Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയേയും മകളേയും എതിർകക്ഷികളാക്കിയുളള ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയേയും മകളേയും എതിർകക്ഷികളാക്കിയുളള ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു. കേസെടുത്ത്  അന്വേഷിക്കണമെന്ന ആവശ്യത്തിൽ ശനിയാഴ്ച പ്രാഥമിക വാദം കേൾക്കും. കൊച്ചിയിലെ സിഎം ആർ എൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയുടെ  അക്കൗണ്ടിലേക്കും അവരുടെ കമ്പനിയിലേക്കും ഒരു കോടി എഴുപത്തി രണ്ട് ലക്ഷം രൂപ എത്തിയത് കൈക്കൂലിയുടെ പരിധിയിൽ പെടുമെന്നാണ് ഹർജിയിലെ പ്രധാന വാദം.

Posted inലേറ്റസ്റ്റ്

നടപ്പാതയ്ക്കടിയില്‍ മുതലകള്‍

വീടിനു തൊട്ടരില്‍ തകര്‍ന്ന നടപ്പാതയ്ക്കടിയില്‍ ആരുമറിയാതെ മുതലകള്‍. നടപ്പാതയ്ക്കടിയില്‍നിന്നു ഭയാനകമായ ശബ്ദം കേട്ടതോടെ ആദ്യം നാട്ടുകാര്‍ ഭയന്നു. തകര്‍ന്നുതുടങ്ങിയ കോണ്‍ക്രീറ്റ് റോഡിനടിയില്‍ അജ്ഞാത ജീവികളുണ്ടെന്നു ബോധ്യപ്പെട്ട നാട്ടുകാര്‍ വനംവന്യജീവി വകുപ്പിനെ വിവരം അറിയിച്ചു. അവര്‍ സന്നാഹങ്ങളുമായി എത്തി കോണ്‍ക്രീറ്റ് റോഡില്‍ രണ്ടു തട്ടുതട്ടിയപ്പോഴേക്കും ഒരു മുതല പുറത്തുചാടി. പിറകേ മറ്റൊരു മുതലയും. ചുവന്ന വസ്ത്രങ്ങളും ബൂട്ടുകളും ധരിച്ച ജോലിക്കാര്‍ ഹുക്ക് അടക്കമുള്ള ഉപകരണങ്ങളും കയറുകളും ഉപയോഗിച്ച് മുതലകളെ പിടികൂടാന്‍ ശ്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വന്യജീവി […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  കോടതിയുടെ വിലക്കു ലംഘിച്ചു മൂന്നാറിലെ സിപിഎം ഓഫീസ് നിര്‍മ്മിച്ചതിനു സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിനെതിരെ കോടതിയലക്ഷ്യകേസ്. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കെട്ടിടം പണി പൂര്‍ത്തിയായി എന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കോടതി ഉത്തരവ് ലംഘിച്ച് എങ്ങനെ നിര്‍മാണം തുടര്‍ന്നെന്നായിരുന്നു കോടതിയുടെ മറുചോദ്യം. ബൈസന്‍വാലിയില്‍ സ്റ്റോപ്പ് മെമ്മോ കൊടുത്തില്ലേ. ശാന്തന്‍പാറയിലെ കെട്ടിടം ഇനി ഒരു ഉത്തരവുവരെ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. അല്ലു അര്‍ജുന്‍ മികച്ച നടന്‍. ആലിയ ഭട്ടും കൃതി സനോണു മികച്ച നടിമാര്‍. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജെയ്ക്ക് സി തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ

ഇടത് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയിൽ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ശ്രദ്ധാകേന്ദ്രമാണെന്നും പല കാര്യങ്ങളിലും വ്യക്തത ഉണ്ടാക്കുന്ന തെരഞ്ഞെടുപ്പാകും ഇത്തവണത്തേതെന്നും അദ്ദേഹം എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുത്ത് പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ദ്രൻസിന് പ്രത്യേക പരാമർശം

69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച പരിസ്ഥിതി ചിത്രം ആർ എസ് പ്രദീപ് കുമാർ സംവിധാനം ചെയ്ത മൂന്നാം വളവിനാണ്. ശ്രീ ഗോകുലം മൂവീസാണ് നിർമാണം. മികച്ച അനിമേഷൻ ചിത്രവും മലയാളത്തിൽ നിന്ന് തന്നെയാണ്. ‘കണ്ടിട്ടുണ്ട്’ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. ഇന്ദ്രൻസിന് പ്രത്യേക പരാമർശം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ അല്ലു അർജുനാണ്. പുഷ്പയിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ഗംഗുഭായ് കതിയാവാദി എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ടിനും മിമി എന്ന ചിത്രത്തിലെ പ്രകടനത്തിന് കൃതി സനനും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. മികച്ച ചിത്രം റോക്കട്രി ദ് നമ്പി എഫക്ടാണ്.28 ഭാഷകളിൽ നിന്നായി 280 ചിത്രങ്ങളാണ് മാറ്റുരച്ചത്. ഫീച്ചർ ഫിലിമിൽ 31 വിഭാഗങ്ങളും നോൺ ഫീച്ചർ വിഭാഗത്തിൽ 24 വിഭാഗങ്ങളുമാണ് ഉള്ളത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഫിഡെ ചെസ് ലോകകപ്പിൽ ലോക ചാമ്പ്യൻ മാഗ്നസ് കാൾസന് വിജയം

ഫിഡെ ചെസ് ലോകകപ്പിൽ ലോക ചാമ്പ്യൻ മാഗ്നസ് കാൾസന് വിജയം. ഇന്ത്യയുടെ ആർ പ്രഗ്നാനന്ദ പൊരുതിത്തോറ്റു. രണ്ട് തവണ കാൾസനെ ടൈയിൽ കുരുക്കിയ പ്രഗ്നാന്ദ എന്നാൽ ഫൈനലിലെ ടൈ ബ്രേക്കറിലെ ആദ്യ ഗെയിമിൽ തോൽവി നേരിട്ടു. പിന്നാലെ നടന്ന ഗെയിമിലും വിജയിച്ചാണ് മാഗ്നസ് കാൾസൺ ലോകകിരീടം സ്വന്തമാക്കിയത്.മികച്ച പ്രകടനമാണ് ഇരുതാരങ്ങളും കാഴ്ചവച്ചത്. കറുത്ത കരുക്കളുമായാണ് മാഗ്‌നസ് കാൾസൺ കളിച്ചത്. നിലവിൽ 23-ാം റാങ്കിലാണ് പ്രഗ്‌നാനന്ദ. ഫൈനലിലെ ആദ്യ മത്സരത്തിലൽ 35 നീക്കത്തിന് ശേഷം സമനിലയിൽ അവസാനിച്ചിരുന്നു. ലോക […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആരോപണം പരിശോധിക്കാൻ സുപ്രീം കോടതി നിർദ്ദേശം

സി.എസ്.ഐ പള്ളിയിലെ മാമോദിസ രജിസ്റ്റർ, സംസ്കാര രജിസ്റ്റർ, കുടുംബ രജിസ്റ്റർ എന്നിവ സുപ്രീംകോടതിക്ക് കൈമാറിയില്ലെന്ന ആരോപണം പരിശോധിക്കാൻ സുപ്രീം കോടതി രജിസ്ട്രി നിർദ്ദേശം.ദേവികുളം തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും ഒറിജിനൽ കൈമാറാൻ ഹൈക്കോടതിയോട് നേരത്തെ സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ സുപ്രധാനരേഖകൾ കൈമാറിയില്ലെന്ന് ഡി കുമാറിന്റെ  അഭിഭാഷകൻ അൽജോ കെ. ജോസഫ് ആരോപിച്ചിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബ്രിക്സ് കൂട്ടായ്മയിലേക്ക് കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്താൻ തീരുമാനം

ജൊഹന്നാസ്ബെർ‍ഗില്‍ നടന്ന ഉച്ചകോടിയിൽ അർജൻ്റീന, എത്യോപ്യ , സൗദി അറേബ്യ, യു എ ഇ, ഇറാൻ, ഇജിപ്ത് തുടങ്ങിയ ആറ് രാജ്യങ്ങളെ കൂടി 2024 ജനുവരി മുതൽ ബ്രിക്സിൽ അംഗമാക്കാൻ തീരുമാനം. അഭിനന്ദനാർഹമാണ് ഈ തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു.അംഗബലം കൂട്ടാനുള്ള തീരുമാനം ചരിത്രപരമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗും അഭിപ്രായപ്പെട്ടു. എന്നാൽ പാകിസ്ഥാനെ കൂടി ബ്രിക്സിൽ ഉൾപ്പെടുത്താനുള്ള ചൈനയുടെ നീക്കം ബ്രിക്സ് ഉച്ചകോടി തള്ളി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിപിഎം ജില്ലാ സെക്രട്ടറിയ്ക്കെതിരെ കോടതിയലക്ഷ്യകേസ്

രാഷ്ട്രീയ പാർട്ടികൾക്ക് എന്തുമാകാമോ എന്ന് കോടതി.മൂന്നാറിലെ സിപിഎം ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിയായ സി വി വർഗീസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കെട്ടിടം പണി പൂർത്തിയായി എന്ന് അഭിഭാഷകൻ കോടതിയില്‍ പറ‍ഞ്ഞതിനെ തുടർന്ന്, കോടതി ഉത്തരവ് ലംഘിച്ചു എങ്ങനെ നിർമാണം തുടർന്നു എന്നായിരുന്നു കോടതിയുടെ മറുചോദ്യം. ശാന്തൻപാറയിലെ കെട്ടിടം ഇനി ഒരു ഉത്തരവ് വരുന്നത് വരെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.