നിരന്തരം വാർത്തകൾ നൽകിയാൽ സർക്കാർ ഒറ്റപ്പെട്ടുപോകും എന്നാണ് മാധ്യമങ്ങളുടെ ധാരണയെന്ന് മുഖ്യമന്ത്രി. ഇടത് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇവർക്ക് ഇപ്പോഴും ജനങ്ങളെ അറിയില്ല.കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തെ ചെമ്പ് ഓർമയില്ലേ, 99 സീറ്റും തന്നാണ് ജനങ്ങൾ വീണ്ടും അധികാരത്തിൽ എത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
