Posted inFilm Awards

1985 ലെ ജനപ്രിയ ഗായകന്‍ ആര്?

ഞങ്ങളുടെ ജഡ്ജിങ് പാനല്‍ തിരഞ്ഞെടുത്ത 1985ലെ ജനപ്രിയ ഗാനങ്ങളാണ് ഈ വീഡിയോയില്‍ കാണിക്കുന്നത്. വീഡിയോ മുഴുവനായി കണ്ട ശേഷം നിങ്ങളുടെ ഉത്തരം കമന്റ് ചെയ്യുക. Option 1 യേശുദാസ് കാതോട് കാതോരം എന്ന ചിത്രത്തിലെ നീയെന്‍ എന്നു തുടങ്ങുന്ന യേശുദാസ് പാടിയ ജനപ്രിയ ഗാനമാണ് ആദ്യം.ഒഎന്‍വിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് ഈ ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത്. ഇതുകൂടാതെ ഒരു കുടക്കീഴില്‍ എന്ന ചിത്രത്തിലെ അനുരാഗിണി എന്നു തുടങ്ങുന്ന യേശുദാസ് പാടിയ അതിമനോഹര ഗാനം ഇന്നും എല്ലാവരുടെയും ചുണ്ടുകളില്‍ തത്തി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സതിയമ്മയ്ക്കെതിരെ കേസ്

ജോലിയിൽ നിന്ന് പിരിച്ചുവിട്ടു എന്ന് ആക്ഷേപമുന്നയിച്ച സതിയമ്മയ്ക്കെതിരെ കേസ്. പുതുപ്പള്ളിയിൽ മൃഗസംരക്ഷണ വകുപ്പ് സെൻ്ററിൽ വ്യാജരേഖയുണ്ടാക്കി ജോലി ചെയ്തതായി എഫ്ഐആറിൽ പറയുന്നു. വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി സുധാ മോൾ, പ്രസിഡൻറ് ജാനമ്മ, വെറ്റനറി സെൻ്റർ ഫീൽഡ് ഓഫീസർ ബിനു എന്നിവരെയും പ്രതികളായി ചേർത്തിട്ടുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നിയമ നടപടി ആലോചിക്കുന്നുവെന്ന് ധനമന്ത്രി

കേന്ദ്രവിഹിതം വെട്ടിക്കുറച്ചതിനെതിരെ നിയമ നടപടി ആലോചിക്കുന്നുവെന്നും ഇതിനുള്ള നടപടികള്‍ അഭിഭാഷകര്‍ ആലോചിക്കുകയാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ.കേന്ദ്രവിഹിതം കുറച്ചതിനെ പറ്റി പറയാതെ, ആകെ കടം കയറിയെന്ന നിലയിൽ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും, കേരളത്തിന് കിട്ടാനുള്ളത് നേടിയെടുക്കാൻ എല്ലാവരും ഒന്നിച്ച് നിൽക്കണം എന്ന് പറയുമ്പോൾ, സെക്രട്ടറിയേറ്റ് കൂടിയേ ഇനി വിൽക്കാനുള്ളൂ എന്നാണോ കോൺഗ്രസ് നേതാക്കൾ പറയേണ്ടെന്നും മന്ത്രി ചോദിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെഎസ്ആര്‍ടിസിയുടെ ആസ്തികള്‍ സംബന്ധിച്ച് കൃത്യമായ മൂല്യനിര്‍ണയം നടത്തണമെന്ന് ഹൈക്കോടതി

കെ എസ് ആർ ടി സി യുടെ ആസ്തി ബാധ്യതകള്‍ വ്യക്തമാക്കുന്ന ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കണമെന്നും വായ്പയ്ക്കായി പണയം വച്ചിട്ടുള്ള ആസ്തികളുടെ വിശദാംശങ്ങള്‍ നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. മൂല്യനിര്‍ണയം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്വകാര്യ ഏജന്‍സിക്ക് ചുമതല നല്‍കി. തൊഴിലാളികളുടെ വായ്പതിരിച്ചടവ് മുടങ്ങിയതിനെതിരെ സൊസൈറ്റി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഹരിയാനയിലെ നൂഹിൽ വീണ്ടും മൊബൈൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി

ഹരിയാനയിലെ നൂഹിൽ വീണ്ടും മൊബൈൽ, ഇന്റർനെറ്റ് സേവനം റദ്ദാക്കി. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം. നൂഹിൽ വീണ്ടും ഘോഷയാത്ര സംഘടിപ്പിക്കുമെന്ന് വിഎച്ച്പി പ്രഖ്യാപിച്ച സാഹചര്യത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കാതിരിക്കാനാണ് നടപടി.ജൂലൈ 31 ന് സംഘർഷമുണ്ടായതിനെ തുടർന്ന് രണ്ടാഴ്ച നൂഹിൽ ഇന്റർനെറ്റ് റദ്ദാക്കിയിരുന്നു. വിഎച്ച്പി സംഘടിപ്പിച്ച ഘോഷയാത്രക്ക് നേരെയുണ്ടായ കല്ലേറിനെ തുടർന്നാണ് നേരത്തെ സംഘർഷമുണ്ടായത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിപിഎം സമീപനം കേരളത്തിലെ ജനങ്ങളെ പറ്റിക്കുന്ന സമീപനമാണെന്ന് കേന്ദ്രമന്ത്രി

കരിവന്നൂരിലും കരിമണലിലും സിപിഎം വിശദീകരണം നൽകണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.മാസപ്പടിയിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി വിജിലൻസ് കോടതി തള്ളിയത് നിയമപരിജ്ഞാനത്തെ ചോദ്യം ചെയ്യുന്ന ഉത്തരവാണ് .തർക്ക പരിഹാര ബോർഡ് വിധി അഴിമതിയുടെ പരിധിയിൽ വരില്ലെന്ന് പറയുന്നത് എങ്ങനെ അംഗീകരിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.കേരളത്തിന് അർഹമായ നികുതി വിഹിതം നൽകിയിട്ടുണ്ട് .കേന്ദ്രം തീരുമാനിക്കുന്നതല്ല,ധനകാര്യ കമ്മീഷൻ ആണ് നികുതി വിഹിതം തീരുമാനിക്കുന്നത് .ഇത് അറിയില്ലെങ്കിൽ മന്ത്രിമാർ അറിയുന്നവരോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 26

*1985ലെ മികച്ച ജനപ്രിയ നടി? *ഓപ്ഷനുകള്‍ കാണാന്‍ : https://youtu.be/c9opkKF4Xco | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/* ◾തമിഴ്‌നാട്ടിലെ മധുരയില്‍ ട്രെയിന്‍ കോച്ചിന് തീപിടിച്ച് 9 പേര്‍ വെന്തുമരിച്ചു. ഇരുപതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മധുര റെയില്‍വേ സ്റ്റേഷന് സമീപമുള്ള യാഡില്‍ നിര്‍ത്തിയിട്ടിരുന്ന ലഖ്‌നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലാണ് ഇന്ന് രാവിലെ 5 മണിയോടെ അപകടമുണ്ടായത്. ട്രെയിനിനുള്ളില്‍ ഭക്ഷണം പാകം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് ദക്ഷിണ റെയില്‍വേ വ്യക്തമാക്കി ◾തിരുവനന്തപുരം പേട്ടയില്‍ സി.പി. എം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മധ്യപ്രദേശിൽ മന്ത്രിസഭ വികസിപ്പിച്ച് ബിജെപി

ശിവരാജ് സിങ്ങ് ചൗഹാൻ സർക്കാരിൽ പുതുതായി മൂന്ന് പേരെ കൂടി ഉൾപ്പെടുത്തി. ഇതോടെ മന്ത്രിസഭയുടെ അംഗബലം മുപ്പത്തിനാലായി.മധ്യപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ കേവലം 3 മാസം മാത്രം ബാക്കി നിൽക്കേയാണ് മന്ത്രിസഭ വികസിപ്പിച്ചത്. പുതുതായി തെരഞ്ഞടുക്കപ്പെട്ട മന്ത്രിമാർക്ക് മധ്യപ്രദേശ് ഗവർണ്ണർ മംഗു ഭായ് പട്ടേൽ സത്യവാചകം ചൊല്ലികൊടുത്തു.

Posted inബിസിനസ്സ്

റിലയന്‍സ് റീട്ടെയിലില്‍ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് നിക്ഷേപം നടത്തും

ഇന്ത്യന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ യൂണിറ്റായ റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സിന് ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയില്‍ നിന്ന് 8,278 കോടി രൂപ നിക്ഷേപം ലഭിക്കും. ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് നിക്ഷേപം പൂര്‍ണ്ണമായും ലിസ്റ്റ് ചെയ്യപ്പെടാത്ത റിലയന്‍സ് റീട്ടെയിലിലെ 0.99ശതമാനം ഓഹരിയായി മാറ്റും, ഇത് റിലയന്‍സിന് ഏകദേശം 100 ബില്യണ്‍ ഡോളറിന്റെ മൂല്യം നല്‍കിയേക്കും. ഇന്ത്യയുടെ അതിവേഗം വളരുന്ന റീട്ടെയില്‍ വിപണിയില്‍ വളര്‍ച്ചാ സാധ്യതയുള്ള നൂതന കമ്പനികളെ പിന്തുണയ്ക്കാന്‍ ക്യു.ഐ.എ […]

Posted inടെക്നോളജി

ട്യൂണ്‍ മൂളിക്കൊടുത്താല്‍ പാട്ട് കണ്ടെത്തുന്ന ഫീച്ചറുമായി യൂട്യൂബ്

ട്യൂണ്‍ മൂളിക്കൊടുത്താല്‍, പാട്ട് കണ്ടെത്തുന്ന പുതിയ ഫീച്ചറുമായി എത്തുകയാണ് യൂട്യൂബ്. ആപ്പിളിന്റെ മ്യൂസിക് റെക്കഗ്‌നിഷന്‍ ആപ്പായ ഷാസാമിലെ ഫീച്ചറിന് സമാനമായ സവിശേഷതയാണ് യൂട്യൂബ് അവതരിപ്പിക്കാന്‍ പോകുന്നത്. നിലവില്‍ പരീക്ഷണഘട്ടത്തിലുള്ള ഫീച്ചര്‍ വൈകാതെ യൂസര്‍മാരിലേക്ക് എത്തിയേക്കും. മൂളികൊണ്ടോ പ്ലേ ചെയ്തു കൊണ്ടിരിക്കുന്ന പാട്ട് റെക്കോഡ് ചെയ്തോ പാട്ട് കണ്ടെത്താന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കുകയാണെന്ന് യൂട്യൂബ് അറിയിച്ചുകഴിഞ്ഞു. അതേസമയം, യൂട്യൂബ് പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ എടുത്ത ചിലര്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കുന്നുണ്ട്. യൂട്യൂബിലെ വോയിസ് സെര്‍ച്ച് ബട്ടണ്‍ ക്ലിക്ക് ചെയ്ത് […]