Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

നിരന്തരം വാർത്തകൾ നൽകിയാൽ സർക്കാർ ഒറ്റപ്പെട്ടുപോകും എന്നാണ് മാധ്യമങ്ങളുടെ ധാരണയെന്ന് മുഖ്യമന്ത്രി. ഇടത് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇവർക്ക് ഇപ്പോഴും ജനങ്ങളെ അറിയില്ല.കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തെ ചെമ്പ് ഓർമയില്ലേ, 99 സീറ്റും തന്നാണ് ജനങ്ങൾ വീണ്ടും അധികാരത്തിൽ എത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തിരുവോണനാളിൽ പട്ടിണിക്കഞ്ഞി സത്യഗ്രഹം

കർഷക വഞ്ചനയിലും അവഹേളനത്തിലും പ്രതിഷേധിച്ച് തിരുവോണനാളിൽ സെക്രട്ടേറിയറ്റ് നടയിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നിൽ സുരേഷിന്‍റെ പട്ടിണിക്കഞ്ഞി സത്യഗ്രഹം.രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സമരം.സംസ്ഥാനത്ത് 360 കോടി രൂപ നെൽകർഷകർക്ക് ഇനിയും നെല്ലുവില നൽകാനുണ്ട്. ക്വിന്റലിന് 28.20 രൂപയുടെ സ്ഥാനത്ത് ആശ്വാസമായി 7.92 രൂപാ മാത്രമായി നൽകിയത്. ഇത് കർഷക വഞ്ചനയാണന്നും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം കൊടിക്കുന്നിൽ സുരേഷ് എംപി ആരോപിച്ചു.

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 25

ഒന്നിനോടും പ്രതികരിക്കാത്ത ഒരു അപൂർവ ജീവിയാണ് മുഖ്യമന്ത്രിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.മകൾക്കെതിരെ ഗുരുതരമായ ആരോപണം വന്നിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. തനിക്കിതൊന്നും ബാധകമല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാടെന്നും സുധാകരൻ കുറ്റപ്പെടുത്തി. തിരുവോണനാളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സെക്രട്ടേറിയറ്റ് നടയിൽ കൊടിക്കുന്നിൽ സുരേഷിന്‍റെ പട്ടിണിക്കഞ്ഞി സത്യഗ്രഹം. കർഷക വഞ്ചനയിലും അവഹേളനത്തിലും പ്രതിഷേധിച്ചാണ് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നിൽ സുരേഷ് എംപി യുടെ നേതൃത്വത്തിൽ പട്ടിണിക്കഞ്ഞി സത്യാഗ്രഹം നടത്തുന്നത്. […]

Posted inബിസിനസ്സ്

പൊതു, സ്വകാര്യ നിക്ഷേപം കുത്തനെ വര്‍ദ്ധിച്ചു

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ എപ്രില്‍-ജൂണ്‍ പാദത്തില്‍ പൊതു, സ്വകാര്യ നിക്ഷേപം കുത്തനെ വര്‍ദ്ധിച്ചു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സ്വകാര്യ മേഖല പ്രഖ്യാപിച്ച പുതിയ നിക്ഷേപ പദ്ധതികള്‍ 14 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്നതാണെന്നും ധനമന്ത്രാലയത്തിന്റെ പ്രതിമാസ സാമ്പത്തിക അവലോകനം സൂചിപ്പിക്കുന്നു. 2024ലെ സ്വകാര്യ മേഖലയുടെ പുതിയ നിക്ഷേപ പദ്ധതി പ്രഖ്യാപനങ്ങള്‍ മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 11.6 ശതമാനം കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം പുതിയ നിക്ഷേപ പദ്ധതികളില്‍ 72 ശതമാനവും ഗതാഗത സേവന വ്യവസായത്തിലാണ്. […]

Posted inടെക്നോളജി

ഐഫോണ്‍ 15 സീരിസിലെ പ്രോ മോഡലിന് 2.4 ലക്ഷം?

മൂന്നാഴ്ചയ്ക്കുള്ളില്‍ പുറത്തിറക്കുമെന്നു കരുതപ്പെടുന്ന ആപ്പിളിന്റെ ഐഫോണ്‍ 15 സീരിസിലെ ഏറ്റവും കപ്പാസിറ്റിയുള്ള പ്രോ മോഡലിന്റെ വില 2.4 ലക്ഷം രൂപയിലേറെ വന്നേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ 15 പ്രോ മാക്സിന്റെ 2 ടിബി വേരിയന്റിനാണ് ഈ വില പ്രതീക്ഷിക്കുന്നത്. നിലവിലുള്ള മോഡലുകളുടേതിനേക്കാള്‍ 500 ഡോളര്‍ അധികമായിരിക്കും ഇതിനു വില. ഇപ്പോള്‍ വില്‍പ്പനയിലുള്ള ഐഫോണ്‍ 14 പ്രോ മാക്സിന്റെ 1 ടിബി വേരിയന്റിന്റെ വില 1599 ഡോളറാണ്. ഇതിന് ഇന്ത്യയിലെ എംആര്‍പി 1,89,900 രൂപയാണ്. ഐഫോണ്‍ 15 പ്രോ മാക്സ് […]

Posted inവിനോദം

‘വൃഷഭ’യിലെ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക്

മോഹന്‍ലാല്‍ നായകനായി ബിഗ് ബജറ്റ് ചിത്രം ‘വൃഷഭ’യുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്കും പുറത്തുവന്നു. യോദ്ധാവിന് സമാനമായി കയ്യില്‍ വാളേന്തി നില്‍ക്കുന്ന മോഹന്‍ലാലിനെ ചിത്രത്തില്‍ കാണാം. നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന വൃഷഭ അഞ്ച് ഭാഷകളിലാണ് റിലീസിനെത്തുന്നത്. കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്താ കപൂര്‍ സംയുക്തമായി നിര്‍മിക്കുന്ന ചിത്രം ആക്ഷന്‍ എന്റര്‍ടെയ്‌നറാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായി തെലുങ്ക് നടന്‍ റോഷന്‍ മെക എത്തുന്നു. അച്ഛനും മകനും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെയും […]

Posted inവിനോദം

‘റിബെല്‍ മൂണ്‍: പാര്‍ട്ട് വണ്‍ എ ചൈല്‍ഡ് ഓഫ് ഫയര്‍’ ട്രെയിലര്‍

സംവിധായകന്‍ സാക്ക് സ്‌നൈഡറിന്റെ ഭാവനയില്‍ ഉരുത്തിരിഞ്ഞ സങ്കല്‍പലോകത്തിന്റെ കഥ പറയുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം ‘റിബെല്‍ മൂണ്‍: പാര്‍ട്ട് വണ്‍ എ ചൈല്‍ഡ് ഓഫ് ഫയര്‍’ ട്രെയിലര്‍ എത്തി. സാക്ക് സ്‌നൈഡര്‍ തന്നെയാണ് സിനിമയുടെ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. ഡിസംബര്‍ 22ന് നെറ്റ്ഫ്‌ലിക്‌സിലൂടെ ഈ ബ്രഹ്മാണ്ഡ ചിത്രം സ്ട്രീം ചെയ്യും. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമയുട രണ്ടാം ഭാഗമായ റിബെല്‍ മൂണ്‍: പാര്‍ട്ട് ടു ദ് സ്‌കാര്‍ഗിവെര്‍ അടുത്ത വര്‍ഷം ഏപ്രില്‍ 19ന് റിലീസിനെത്തും. സോഫിയ ബൊടെല്ല, ചാര്‍ലി […]

Posted inഓട്ടോമോട്ടീവ്

പുതിയ ടൊയോട്ട റൂമിയോണ്‍ നിരത്തിലിറക്കി

ഏറ്റവും പുതിയ ടൊയോട്ട റൂമിയോണ്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്സ് നിരത്തിലിറക്കി. മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍വിഭാഗത്തില്‍ മുന്‍നിരക്കാരയ ടൊയോട്ട പുതിയ വാഹനത്തിലൂടെ ഇന്ത്യന്‍ വിപണിയില്‍ സാന്നിദ്ധ്യം ശക്തമാക്കുകയാണ്. കൂടുതല്‍ സ്ഥലം, മികച്ച ഇന്ധനക്ഷമത, ആകര്‍ഷണീയമായ രൂപകല്പന എന്നിവയാണ് റൂമിയോണിന്റെ പ്രധാന സവിശേഷതകള്‍. ഏഴു സീറ്റുകളുണ്ട്. കുടുംബ കാറെന്ന നിലയില്‍ ടൊയോട്ടയുടെ പ്രവേശനം കൂടിയാണ് റൂമിയോണ്‍. സൗകര്യപ്രദവും വിശ്വാസ്യതയുമുള്ള യാത്രയാണ് റൂമിയോണ്‍ വാഗ്ദാനം ചെയ്യുന്നത്. നിയോ ഡ്രൈവ് സാങ്കേതികവിദ്യയും സി.എന്‍.ജി സാങ്കേതികവിദ്യയും കെ. സീരീസ് 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും […]

Posted inപുസ്തകങ്ങൾ

ടാഗോര്‍ കഥകള്‍

നൊബേല്‍ ജേതാവായ പ്രഥമ ഏഷ്യക്കാരന്‍, ദേശീയഗാനത്തിന്റെ രചയിതാവ്, വിശ്വഭാരതി സര്‍വകലാശാലയുടെ സ്ഥാപകന്‍ തുടങ്ങി, ഭുവനത്തെ ബഹുവിതാനങ്ങളില്‍ ശോഭനമാക്കിയ പ്രതിഭയായിരുന്നു ടാഗോര്‍. സാഹിത്യവും സംഗീതവും ചിത്രകലയും ഒക്കെയായി ഭിന്നമണ്ഡലങ്ങളില്‍ മുഴുകിയ ആ വ്യക്തിത്വം ആരേയും നിതാന്തവിസ്മയശാലിയാക്കും. ബാല്യകാലത്തെ പശ്ചാത്തലമാക്കി, കുട്ടികളെ കഥാപാത്രങ്ങളാക്കി ടാഗോര്‍ രചിച്ച പത്തു കഥകളുടെ സമാഹാരമാണിത്. മിനിമോളുടെ കാബൂളിവാലയെപ്പോലെ, കളിയും ചിരിയും കഥപറച്ചിലുമായി ഇവിടെ ആ വിശ്വമഹാകവി ജീവിതത്തെക്കുറിച്ച് നൂറുനൂറു കാര്യങ്ങള്‍ കുഞ്ഞുകാതുകളില്‍ മൊഴിയുകയാണ്. ‘ടാഗോര്‍ കഥകള്‍’. പുനരാഖ്യാനം – കെ വി രാമനാഥന്‍. എച്ച്ആന്‍ഡ്‌സി […]

Posted inആരോഗ്യം

കരളിന്റെ ആരോഗ്യത്തിന് ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്താം

കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളില്‍ മഞ്ഞപ്പിത്തം മുതല്‍ ഫാറ്റി ലിവര്‍ സിന്‍ഡ്രോം വരെയുണ്ട്. അമിത മദ്യപാനവും പുകവലിയും പലപ്പോഴും കരള്‍ രോഗത്തിന് കാരണമാകും. അതുപോലെതന്നെ, ഭക്ഷണശൈലിയും, ജനിതക കാരണങ്ങളും, വ്യായാമമില്ലായ്മയും മരുന്നിന്റെ ഉപയോഗവുമെല്ലാം കരളിന്റെ ആരോഗ്യത്തെ ബാധിക്കാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ കരളിന്റെ ആരോഗ്യത്തെ നമുക്ക് സംരക്ഷിക്കാനാകും. ഭക്ഷണം ആരോഗ്യകരമാക്കുകയാണ് മറ്റൊരു പ്രധാന കാര്യം. കരളിന്റെ ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ബ്രൊക്കോളിയാണ് ആണ് ആദ്യമായി ഈ […]