Posted inവിനോദം

ഗുണ്ടാ നേതാവായി ഫഹദ് ‘ആവേശം’ ഫസ്റ്റ് ലുക്ക്

‘രോമാഞ്ചം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു േശഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആവേശം’. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം ഒരു കോമഡി എന്റര്‍ടെയ്‌നറാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഫഹദിന്റെ ലുക്ക് പുറത്തുവന്നിരിക്കുന്നു. ഗുണ്ടാ നേതാവായാണ് ചിത്രത്തില്‍ ഫഹദ് എത്തുന്നത്. കട്ടിമീശയും കറുപ്പ് വസ്ത്രവുമണിഞ്ഞുളള ഫഹദിന്റെ ഗെറ്റപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. രോമാഞ്ചം സിനിമയിലൂെട ശ്രദ്ധേയനായ സജിന്‍ ഗോപുവിനെയും ചിത്രത്തില്‍ കാണാം. രോമാഞ്ചത്തിന് സമാനമായി ബെംഗളൂരൂ കേന്ദ്രീകരിച്ചായിരിക്കും പുതിയ സിനിമയും കഥ പറയുക. കോമഡി എന്റര്‍ടെയിനര്‍ സ്വഭാവത്തില്‍ […]

Posted inവിനോദം

ആദ്യ ദിനം തന്നെ 1.25 കോടി രൂപ നേടി ആര്‍ഡിഎക്സ്

ഓണചിത്രങ്ങളില്‍ തിളങ്ങി ‘ആര്‍ഡിഎക്സ്’. ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങായ ചിത്രത്തില്‍ ബാബു ആന്റണിയും ഗംഭീര ആക്ഷനുകളുമായി എത്തിയിട്ടുണ്ട്. മുന്‍നിര താര ചിത്രങ്ങള്‍ക്കൊപ്പം തിയേറ്ററില്‍ എത്തിയ സിനിമയുടെ ഓപ്പണിംഗ് കളക്ഷന്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആദ്യ ദിനം ഏകദേശം 1.25കോടി രൂപയാണ് ആര്‍ഡിഎക്സ് നേടിയിരിക്കുന്നത്. ഫ്രൈഡേ മാറ്റിനിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഓണം റിലീസുകളില്‍ ഏറ്റവും മികച്ച പ്രേക്ഷക റിപ്പോര്‍ട്ടുകള്‍ ഈ ചിത്രത്തിനാണെന്നും പ്രേക്ഷക പിന്തുണ വലിയ പ്ലസ് ആണെന്നും ഇവര്‍ […]

Posted inഓട്ടോമോട്ടീവ്

ആദ്യ മാസം തന്നെ 31716 യൂണിറ്റ് ബുക്കിങ്ങ് ലഭിച്ച് സെല്‍റ്റോസ്

കിയയുടെ ചെറു എസ്‌യുവി സെല്‍റ്റോസിന് ആദ്യ മാസം തന്നെ 31716 യൂണിറ്റ് ബുക്കിങ്ങാണ് ലഭിച്ചത്. എച്ച്ടിഎ മുതലുള്ള വകഭേദങ്ങള്‍ക്കാണ് 55 ശതമാനം ബുക്കിങ് ലഭിച്ചത് എന്ന് കിയ അറിയിക്കുന്നു. ബുക്കിങ് തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ സെല്‍റ്റോസിന് 13424 ഓര്‍ഡറുകള്‍ ലഭിച്ചിരുന്നു. ജൂലൈ 14ാം തീയതിയാണ് കിയ പുതിയ സെല്‍റ്റോസിന്റെ ബുക്കിങ് ആരംഭിച്ചത്. 10.89 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് പുതിയ സെല്‍റ്റോസിന്റെ വില. 1.5 ലീറ്റര്‍ പെട്രോള്‍ പതിപ്പിന് 10.89 ലക്ഷം […]

Posted inപുസ്തകങ്ങൾ

രാഷ്ട്രഗീതിക

സ്വാതന്ത്ര്യസമരത്തിനോടനുബന്ധിച്ചും സ്വാതന്ത്ര്യത്തിനുശേഷവും ഭാരതീയഭാഷകളിലെല്ലാംതന്നെ ദേശീയത ഉണര്‍ത്തുന്ന അനവധി കവിതകളും ഗാനങ്ങളും ഉണ്ടായിട്ടുണ്ട്. അവയൊക്കെ ഭാഷാഭേദമെന്യേ ഭാരതത്തിന്റെ ഓരോ കോണിലും പരിചിതവുമാണ്. കശ്മീര്‍ മുതല്‍ കേരളം വരെ പിറന്ന പ്രശസ്തവും പ്രധാനവുമായ ദേശഭക്തിഗാനങ്ങളെ പഠനവിധേയമാക്കുന്നു. ഓരോ ഗാനത്തിന്റെ രചയിതാവിനെയും അത് രൂപപ്പെടാനിടയായ സാഹചര്യത്തെയും ഓരോ വരിയുടെയും അര്‍ത്ഥത്തെയും സൂക്ഷ്മമായി വിലയിരുത്തുന്നു. ഭാരതം സ്വാതന്ത്ര്യം നേടിയിട്ട് എഴുപത്തിയഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞ വേളയില്‍ ഇന്നും പ്രസക്തിയോടെ നിലനില്‍ക്കുന്ന ദേശഭക്തിഗാനങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകം. ‘രാഷ്ട്രഗീതിക’. ടി.പി ശാസ്തമംഗലം. മാതൃഭൂമി. വില 195 രൂപ. […]

Posted inആരോഗ്യം

സന്ധിവാതമുള്ളവര്‍ക്ക് ഈ വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

ആമവാതം അഥവാ സന്ധിവാതമുള്ള രോഗികള്‍ ഇനി പറയുന്ന വിഭവങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധത്തിനു സഹായിക്കും. കാലത്ത് ഒരു കഷ്ണം ഇഞ്ചി ചതച്ച് ചായയിലോ ഭക്ഷണത്തിലോ ഒക്കെ ചേര്‍ത്ത് കഴിക്കുന്നത് ആരോഗ്യദായകമാണ്. ആമവാത വേദനയ്ക്കും ഇത് പരിഹാരമാണ്. സൂപ്പായിട്ടോ വേവിച്ചോ ഒക്കെ ബ്രക്കോളി പ്രഭാത ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാം. ഇതില്‍ അടങ്ങിയിരിക്കുന്ന സള്‍ഫോറഫേന്‍ ആമവാത ലക്ഷണങ്ങള്‍ ലഘൂകരിക്കും. മറ്റൊരു ഭക്ഷണമാണ് ചീര. സാലഡ് ആയിട്ടോ സൂപ്പ് ആയിട്ടോ ഒക്കെ ചീര കഴിക്കുന്നത് ആമവാത രോഗശമനത്തിന് നല്ലതാണ്. എന്നാല്‍ എന്തെങ്കിലും ദഹനപ്രശ്‌നം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിപിഎം ഭീഷണിയെ തുടര്‍ന്ന് പൊലീസുകാരെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി

തിരുവനന്തപുരത്ത് സിപിഎം ഭീഷണിയെ തുടര്‍ന്ന് പൊലീസുകാരെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി. രണ്ട് എസ്ഐമാർ ഉള്‍പ്പെടെ മൂന്നുപേരെയും പേട്ട സ്റ്റേഷനില്‍ തന്നെ നിയമിച്ചു. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മിഷണറുടേതാണ് നടപടി. ഡിവൈഎഫ്ഐ നേതാവിനെ ഹെല്‍മറ്റില്ലാതെ പിടികൂടിയതിനായിരുന്നു പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്.      

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 26

തിരുവനന്തപുരം പേട്ടയിൽ സി.പി. എം ഭീഷണിയെ തുടർന്നുള്ള പൊലീസുകാരുടെ സ്ഥലംമാറ്റം റദ്ദാക്കി.രണ്ട് എസ് ഐ ഉൾപ്പെടെ മൂന്ന് പേരെയും പേട്ട സ്‌റ്റേഷനിൽ തന്നെ നിയമിച്ചു.വകുപ്പ് തല അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് കമ്മീഷണർ സി.എച്ച്. നാഗരാജുവിന്‍റേതാണ് നടപടി. മധ്യപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ കേവലം 3 മാസം മാത്രം ബാക്കി നിൽക്കേ മന്ത്രിസഭ വികസിപ്പിച്ച് ബിജെപി. ശിവരാജ് സിങ്ങ് ചൗഹാൻ സർക്കാരിൽ പുതുതായി മൂന്ന് പേരെ കൂടി ഉൾപ്പെടുത്തി. ഇതോടെ മന്ത്രിസഭയുടെ അംഗബലം മുപ്പത്തിനാലായി. ജയ്പൂര്‍ മുംബൈ സെന്‍ട്രെല്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ

മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു.ബിഎസ്എൻഎൽ ബിൽ വ്യാജമായി നിർമ്മിച്ചു എന്നാണ് പരാതി. നിലമ്പൂരിൽ ചോദ്യം ചെയ്യൽ കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പോൾ ആണ് കസ്റ്റഡിയിലെടുത്തത്. ഷാജൻ സ്കറിയയെ കൊച്ചിയിൽ എത്തിക്കുമെന്നും പൊലീസ് അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നാളെയും മറ്റന്നാളുമായി വിതരണം പൂർത്തിയാക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ്

മൂന്ന് ലക്ഷത്തോളം കിറ്റുകളുടെ പാക്കിങ് പൂർത്തിയായതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. പൂർത്തിയായ കിറ്റുകൾ ഇന്ന് തന്നെ റേഷൻ കടകളിൽ എത്തിച്ച് വിതരണം നടത്തും. നാളെയും മറ്റന്നാളുമായി കിറ്റ് വിതരണം പൂർത്തിയാക്കും. നാളെയോടെ എല്ലാ കടകളിലും കിറ്റ് എത്തിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ മുതൽ ഓരോ ജില്ലകളിലേയും കിറ്റ് വിതരണത്തിന്റെ പുരോഗതി അറിയിക്കാൻ ഭക്ഷ്യമന്ത്രി ഉദ്യോഗസ്ഥ‍ർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജീപ്പ് ദുരന്തത്തിൽ മരിച്ചവരുടെ പൊതുദർശനം 12 മണിക്ക് ആരംഭിക്കും

വയനാട് മാനന്തവാടി കണ്ണോത്തുമല ജീപ്പ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹം പതിനൊന്നുമണിയോടെ മക്കിമല സർക്കാർ എൽപി സ്കൂളിലേക്ക് എത്തിക്കും. 12 മണിക്ക് പൊതുദർശനം ആരംഭിക്കും. രണ്ടു മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ ജില്ലയിൽ ക്യാമ്പ് ചെയ്താണ് തുടർ നടപടികൾ ഏകോപിപ്പിക്കുന്നത്. ചികിത്സയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണ്.അപകടത്തെ കുറിച്ചുള്ള പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും വിശദാന്വേഷണവും ഇന്ന് തുടങ്ങും.