Posted inപുസ്തകങ്ങൾ

നഗ്‌നനായ കൊലയാളിയുടെ ജീവിതം

നൂറു വര്‍ഷം മുമ്പ് എഴുതപ്പെട്ട ജര്‍മന്‍ നോവലിന്റെ ഇതിവൃത്തവുമായി പാലായിലെ കൃഷിക്കാരന്റെ മകനായ അര്‍ണോസ് വര്‍ഗീസിന്റെ ജീവിതം കെട്ടുപിണഞ്ഞു പോയത് എങ്ങനെയാവും? തീക്ഷ്ണയൗവനത്തിന്റെ ഒരു തിരിവില്‍ അയാളൊരു കൊലപാതകിയായി പരിണമിക്കുന്നു. നന്മതിന്മകളുടെ നൂല്‍പ്പാലത്തില്‍ തന്റെ ജീവിതത്തിന്റെ പരിണതികള്‍ക്ക് സാക്ഷിയാകേണ്ടിവരുന്നു. തടവറയില്‍ നിന്ന് മോചിതനായ ശേഷവും ജീവിതം അയാളുടെ നിയന്ത്രണത്തിലാവുന്നില്ല. ചുരുളഴിയാത്ത ദുരൂഹതകള്‍ സൃഷ്ടിക്കുന്ന ഉദ്വേഗമാണ് ഏറെ അടരുകളുള്ള ഈ കഥക്കൂട്ടിന്റെ ജീവന്‍. പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ. വിശ്വനാഥിന്റെ ആദ്യ നോവല്‍. ‘നഗ്‌നനായ കൊലയാളിയുടെ ജീവിതം’. മാതൃഭൂമി. […]

Posted inആരോഗ്യം

കൊളസ്‌ട്രോള്‍ നില ആരോഗ്യകരമായി നിലനിര്‍ത്താന്‍

കൊളസ്‌ട്രോള്‍ നില ആരോഗ്യകരമായി നിലനിര്‍ത്തുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയുന്നതിന് പ്രധാന പങ്കുവഹിക്കുന്നു. മാത്രമല്ല, ജീവിതശൈലി മാറ്റങ്ങള്‍ വരുത്തുന്നത് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിലും ഹൃദയ സംബന്ധമായ സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കും. വേഗത്തിലുള്ള നടത്തം, സൈക്ലിംഗ് അല്ലെങ്കില്‍ നീന്തല്‍ പോലെയുള്ള വ്യായാമങ്ങള്‍ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല, എച്ച്ഡിഎല്‍ അളവ് വര്‍ദ്ധിപ്പിക്കുകയും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകള്‍ എന്നിവയാല്‍ സമ്പന്നമായ സമീകൃതാഹാരം, […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മാസപ്പടി വിവാദത്തില്‍ മാത്യു കുഴല്‍നാടന്‍റെ വെല്ലുവിളി തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍

മാസപ്പടി വിവാദത്തില്‍ മാത്യു കുഴല്‍നാടന്‍റെ വെല്ലുവിളി തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ രംഗത്ത്. വീണ എല്ലാത്തരം നികുതിയും അടച്ചിട്ടുണ്ട്.രേഖ പുറത്ത് വിടേണ്ട ബാധ്യത മാധ്യമങ്ങൾക്കാണ്.എല്ലാം സുതാര്യം ആണ്. മുഖ്യമന്ത്രിക്ക് പങ്കുണ്ടെങ്കിൽ വീണയുടെ കമ്പനിയുടെ അവസ്ഥ ഇതാണോ?കമ്പനി തന്നെ പൂട്ടിപ്പോയില്ലേയെന്നും അദ്ദേഹം ചോദിച്ചു.കുഴൽനാടൻ മറുപടി പറയേണ്ട കാര്യങ്ങൾ പലതുണ്ട്.ഏഴ് കാര്യങ്ങലില്‍ മാത്യു വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ്  കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ച സംഭവം അത്യന്തം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട് മാനന്തവാടി കണ്ണോത്തുമലയ്ക്ക് സമീപം തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ്  കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ച സംഭവം അത്യന്തം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ജീപ്പിൽ ഉണ്ടായിരുന്ന മൂന്നുപേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. പരിക്കേറ്റവരുടെ ചികിത്സയടക്കം മറ്റ് അടിയന്തര കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രി എ കെ ശശീന്ദ്രനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിം​ഗ് ഏർപ്പെടുത്തില്ല

സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിം​ഗ് ഏർപ്പെടുത്തില്ല. സെപ്തംബർ 4 വരെ പുറത്തു നിന്ന് വൈദ്യുതി വാങ്ങുന്നത് തുടരും. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ആണ് തീരുമാനം. സ്മാർട്ട് മീറ്റർ സ്ഥാപിക്കാനുള്ള ടോട്ടക്സ് പദ്ധതി ഉപേക്ഷിക്കുമെന്നും യോ​ഗത്തിൽ തീരുമാനിച്ചു. സ്മാർട്ട് മീറ്റർ പദ്ധതി സ്വന്തം നിലക്ക് നടപ്പാക്കാനും നിർദ്ദേശമുണ്ട്. അടുത്ത മാസവും വൈദ്യുതിക്ക് സർ ചാർജ് ഈടാക്കും.  യൂണിറ്റിനു ആകെ 19 പൈസ സർ ചാർജ് ഈടാക്കും. കെഎസ്ഇബി നിശ്ചയിച്ച സർചാർജ് 10 പൈസയും റെഗുലേറ്ററി കമ്മീഷൻ നവംബർ വരെ […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  മാനന്തവാടി തലപ്പുഴയില്‍ ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് ഒന്‍പതു തേയിലത്തൊഴിലാളികള്‍ മരിച്ചു. മരിച്ചവരെല്ലാം സ്ത്രീകളാണ്. രണ്ടു പേരുടെ നില അതീവ ഗുരുതരം. കണ്ണോത്തുമലയ്ക്കു സമീപമാണ് ജീപ്പ് കൊക്കയിലേക്കു മറിഞ്ഞത്. മക്കിമല ആറാം നമ്പര്‍ കോളനിയിലെ റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, ശോഭന, മേരിഅക്ക, വസന്ത എന്നിവരാണ് മരിച്ചത്. ജീപ്പില്‍ 13 പേരാണ് ഉണ്ടായിരുന്നത്. 25 മീറ്റര്‍ താഴ്ചയിലേക്കാണു ജീപ്പ് മറിഞ്ഞത്. മാനന്തവാടിയില്‍ തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് ഒമ്പതു പേര്‍ മരിച്ച സംഭവം […]

Posted inലേറ്റസ്റ്റ്

വയനാട് തലപ്പുഴ കണ്ണോത്ത് മലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു

വയനാട് തലപ്പുഴ കണ്ണോത്ത് മലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു. തേയില നുള്ളാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. അപകടത്തിൽ 9 പേർ മരണപ്പെട്ടു. മരിച്ചത് എല്ലാവരും സ്ത്രീകളാണ്. ആകെ 12 പേരാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് വിവരം. മറ്റുള്ളവർ ചികിത്സയിലാണ്. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നല്‍കി

മലപ്പുറം താനൂരിലെ കസ്റ്റഡി കൊലപാതകത്തില്‍ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നല്‍കി. താനൂരില്‍ കസ്റ്റഡി കൊലപാതകത്തിനിരയായ താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി നല്‍കിയ ഹര്‍ജിയിലാണ് നടപടി.കേസിലെ ഇത് വരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ടും സെപ്റ്റംബർ 7ന് ഹാജരാക്കണം. മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 25

*1985ലെ മികച്ച ജനപ്രിയ നടി? *ഓപ്ഷനുകള്‍ കാണാന്‍ : https://youtu.be/c9opkKF4Xco | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/* ◾മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട് സി.ബി.ഐ. അന്വേഷിക്കുന്ന 21 കേസുകളുടെ വിചാരണ നടപടികള്‍ സുപ്രീം കോടതി അസമിലേക്ക് മാറ്റി. അസമിലേക്ക് മാറ്റണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനം. വിചാരണാക്കോടതി ജഡ്ജിയെ തെരഞ്ഞെടുക്കാന്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് നിര്‍ദ്ദേശിച്ച സുപ്രീം കോടതി കലാപബാധിതര്‍ക്ക് മൊഴികള്‍ ഓണ്‍ലൈനായി നല്‍കാമെന്നും വ്യക്തമാക്കി. അസമിലേക്ക് മാറ്റുന്നതിനെ എതിര്‍ത്ത കുക്കി വിഭാഗത്തിന്റെ ആവശ്യം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗ്രോ വാസുവിനെതിരായ കേസിൽ തുടർവിചാരണ അടുത്തമാസം നാലിന്

മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെതിരായ കേസിൽ തുടർവിചാരണ അടുത്തമാസം നാലിന്. റിമാൻഡ് കാലാവധി പൂർത്തിയാക്കിയ ഗ്രോ വാസുവിനെ കുന്നമംഗലം കോടതിയിൽ ഇന്ന് ഹാജരാക്കി. 40 മിനിറ്റോളം നീണ്ട വിചാരണയിൽ കേസിലെ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥർ എസ്ഐ ഉബൈദുല്ല, എഎസ്ഐ സി.പി. അണ്ടാൽ അസീസ് എന്നിവരെ വിസ്തരിച്ചു.പ്രായമായ ആളാണെന്നും വിചാരണ നീട്ടിക്കൊണ്ടു പോകരുതെന്നും മജിസ്ട്രേറ്റ് ആവശ്യപ്പെട്ടു.