ഇന്നലെ ലാൻഡിങ്ങ് സമയത്ത് പേടകത്തിലെ ഒരു ക്യാമറയെടുത്ത ചിത്രം ഇസ്രൊ പുറത്തുവിട്ടിരുന്നു. ലാൻഡർ റോവറിന്റെയും റോവറിന്റെ ചക്രങ്ങൾ ചന്ദ്രന്റെ മണ്ണിലുണ്ടാക്കിയ ചിത്രങ്ങളും ഇന്ന് പുറത്തുവിടുമെന്നാണ് പ്രതീക്ഷ. ലാൻഡറിലെ പ്രധാന മൂന്ന് പേ ലോഡുകളും പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. റോവറിലെ രണ്ട് പേ ലോഡുകൾ പ്രവർത്തിപ്പിക്കുന്ന ജോലികൾക്കും വൈകാതെ തുടക്കമാകും.റോവർ ചന്ദ്രനിൽ ഇറങ്ങിയതോടെ 14 ദിവസം നീളുന്ന ദൗത്യത്തിനാണ് തുടക്കമാകുന്നത്. ചന്ദ്രനിൽ പകൽ സമയം മുഴുവൻ പ്രവർത്തിച്ച്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങൾ പുറത്തെത്തിക്കുകയാണ് ചന്ദ്രയാൻ മൂന്നിന്റെ ഉദ്ദേശം.
ചന്ദ്രയാൻ മൂന്നിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ കാത്ത് ലോകം
