കേന്ദ്രത്തിനെതിരെ പ്രമേയം പാസ്സാക്കി മദ്രാസ് ബാർ അസോസിയേഷൻ. ഐപിസി, സിആര്‍പിസി എന്നിവയ്ക്ക് ഹിന്ദി പേരുകള്‍ നല്‍കിയതിലാണ് പ്രതിഷേധം.തീരുമാനം പുനഃപരിശോധിക്കണമെന്ന് ജനറൽ ബോഡി ആവശ്യപ്പെട്ടു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് നീക്കമെന്നാണ് മദ്രാസ് ബാർ അസോസിയേഷൻ വിലയിരുത്തുന്നത്. ബാര്‍ അസോസിയേഷനില്‍ ഒറ്റ സ്വരമായാണ് ഭാരതീയ ന്യായ സംഹിത – 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിവയ്ക്കെതിരെ പ്രമേയം പാസാക്കിയത്.
മധുരയിൽ ട്രെയിൻ കോച്ചിന് തീപിടിച്ച് 9 പേർ വെന്തുമരിച്ചു
മധുര റെയിൽവേ സ്റ്റേഷന് സമീപമുള്ള യാഡിൽ നിർത്തിയിട്ടിരുന്ന ലഖ്നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിൽ ഇന്ന് രാവിലെ 5 മണിയോടെയാണ് അപകടമുണ്ടായത്. യുപി സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ലഖ്നൗവിൽ നിന്നും തമിഴ്നാട്ടിലെ രാമേശ്വരത്തേക്ക് വന്ന ഇന്ത്യൻ റെയിൽവേയുടെ ടൂറിസ്റ്റ് ട്രെയിനിലെ ഒരു കോച്ച് മുഴുവനായും യുപി സ്വദേശികളാണ് ബുക്ക് ചെയ്തിരുന്നത്. ഭക്ഷണം പാകം ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
ശാസ്ത്രജ്ഞരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി
ശാസ്ത്രജ്ഞൻമാരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാസ്ത്രജ്ഞർക്ക് സല്യൂട്ട് നൽകിയ പ്രധാനമന്ത്രി ചന്ദ്രനിൽ ഇന്ത്യയുടെ ശംഖനാദം മുഴക്കിയ ചന്ദ്രയാൻ 3 ന് വേണ്ടി പ്രവർത്തിച്ച ഓരോ ശാസ്ത്രജ്ഞരും രാജ്യത്തെ ഉയരങ്ങളിൽ എത്തിച്ചുവെന്നും അഭിപ്രായപ്പെട്ടു. ചന്ദ്രനിൽ വിക്രം കാൽ കുത്തിയ ഇടം ഇനി ശിവശക്തി എന്ന് അറിയപ്പെടും. എല്ലാ ഓഗസ്റ്റ് 23 ഇനി മുതൽ നാഷണൽ സ്‌പേസ് ഡേ ആയി ആഘോഷിക്കും.വിദേശ സന്ദർശനം പൂർത്തിയായാലുടൻ നിങ്ങളെ വന്ന് കാണാനാണ് ആഗ്രഹിച്ചതെന്നും പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്ത് പറഞ്ഞു.ഇസ്രോ മേധാവി […]
പ്രഭാത വാര്‍ത്തകള്‍ ഓഗസ്റ്റ് 26
*1985ലെ മികച്ച ജനപ്രിയ നടി? *ഓപ്ഷനുകള്‍ കാണാന്‍ : https://youtu.be/c9opkKF4Xco | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/* ◾മാനന്തവാടി തലപ്പുഴയില്‍ ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് ഒന്‍പതു തേയിലത്തൊഴിലാളികള്‍ മരിച്ചു. മരിച്ചവരെല്ലാം സ്ത്രീകളാണ്. രണ്ടു പേരുടെ നില അതീവ ഗുരുതരം. മക്കിമല ആറാം നമ്പര്‍ കോളനിയിലെ പത്മനാഭന്റെ ഭാര്യ ശാന്ത (50), മകള്‍ ചിത്ര (28), സത്യന്റെ ഭാര്യ ലീല (42), ബാലന്റെ ഭാര്യ ശോഭന (54), മമ്മുവിന്റെ ഭാര്യ റാബിയ (55), വേലായുധന്റെ ഭാര്യ കാര്‍ത്ത്യായനി (62), […]
മാനന്തവാടി ജീപ്പ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി രാഹുൽ ഗാന്ധി എംപി
മാനന്തവാടി ജീപ്പ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി രാഹുൽ ഗാന്ധി എംപി. അപകടം അത്യന്തം ദു:ഖകരമാണെന്ന് രാഹുൽഗാന്ധി പറഞ്ഞു. വേണ്ട നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടവുമായി സംസാരിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെയെന്നും രാഹുൽ പറഞ്ഞു. വൈകുന്നേരം മൂന്നരയോടെയാണ് കണ്ണോത്ത് തലപ്പുഴയിൽ അപകടമുണ്ടായത്. ജീപ്പ് കൊക്കയിലേക്ക് വീണ് 9 പേരാണ് മരിച്ചത്. മക്കിമല ആറാം നമ്പർ കോളനിയിലെ റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, ശോഭന, മേരിഅക്ക, വസന്ത എന്നിവരാണ് […]
അയ്യായിരം വര്‍ഷം പഴയ കവാടം
ഇസ്രായേലില്‍ 5500 വര്‍ഷം പഴക്കമുള്ള ഒരു കവാടം കണ്ടെത്തി. കല്ലും മണ്ണും കൊണ്ട് നിര്‍മ്മിച്ചതാണു പാത. പുരാതന നഗരമായ ടെല്‍ എറാനിയിലേക്കു നിര്‍മിച്ച പാതയായിരുന്നു ഇതെന്നാണ് ഇസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റി പറയുന്നത്. കിര്യത് ഗാട്ടിന്റെ വ്യാവസായിക മേഖലയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ കുഴിയെടുത്തപ്പോഴാണ് പ്രവേശനകവാടം കണ്ടത്. 3300 വര്‍ഷം പഴക്കമുള്ള വെങ്കലയുഗത്തിന്റെ തുടക്കത്തില്‍നിന്നുള്ള കോട്ടയുടെ ഭാഗങ്ങളും ഇവിടെ കണ്ടെത്തി. പുരാതന നഗര കേന്ദ്രങ്ങളും അവയുടെ പ്രതിരോധ സംവിധാനങ്ങളും വെളിപ്പെടുത്തുന്നതാണ് ഈ പുതിയ കണ്ടെത്തല്‍. ഗേറ്റും കോട്ടയുടെ മതിലുകളും […]
ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസും
അദാനിക്കു പിന്നാലെ ഹോസ്പ്പിറ്റാലിറ്റി മേഖലയിലേക്ക് ചുവടുവച്ച് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും. ഇന്ത്യയിലും യു.കെയിലുമായി മൂന്ന് പ്രോപ്പര്‍ട്ടികള്‍ സംയുക്തമായി കൈകാര്യം ചെയ്യുന്നതിന് ഒബ്‌റോയ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സുമായി ധാരണയില്‍ ഏര്‍പ്പെട്ടതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് അറിയിച്ചു. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ വരാനിരിക്കുന്ന അനന്ത് വിലാസ് ഹോട്ടല്‍, യു.കെയിലെ സ്റ്റോക്ക് പാര്‍ക്ക്, ഗുജറാത്തില്‍ ആസൂത്രണം ചെയ്ത മറ്റൊരു പദ്ധതി എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ ഒബ്‌റോയിയുടെ ലക്ഷ്വറി വിലാസ് പോര്‍ട്ട്‌ഫോളിയോയുടെ ഭാഗമായ അനന്ത് വിലാസാണ് […]
അമിത് ചക്കാലക്കല്‍ നായകനാകുന്ന ‘പ്രാവ്’ ടീസര്‍
അമിത് ചക്കാലക്കല്‍, സാബുമോന്‍ അബ്ദുസമദ്, മനോജ് കെ യു, ആദര്‍ശ് രാജ, അജയന്‍ തകഴി, യാമി സോന, ജംഷീന ജമാല്‍, നിഷാ സാരംഗ്, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്പ്യാര്‍, അലീന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘പ്രാവ്’. അമിത് ചക്കാലക്കല്‍ നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. നവാസ് അലിയാണ് ചിത്രത്തിന്റെ സംവിധാനം. സംവിധായകനുമായ പത്മരാജന്റെ വിഖ്യാതമായ ഒരു കഥയെ അവലംബമാക്കിയാണ് ‘പ്രാവ്’ ഒരുക്കുന്നത്. ബി കെ ഹരിനാരായണനാണ് ‘പ്രാവെ’ന്ന ചിത്രത്തിന്റെ ഗാനരചന. ബിജി […]
ക്രൈം ഡ്രാമ ചിത്രം ‘വേല’യുടെ ട്രെയിലര്‍
ക്രൈം ഡ്രാമ ചിത്രം ‘വേല’യുടെ ട്രെയിലര്‍ റിലീസായി. പാലക്കാടും പരിസര പ്രദേശങ്ങളിലും ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തില്‍ പോലീസ് വേഷത്തില്‍ ഉല്ലാസ് അഗസ്റ്റിന്‍ ആയി ഷെയിന്‍ നിഗവും മല്ലികാര്‍ജ്ജുനനായി സണ്ണിവെയ്നും കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്നു. സണ്ണി വെയ്നും ഷെയിന്‍ നിഗവും പോലീസ് വേഷത്തില്‍ കൊമ്പുകോര്‍ക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടി. സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ് നിര്‍മ്മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം. സജാസും നിര്‍വഹിച്ചിരിക്കുന്നു. സിദ്ധാര്‍ഥ് […]
വന്‍ എക്‌സ്‌ചേഞ്ച് ഓഫറുകള്‍ പ്രഖ്യാപിച്ച് സ്‌കോഡ ഇന്ത്യ
കാറുകള്‍ക്കു വന്‍ എക്‌സ്‌ചേഞ്ച് ഓഫറുകള്‍ പ്രഖ്യാപിച്ച് സ്‌കോഡ ഇന്ത്യ. പഴയ കാര്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്നവര്‍ക്ക് 60,000 രൂപ വരെ ഇളവുകളാണ് എക്‌സ്‌ചേഞ്ച് കാര്‍ണിവെലില്‍ സ്‌കോഡ പ്രഖ്യാപിച്ചിരിക്കുന്നത്. ടെന്‍ഷനില്ലാതെ പഴയ വാഹനം മാറ്റി പുതിയ സ്‌കോഡ സ്വന്തമാക്കാനുള്ള അവസരം ഉപഭോക്താക്കള്‍ക്ക് ഒരുക്കിയിട്ടുണ്ടെന്നാണ് സ്‌കോഡ അറിയിക്കുന്നത്. എക്‌സ്‌ചേഞ്ചിലുടെ പുതിയ വാഹനം സ്വന്തമാക്കുന്നവര്‍ക്ക് നാലുവര്‍ഷത്തെ കോംപ്ലിമെന്ററി സര്‍വീസ് പാക്കേജും ഉറപ്പു നല്‍ക്കുന്നു. കൂടാതെ കോര്‍പറേറ്റ് ഇളവായി 70,000 രൂപയും 4000 രൂപയും എക്‌സ്റ്റെന്റഡ് വാററ്റിയും നല്‍കുന്നുണ്ട്. നിലവില്‍ കോഡിയാക്ക്, കുഷാക്, സ്ലാവിയ […]
