Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യയും ചൈനയും തമ്മിൽ തർക്കം

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗും തമ്മിൽ നടത്തിയ ചർച്ചയെ ചൊല്ലി ഇരു രാജ്യങ്ങൾക്കും ഇടയിൽ തർക്കം.ഇന്ത്യ അഭ്യർത്ഥിച്ചതുകൊണ്ടാണ് ചർച്ച നടത്തിയതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചപ്പോൾ ചൈന നേരത്തെ ചർച്ചക്ക് അഭ്യർത്ഥിച്ചിരുന്നെന്ന് ഇന്ത്യയും അറിയിച്ചു. ചർച്ചയിൽ അതിർത്തി വിഷയങ്ങളിൽ ഇന്ത്യക്കുള്ള ആശങ്ക ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. പരസ്പര ധാരണയോടുകൂടി അതിർത്തിയിൽനിന്നുള്ള പിൻമാറ്റശ്രമം ഇരുരാജ്യങ്ങളും തുടരും എന്ന് ഇരു നേതാക്കൻമാരും തമ്മിൽ ധാരണയായിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അടുത്ത മാസവും വൈദ്യുതിക്ക് സർ ചാർജ്

കെഎസ്ഇബി നിശ്ചയിച്ച സർചാർജ് 10 പൈസയും റെഗുലേറ്ററി കമ്മീഷൻ നവംബർ വരെ നിശ്ചയിച്ച ഒമ്പത് പൈസയും ചേർത്ത് അടുത്ത മാസവും19 പൈസ സർ ചാർജ് ഈടാക്കും. അതേസമയം സംസ്ഥാനത്ത്  നിരക്ക് വർധനവടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാൻ ഇന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും.

Posted inFilm Awards

1985ലെ ജനപ്രിയ നടി ആര്?

1985ലെ ജനപ്രിയ നടി ആര്? ഞങ്ങളുടെ ജഡ്ജിങ് പാനല്‍ തിരഞ്ഞെടുത്ത നാല് നടിമാരെ കുറിച്ച് നമുക്ക് ഈ എപ്പിസോഡില്‍ നോക്കാം… ഈ വീഡിയോ മുഴുവനായി കണ്ടതിനുശേഷം ഉത്തരം തെരഞ്ഞെടുക്കേണ്ടത് നിങ്ങളാണ്.. Option 1 – സുമലത സുമലതയുടെ അന്നും ഇന്നും എല്ലാവരും ഓര്‍ത്തുവയ്ക്കുന്ന ചിത്രമാണ് നിറക്കൂട്ട്. ഒട്ടുമിക്ക ടെലിവിഷന്‍ ചാനലുകളും വീണ്ടും വീണ്ടും സംപ്രേഷണം ചെയ്യുന്ന സിനിമയാണ് നിറക്കൂട്ട്. മേഴ്‌സി എന്ന കഥാപാത്രമായി നിറക്കൂട്ട് എന്ന ചിത്രത്തില്‍ മുഴുവനും സുമലത നിറഞ്ഞുനിന്നു. ഒരുപാട് സ്‌നേഹം തോന്നിയ ഒരു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കണ്ണൂരിൽ ട്രെയിനുകള്‍ക്കു നേരെയുണ്ടായ കല്ലേറുകളി‌ൽ മൂന്നു പേർ പിടിയിൽ

ആഗസ്റ്റ് 16 ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരതിനു നേരെ കല്ലെറിഞ്ഞ പ്രതി മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബീസ് ആണ് അറസ്റ്റിലായത്. തലശ്ശേരിയിലെത്തിയ ഏറനാട് എക്സ്പ്രസിനു നേരെയും കല്ലേറുണ്ടായി. ട്രെയിനിൽ കച്ചവടം നടത്തുന്ന കോഴിക്കോട് കക്കോടി സ്വദേശി ഫാസിലും അഴിയൂർ സ്വദേശി മൊയ്തുവും തമ്മിലുണ്ടായ തർക്കമാണ് കല്ലേറിലേക്ക് നയിച്ചത്. ഫാസിൽ മൊയ്തുവിനു നേരെയെറിഞ്ഞ കല്ല് ട്രെയിനിൽ പതിക്കുകയായിരുന്നു. തുടർന്ന് വടകരയിൽ നിന്നും പിടികൂടിയ ഇവരെ ആർപിഎഫിനു കൈമാറി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പരാതി തള്ളി മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് എൻ ഐ റ്റി അധികൃതർ സദാചാര പൊലീസ് ചമയുകയാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി. എൻ ഐ ടി ഡയറക്ടർക്ക് വേണ്ടി ഭരണവിഭാഗം അസിസ്റ്റന്റ് രജിസ്ട്രാർ സമർപ്പിച്ച റിപ്പോർട്ട് സ്വീകരിച്ചു കൊണ്ടാണ് കമ്മീഷൻ ആക്റ്റിങ് അധ്യക്ഷനും ജുഡീഷ്യൽ അംഗവുമായ കെ ബൈജു നാഥിന്റെ നടപടി.അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണ് എൻ ഐ ടി കാമ്പസിൽ പ്രതീക്ഷിക്കുന്നത്. ആരുടെയും മനുഷ്യാവകാശങ്ങൾ ലംഘിക്കാൻ എൻ ഐ ടി ശ്രമിക്കാറില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡയറക്ടറുടെ റിപ്പോർട്ട് പരിഗണിച്ച കമ്മീഷൻ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എ സി മൊയ്‌തീന് ഇ ഡി നോട്ടീസ്

ഈ മാസം 31ന് ഇ ഡി ഓഫീസിൽ ഹാജരാകണം എന്നാവശ്യപ്പെട്ട് കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവും എംഎൽഎയുമായ എ സി മൊയ്തീന് ഇഡി നോട്ടീസ് അയച്ചു. രാവിലെ 11 മണിക്ക് ആണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. ബെനാമി ലോൺ ഇടപാട് അടക്കമുള്ളവയിലാണ് ചോദ്യം ചെയ്യൽ.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു

മുഖ്യമന്ത്രിയേയും മകളേയും എതിർകക്ഷികളാക്കിയുളള ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു. കേസെടുത്ത് അന്വേഷിക്കണമെന്ന ആവശ്യത്തിൽ ശനിയാഴ്ച പ്രാഥമിക വാദം കേൾക്കും. കൊച്ചിയിലെ സിഎം ആർ എൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ അക്കൗണ്ടിലേക്കും അവരുടെ കമ്പനിയിലേക്കും ഒരുകോടി എഴുപത്തി രണ്ട് ലക്ഷം രൂപ എത്തിയത് കൈക്കൂലിയുടെ പരിധിയിൽ പെടുമെന്നാണ് ഹർജിയിലെ പ്രധാന വാദം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചന്ദ്രയാൻ മൂന്നിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ കാത്ത് ലോകം

ഇന്നലെ ലാൻഡിങ്ങ് സമയത്ത് പേടകത്തിലെ ഒരു ക്യാമറയെടുത്ത ചിത്രം ഇസ്രൊ പുറത്തുവിട്ടിരുന്നു. ലാൻഡർ റോവറിന്റെയും റോവറിന്‍റെ ചക്രങ്ങൾ ചന്ദ്രന്റെ മണ്ണിലുണ്ടാക്കിയ ചിത്രങ്ങളും ഇന്ന് പുറത്തുവിടുമെന്നാണ് പ്രതീക്ഷ. ലാൻഡറിലെ പ്രധാന മൂന്ന് പേ ലോഡുകളും പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. റോവറിലെ രണ്ട് പേ ലോഡുകൾ പ്രവ‌‌ർത്തിപ്പിക്കുന്ന ജോലികൾക്കും വൈകാതെ തുടക്കമാകും.റോവർ ചന്ദ്രനിൽ ഇറങ്ങിയതോടെ 14 ദിവസം നീളുന്ന ദൗത്യത്തിനാണ് തുടക്കമാകുന്നത്. ചന്ദ്രനിൽ പകൽ സമയം മുഴുവൻ പ്രവർത്തിച്ച്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങൾ പുറത്തെത്തിക്കുകയാണ് ചന്ദ്രയാൻ മൂന്നിന്‍റെ ഉദ്ദേശം.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 25

*1985ലെ മികച്ച ജനപ്രിയ നടി? *ഓപ്ഷനുകള്‍ കാണാന്‍ : https://youtu.be/c9opkKF4Xco | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/* ◾അടുത്ത മാസവും വൈദ്യുതിക്കു സര്‍ ചാര്‍ജ്. യൂണിറ്റിനു 19 പൈസ നിരക്കിലാണു സര്‍ ചാര്‍ജ് ഈടാക്കുക. കെഎസ്ഇബി നിശ്ചയിച്ച സര്‍ചാര്‍ജ് 10 പൈസയും റെഗുലേറ്ററി കമ്മീഷന്‍ നവംബര്‍ വരെ നിശ്ചയിച്ച ഒമ്പത് പൈസയും ചേര്‍ത്താണ് 19 പൈസ ഈടാക്കുന്നത്. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നേരിടാന്‍ നിരക്ക് വര്‍ധനയും ലോഡ് ഷെഡിംഗും അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇന്ന് മുഖ്യമന്ത്രിയും വൈദ്യുതി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചന്ദ്രനില്‍ നിന്നുള്ള പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ചന്ദ്രനില്‍ നിന്നുള്ള പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ലാന്‍ഡര്‍ ചന്ദ്രന്റെ പ്രതലത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ലാന്‍ഡര്‍ ഇമേജര്‍ ക്യാമറയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ബുധനാഴ്ച വൈകിട്ട് 6.04 നായിരുന്നു ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിങ് പൂര്‍ത്തിയാക്കിയത്.അതേസമയം ലാന്‍ഡറില്‍ നിന്ന് പുറത്തിറങ്ങിയ പ്രഗ്യാന്‍ റോവര്‍ പര്യവേഷണം ആരംഭിച്ചു. റോവര്‍ മൊബിലിറ്റി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ലാന്‍ഡര്‍ മൊഡ്യൂള്‍ പേലോഡുകളായ ILSA, RAMBHA, ChaSTE എന്നിവ ഇന്ന് ഓണ്‍ ചെയ്തതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഒരു ലൂണാര്‍ ദിനം […]