പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗും തമ്മിൽ നടത്തിയ ചർച്ചയെ ചൊല്ലി ഇരു രാജ്യങ്ങൾക്കും ഇടയിൽ തർക്കം.ഇന്ത്യ അഭ്യർത്ഥിച്ചതുകൊണ്ടാണ് ചർച്ച നടത്തിയതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചപ്പോൾ ചൈന നേരത്തെ ചർച്ചക്ക് അഭ്യർത്ഥിച്ചിരുന്നെന്ന് ഇന്ത്യയും അറിയിച്ചു. ചർച്ചയിൽ അതിർത്തി വിഷയങ്ങളിൽ ഇന്ത്യക്കുള്ള ആശങ്ക ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. പരസ്പര ധാരണയോടുകൂടി അതിർത്തിയിൽനിന്നുള്ള പിൻമാറ്റശ്രമം ഇരുരാജ്യങ്ങളും തുടരും എന്ന് ഇരു നേതാക്കൻമാരും തമ്മിൽ ധാരണയായിരുന്നു.
ഇന്ത്യയും ചൈനയും തമ്മിൽ തർക്കം
