസ്തുമസ് […]

Posted inഓട്ടോമോട്ടീവ്

‘ലാ റോസ് നോയര്‍’ ആകെ ഒന്ന് മാത്രം, വില 211 കോടി!

ലോകത്തിലെ ഏറ്റവും വിലയേറിയ കാറെന്ന ബഹുമതി സ്വന്തമാക്കി റോള്‍സ് റോയ്സിന്റെ ‘ലാ റോസ് നോയര്‍’. ഏകദേശം 211 കോടി രൂപ (25 ദശലക്ഷം ഡോളര്‍) എന്ന അമ്പരപ്പിക്കുന്ന വിലയാണ് ഈ കാറിന്. പേരു വെളിപ്പെടുത്താത്ത ഫ്രാന്‍സുമായി അടുത്ത ബന്ധമുള്ള ശതകോടീശ്വരിക്കു വേണ്ടിയുള്ള സമ്മാനമായാണ് ഈ അപൂര്‍വ വാഹനം റോള്‍സ് റോയ്സ് നിര്‍മിച്ചത്. നാലു വര്‍ഷത്തിലേറെ സമയമെടുത്താണ് ഈ ലാ റോസ് നോയര്‍ നിര്‍മിച്ചത്. 150 തവണയോളം പരീക്ഷിച്ചാണ് ബ്ലാക്ക് ബക്കാറ റോസിന് സമാനമായ നിറം കണ്ടെത്തിയത്. റോസാപൂവിന്റെ […]

Posted inപുസ്തകങ്ങൾ

കിന്നര്‍ കൈലാസയാത്ര

ശിവസ്തുതികളാല്‍ മുഖരിതമായ അന്തരീക്ഷം. ഓംകാരാങ്കിതമായ സ്വസ്തികചിഹ്നമുള്ള കൊടികള്‍ കാറ്റത്ത് പാറിക്കളിക്കുന്നു. അവിടെ 79 അടി ഉയരമുള്ള ശിവലിംഗം. ഇത് ഇന്ത്യയുടെ ദേവഭൂമിയില്‍ സ്ഥിതിചെയ്യുന്ന കിന്നര്‍കൈലാസം-ഭക്തര്‍ അതീവപരിശുദ്ധിയോടെ കാത്തുസൂക്ഷിക്കുന്ന ശിവപാര്‍വതിമാരുടെ വാസസ്ഥാനം. ഹൃദയഹാരിയായ ഈ ഭൂപ്രദേശത്തിന്റെ വൈവിധ്യവും സംസ്‌കാരവും ഇടകലരുന്ന യാത്രാനുഭവമാണിത്. കിന്നര്‍ കൈലാസവും പാര്‍വ്വതികുണ്ഠും കല്പയുമൊക്കെ നമ്മെ മോഹിപ്പിക്കും. മനസ്സ് ആ പുണ്യഭൂമിയിലേക്ക് പറന്നുയരും. കിന്നര്‍ കൈലാസയാത്രയിലുടനീളമുള്ള അഭൗമസുന്ദര കാഴ്ചകളുടെയും അനിര്‍വചനീയമായ അനുഭവങ്ങളുടെയും നിമിഷങ്ങളിലൂടെ… ‘കിന്നര്‍ കൈലാസയാത്ര’. ബാബു ജോണ്‍. ഡിസി ബുക്‌സ്. വില 144 രൂപ […]

Posted inആരോഗ്യം

വിട്ടുമാറാത്ത ചുമ ഹാര്‍ട്ട് ഫെയിലിയറിന്റെ ലക്ഷണവുമാകാം

ഹൃദയം ദുര്‍ബലമാവുകയും ശരീരത്തിലുടനീളം കാര്യക്ഷമമായി രക്തം പമ്പ് ചെയ്യാന്‍ കഴിയാതെ വരികയും ചെയ്യുന്ന ഗുരുതരമായ രോഗാവസ്ഥയാണ് ഹാര്‍ട്ട് ഫെയിലിയര്‍. ഇതുമൂലം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ മുഴുവനായി ബാധിക്കുകയോ നിലയ്ക്കുകയോ ചെയ്യാം. പലപ്പോഴും ഹൃദയാഘാതം സംഭവിച്ച ശേഷം മാത്രമാണ് ഇത് തിരിച്ചറിയുന്നത്. ഹാര്‍ട്ട് ഫെയിലിയറിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളില്‍ ശ്വാസതടസ്സം, ക്ഷീണം, കാലുകളിലെ വീക്കം എന്നിവ ഉള്‍പ്പെടുന്നു. ഹാര്‍ട്ട് ഫെയിലിയറിന്റെ മറ്റ് ചില ലക്ഷണങ്ങളില്‍ പ്രധാനം വിട്ടുമാറാത്ത ചുമയാണ്. വിട്ടുമാറാത്തതോ കാലക്രമേണ വഷളാകുന്നതോ ആയ ചുമ ശ്വാസകോശത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്നതിനെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായമാണ് ചാന്ദ്രയാൻ-3 യുടെ വിജയകരമായ സോഫ്റ്റ് ലാൻഡിംഗെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായമാണ് ചാന്ദ്രയാൻ-3 യുടെ വിജയകരമായ സോഫ്റ്റ് ലാൻഡിംഗെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചന്ദ്രന് ചുറ്റും ഒരു മാസത്തിലേറെ നീണ്ട ഭ്രമണത്തിന് ശേഷമാണ് ഇന്ന് ചാന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡ് ചെയ്തത്. ഇതോടെ രാജ്യത്തിന്റെ മൂന്നാം ചാന്ദ്ര പര്യവേഷണ ദൗത്യം അതിന്റെ പ്രധാനപ്പെട്ട ആദ്യ കടമ്പ കടന്നിരിക്കുകയാണ്.ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷണ, പര്യവേക്ഷണങ്ങൾക്ക് വലിയ ഊർജ്ജം പകരുന്നതാണ് ചാന്ദ്രയാൻ-3 യുടെ ഈ നേട്ടം. ഉന്നതമായ ശാസ്ത്രബോധമുള്ള ഒരു സമൂഹത്തിന് മാത്രമേ സർവ്വതല […]