കർഷക വഞ്ചനയിലും അവഹേളനത്തിലും പ്രതിഷേധിച്ച് തിരുവോണനാളിൽ സെക്രട്ടേറിയറ്റ് നടയിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നിൽ സുരേഷിന്റെ പട്ടിണിക്കഞ്ഞി സത്യഗ്രഹം.രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സമരം.സംസ്ഥാനത്ത് 360 കോടി രൂപ നെൽകർഷകർക്ക് ഇനിയും നെല്ലുവില നൽകാനുണ്ട്. ക്വിന്റലിന് 28.20 രൂപയുടെ സ്ഥാനത്ത് ആശ്വാസമായി 7.92 രൂപാ മാത്രമായി നൽകിയത്. ഇത് കർഷക വഞ്ചനയാണന്നും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം കൊടിക്കുന്നിൽ സുരേഷ് എംപി ആരോപിച്ചു.
തിരുവോണനാളിൽ പട്ടിണിക്കഞ്ഞി സത്യഗ്രഹം
