കണ്ണൂർ സർവകലാശാല എം എ ഇംഗ്ലീഷ് സിലബസിൽ ഒന്നാം സെമസ്റ്ററിലെ ലൈഫ് റൈറ്റിംഗ് എന്ന പേപ്പറിലാണ് കെ കെ ശൈലജയുടെ ആത്മകഥ ഉള്‍പ്പെടുത്തിയത്. സിലബസ് പ്രസിദ്ധീകരിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യാപക സംഘടന പ്രതിഷേധം ഉന്നയിച്ചിരുന്നു. ഇതേതുടർന്ന് പാർട്ടിക്കോ കെ കെ ശൈലജയ്ക്കോ ഇതേക്കുറിച്ച് അറിയില്ലെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി.ഒരു സിലബസിലും ഇടതുപക്ഷ മുന്നണി ഇടപെടാറില്ലെന്നും ആരാണ് ഇത് ചെയ്തത് എന്ന് സര്‍വകലാശാല പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏഴു ചോദ്യങ്ങളുമായി പ്രതിപക്ഷം
മുഖ്യമന്ത്രി പിണറായി വിജയൻ ഏഴുമാസമായി മൗനത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എ.ഐ ക്യാമറ ഇടപാട്, കെ–ഫോണ്‍ അഴിമതി,കോവിഡ് കാലത്തെ മെഡിക്കല്‍ ഉപകരണ ഇടപാട് ഇതിലെല്ലാം കേസെടുക്കാത്തതും അന്വേഷണമില്ലാത്തതും എന്തുകൊണ്ടെന്ന് സതീശന്‍ കോട്ടയത്ത് ചോദിച്ചു. സിപിഎം നേതാക്കള്‍ക്ക് ഒരുനീതിയും മറ്റുള്ളവര്‍ക്ക് മറ്റൊരു നീതിയും എന്തുകൊണ്ടെന്നും സതീശന്‍ ചോദിക്കുന്നു.
സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 24
*1985ലെ മികച്ച ജനപ്രിയ നടി? *ഓപ്ഷനുകള്‍ കാണാന്‍ : https://youtu.be/c9opkKF4Xco | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/* ◾ചന്ദ്രയാന്‍ മൂന്നിലെ ലാന്‍ഡറിലുള്ള റോവര്‍ ചന്ദ്രനില്‍ ഇറങ്ങി പര്യവേഷണം തുടങ്ങി. മണ്ണ് അടക്കമുള്ളവ ശേഖരിച്ച് അവയിലെ സവിശേഷതകളാണു പരിശോധിക്കുന്നത്. 14 ദിവസം നീളുന്നതാണു റോവറിന്റെ പര്യവേഷണ ദൗത്യം. റോവര്‍ കടന്നു പോകുന്ന പ്രദേശത്തുടനീളം രാജ്യമുദ്രയായ അശോകസ്തംഭം പതിയുന്നുണ്ട്. റോവറിന്റെ ഒരു ചക്രത്തില്‍ അശോകസ്തഭവും രണ്ടാമത്തെ ചക്രത്തില്‍ ഐഎസ്ആര്‍ഒയുടെ ലോഗോയുമാണു മുദ്രണം ചെയ്തിരിക്കുന്നത്. ◾കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ ബിനാമി […]
ദേശീയ ഗുസ്തി ഫെഡറേഷന് വിലക്ക്
തെരഞ്ഞെടുപ്പ് നടത്താനുള്ള 45 ദിവസത്തെ സമയപരിധി അവസാനിച്ചതോടെ ലോക ഗുസ്തി ഫെഡറേഷന്‍ ഇന്ത്യക്കെതിരെ നടപടിയിലേക്ക് കടന്നു. തെരഞ്ഞെടുപ്പ് നടക്കാത്തതിനെ തുടർന്ന് ദേശീയ ഗുസ്തി ഫെഡറേഷൻ്റെ അംഗത്വം ലോക ഗുസ്തി ഫെഡറേഷൻ സസ്പെൻഡ് ചെയ്തു. നാളുകളായി പല വിവാദങ്ങളിലൂടെയും കടന്നുപോകുന്ന ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് കനത്ത തിരിച്ചടിയാവും ഈ നടപടി. രാജ്യത്തെ ഗുസ്തി താരങ്ങള്‍ക്ക് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പതാകയ്ക്ക് കീഴില്‍ മത്സരിക്കാനാവില്ല.
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ
ഇന്നലെയാണ് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഇന്ന് മുതൽ കിറ്റ് നല്‍കി തുടങ്ങുമെന്ന് മന്ത്രി പറഞ്ഞിരുന്നു. പക്ഷെ റേഷൻ കടകളിലേക്ക് കിറ്റ് വിതരണത്തിനെത്തിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 13 ഇനത്തിൽ മിൽമയിൽ നിന്ന് കിട്ടേണ്ട പായസക്കൂട്ട് ഇത് വരെ കിട്ടിയില്ലെന്നും ഉടനെ പരിഹരിച്ചില്ലെങ്കിൽ പകരം വഴി നോക്കേണ്ടിവരുമെന്ന് മിൽമയെ അറിയിച്ചിട്ടുണ്ടെന്നും ഭക്ഷ്യ വകുപ്പ് വ്യക്തമാക്കി.
അദാനി ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി മേഖലയിലേക്കും
ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് ചുവടുവയ്ക്കാന്‍ അദാനി ഗ്രൂപ്പ്. അദാനി എന്റര്‍പ്രൈസസിന്റെ അനുബന്ധ സ്ഥാപനമായ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് ട്രാവല്‍ ഫുഡ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് ടാബെമോണോ ട്രൂ അരോമാസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സംയുക്ത സംരംഭം രൂപീകരിച്ചു. ടാബെമോണോ എന്നാല്‍ ജാപ്പനീസ് ഭാഷയില്‍ ഭക്ഷണമെന്നാണ് അര്‍ത്ഥം. കോവിഡിന് ശേഷം അതിവേഗ വളര്‍ച്ച കൈവരിക്കുന്ന ഒരു മേഖലയാണ് ഹോസ്പിറ്റാലിറ്റി. നിലവില്‍ ടാബെമോണോ ട്രൂ അരോമാസ് പ്രൈവറ്റ് ലിമിറ്റഡ് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഒന്നും ആരംഭിച്ചിട്ടില്ല. വിവിധയിടങ്ങളില്‍ വൈവിധ്യമാര്‍ന്ന ഹോസ്പിറ്റാലിറ്റി […]
ടെക്‌നോ പോവ 5 പ്രോ 5ജിയുടെ വില പ്രഖ്യാപിച്ചു
ടെക്‌നോയുടെ പ്രീമിയം ആര്‍ക്ക് ഇന്റര്‍ഫേസുമുള്ള പുതിയ ടെക്‌നോ പോവ 5 പ്രോ 5ജിയുടെ വില പ്രഖ്യാപിച്ചു. നോട്ടിഫിക്കേഷന്‍സ്, കോള്‍സ്, മ്യൂസിക് എന്നിവ അറിയിക്കാനായി പിന്നില്‍ മള്‍ട്ടികളര്‍ ആര്‍ജിബി ലൈറ്റോടു കൂടിയ ഫ്യൂച്ചറിസ്റ്റിക് 3ഡി ടെക്‌സ്ചറോടു കൂടിയ ഡിസൈനിനൊപ്പം ഒരു പ്രീമിയം ആര്‍ക്ക് ഇന്റര്‍ഫേസുമായാണ് പോവ 5 പ്രോ 5ജി എത്തുന്നത്. ഈ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്ന ഈ വിഭാഗത്തിലെ ആദ്യ ഫോണ്‍ കൂടിയാണിത്. മീഡിയടെക് ഡിമെന്‍സിറ്റി 6080 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 3ഡി ടെക്‌സ്ചറോടു കൂടിയ ബാക്ക് […]
‘മിസ്റ്റര്‍ എക്‌സി’ലൂടെ മഞ്ജു വാരിയര്‍ വീണ്ടും തമിഴിലേക്ക്
മഞ്ജു വാരിയര്‍ വീണ്ടും തമിഴിലേക്ക്. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ‘മിസ്റ്റര്‍ എക്‌സി’ലൂടെയാണ് മഞ്ജു വീണ്ടും തമിഴകത്തെത്തുന്നത്. അസുരന്‍, തുനിവ് എന്നീ ചിത്രങ്ങള്‍ക്കുശേഷം മഞ്ജു അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണിത്. ആര്യയും ഗൗതം കാര്‍ത്തിക്കുമാണ് നായകന്മാര്‍. പ്രിന്‍സ് പിക്‌ചേഴ്‌സ് ആണ് നിര്‍മാണം. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. ശരത്കുമാര്‍, അനഘ എന്നിവരാണ് മറ്റ് താരങ്ങള്‍. വിഷ്ണു വിശാലിനെ നായകനാക്കി ഒരുക്കിയ എഫ്‌ഐആറിനു ശേഷം മനു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വന്‍ ബജറ്റിലൊരുങ്ങുന്ന […]
‘അച്ഛനൊരു വാഴ വെച്ചു’ സിനിമയിലെ പ്രൊമോ ഗാനം
നവാഗതനായ സാന്ദീപ് സംവിധാനം ചെയ്യുന്ന ‘അച്ഛനൊരു വാഴ വെച്ചു’ എന്ന സിനിമയുടെ പ്രൊമോ ഗാനം ശ്രദ്ധ നേടുന്നു. ഈ ഓണക്കാലത്ത് റിലീസിനൊരുങ്ങുന്ന ചിത്രത്തിന് ഓണം ഫീലിലുള്ള പ്രൊമോ ഗാനമാണ് ഒരുക്കിയിരിക്കുന്നത്. ‘അമ്പലപ്പൊയ്കയില്‍ പോവാം അന്തിയാവട്ടെ’ എന്ന ഗാനം പ്രണയാതുരമായ ഓണക്കാലത്തിലേക്കാണ് പ്രേക്ഷകരെ കൊണ്ടു പോകുന്നത്. അശ്വിന്‍ ജി.ആര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത് മനു ഗോപാലാണ്. ദിജില്‍.കെ.ഗോപിയാണ് ആലാപനം. മൂന്നരലക്ഷത്തോളം കാഴ്ചക്കാരുമായി മുന്നേറുന്ന ഗാനത്തിന് മികച്ച പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിന്നു ലഭിക്കുന്നത്. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം […]
ലിമിറ്റഡ് എഡിഷനുമായി റിവോള്‍ട്ട് ആര്‍വി 400
റിവോള്‍ട്ട് മോട്ടോഴ്സ് പുതിയ ലിമിറ്റഡ് എഡിഷന്‍ സ്റ്റെല്‍ത്ത് ബ്ലാക്ക് ആര്‍വി 400 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ രാജ്യത്ത് അവതരിപ്പിച്ചു. കമ്പനിയുടെ ഇന്ത്യയില്‍ ആറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ലിമിറ്റഡ് എഡിഷന്റെ അവതരണം. ലിമിറ്റഡ് എഡിഷന്‍ റിവോള്‍ട്ട് ആര്‍വി 400 ഒരു സ്റ്റെല്‍ത്ത് ബ്ലാക്ക് നിറത്തിലാണ്. ലിമിറ്റഡ് എഡിഷന്‍ റിവോള്‍ട്ട് ആര്‍വി400 ന് 1.17 ലക്ഷം രൂപയാണ് വില (ചാര്‍ജറിന്റെ വില ഉള്‍പ്പെടെ). താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഓണ്‍ലൈനിലോ അംഗീകൃത ഡീലര്‍ഷിപ്പുകളിലോ ബുക്ക് ചെയ്യാം. പരിമിതമായ […]
