ഇന്ത്യന്‍ വിപണിയില്‍ കരിസ്മ എക്സ്എംആര്‍ ലോഞ്ച് ചെയ്യാനുള്ള ഒരുക്കത്തിലാണ് ഹീറോ മോട്ടോകോര്‍പ്പ്. ഇതിന് മുമ്പ് കമ്പനി ഇപ്പോള്‍ ഹീറോ ഗ്ലാമറിന്റെ പുതുക്കിയ പതിപ്പ് രാജ്യത്ത് അവതരിപ്പിച്ചു. 2023 ഹീറോ ഗ്ലാമര്‍ 125 സിസി ഡ്രം, ഡിസ്‌ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ് . യഥാക്രമം 82,348 രൂപയും 86,348 രൂപയുമാണ് ഇവയുടെ ദില്ലി എക്‌സ്-ഷോറൂം വില. 2023 ഹീറോ ഗ്ലാമര്‍ 125 സിസി കാന്‍ഡി ബ്ലേസിംഗ് റെഡ്, ടെക്‌നോ ബ്ലൂ-ബ്ലാക്ക്, സ്‌പോര്‍ട്‌സ് റെഡ്-ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളര്‍ […]
ലല്ലു അങ്കിളിന്റെ കുസൃതികള്‍
ജീവലോകത്തിന്റെ വൈവിധ്യങ്ങളിലൂടെ മനു എന്ന കുസൃതി നടത്തുന്ന വിസ്മയയാത്ര. ഉറുമ്പും പല്ലിയും പാറ്റയും ഒച്ചും അട്ടയുമെല്ലാം ഇവിടെ കുട്ടികളുടെ കൂട്ടുകാരാകുന്നു. മനുഷ്യനു മാത്രമല്ല, പുല്ലിനും പുഴുവിനും ഉറുമ്പിനും പഴുതാരയ്ക്കും കൂടി അവകാശപ്പെട്ടതാണ് ഈ ലോകമെന്ന തിരിച്ചറിവിലേക്ക് കുട്ടികളെ നയിക്കുന്ന നോവല്‍. കുട്ടികള്‍ക്കുവേണ്ടിയുള്ള രാജീവ് ശിവശങ്കറിന്റെ ആദ്യ രചന. ‘ലല്ലു അങ്കിളിന്റെ കുസൃതികള്‍’. ഡിസി ബുക്‌സ്. വില 198 രൂപ.
പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിന് കറുവപ്പട്ട!
കറുവപ്പട്ട പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് പഠനം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്റെ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കറുവപ്പട്ടയിലെ പ്രധാന ഘടകങ്ങളായ സിന്നമാല്‍ഡിഹൈഡും പ്രോസയാനിഡിന്‍ ബി 2 എന്നിവയാണ് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. എലികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇത് പ്രാരംഭ ഘട്ടത്തിലുള്ള പ്രോസ്റ്റേറ്റ് കാന്‍സറിനെ തടയുന്നതായി എന്‍ഐഎന്‍ കണ്ടെത്തി. ‘കറുവപ്പട്ടയുടെ കീമോപ്രിവെന്റീവ് ഇഫക്റ്റും അതിന്റെ ബയോ ആക്റ്റീവ് സംയുക്തങ്ങളും എന്ന തലക്കെട്ട് നല്‍കി അന്തര്‍ദേശീയ പിയര്‍ റിവ്യൂഡ് ജേണലായ […]
മദ്ധ്യാഹ്ന വാര്‍ത്തകള്‍, ഓഗസ്റ്റ് 27
സ്‌പെഷ്യല്‍ അരിയും കിറ്റ് വിതരണവും ആശങ്കയില്‍. മിക്ക ജില്ലകളിലും ഇ-പോസ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായി. ഓണക്കിറ്റ് വിതരണ പ്രതിസന്ധിക്കൊപ്പം റേഷന്‍ കടകളിലെ ഇ – പോസ് മെഷീന്‍ തകരാറിലായതിനാല്‍ സാധാരണ റേഷന്‍ വിതരണത്തിന് പുറമെ ഓണം സ്‌പെഷ്യല്‍ അരി വിതരണവും ഓണക്കിറ്റ് വിതരണവും മുടങ്ങുമെന്നാണ് ആശങ്ക. ഓണത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ, പത്ത് ശതമാനം കിറ്റ് മാത്രമാണ് ഇതുവരെ വിതരണം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ വിലക്കയറ്റമുണ്ടെന്ന് അറിയാത്ത ഏകയാള്‍ മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി […]
ബിജെപിയെ ഒന്നിച്ച് പരാജയപ്പെടുത്തണമെന്ന് എം കെ സ്റ്റാലിൻ
തെരഞ്ഞെടുപ്പിന് വേണ്ടിയല്ല, ആശയപരമായ സഖ്യമാണ് ഡിഎംകെയും ഇടത് പാർട്ടികളുമായുള്ളതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായി ഒന്നിച്ച് ബിജെപിയെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അടുത്ത ഇന്ത്യ മുന്നണി യോഗത്തിൽ നിർണായക തീരുമാനം ഉണ്ടാകുമെന്നും ,താനും ഇന്ത്യ യോഗത്തിൽ പങ്കെടുക്കുമെന്നും സ്റ്റാലിൻ അറിയിച്ചു.
അതിർത്തി ചെക്ക് പോസ്റ്റുകളിൽ വിജിലൻസ് മിന്നൽ പരിശോധന
ഓണക്കാലത്ത് വാഹനങ്ങൾ പരിശോധന കൂടാതെ കടത്തി വിടുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ ട്രഷർ ഹണ്ട് എന്ന പേരിൽ അതിർത്തി ചെക്ക് പോസ്റ്റുകളിൽ വിജിലൻസ് മിന്നൽ പരിശോധന.പാറശ്ശാല ചെക്ക് പോസ്റ്റിൽ നിന്ന് വിജിലൻസ് 11,900 രൂപ പിടിച്ചെടുത്തു. വാളയാർ ചെക്ക് പോസ്റ്റിൽ നിന്ന് 85,000 രൂപ പിഴയീടാക്കി.
സ്പെഷ്യൽ അരിയും കിറ്റ് വിതരണവും ആശങ്കയില്‍
മിക്ക ജില്ലകളിലും ഇ-പോസ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായി. ഓണക്കിറ്റ് വിതരണ പ്രതിസന്ധിക്കൊപ്പം റേഷൻ കടകളിലെ ഇ – പോസ് മെഷീൻ തകരാറിലായതിനാൽ സാധാരണ റേഷന്‍ വിതരണത്തിന് പുറമെ ഓണം സ്പെഷ്യൽ അരി വിതരണവും ഓണക്കിറ്റ് വിതരണം അടക്കം മുടങ്ങുമെന്നാണ് ആശങ്ക. ഓണത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി നിൽക്കെ, പത്ത് ശതമാനം കിറ്റ് മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്.
സൈബർ ആക്രമണങ്ങളും ട്രോളുകളും സ്വാഗതം ചെയ്യുന്നുവെന്ന് ചാണ്ടി ഉമ്മൻ
ജനാധിപത്യത്തിൽ ചോദ്യം ചെയ്യലുകൾ ഉണ്ടാകണം. വിവാദങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ 41ാം ഓർമ്മദിനാചരണത്തിനായി ചാണ്ടി ഉമ്മൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ തിരുവനന്തപുരത്തെത്തിയപ്പോഴാണ് പ്രതികരണം. സെൻ്റ് ജോർജ് ഓർത്തഡോക്സ് കത്രീഡലിലെ കുർബാനയിൽ കുടുംബം പങ്കെടുത്തു. പ്രാർത്ഥനയ്ക്ക് ശേഷം പുതുപ്പള്ളി ഹൗസിൽ പ്രാർത്ഥനയും നടക്കും.
കുറ്റപത്രം സമർപ്പിക്കാന്‍ നിയമോപദേശം
കോഴിക്കോട് സ്വദേശിനി ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ നടപടികളുമായി മുന്നോട്ട് പോകാമെന്ന് പൊലീസിന് നിയമോപദേശം. ജില്ലാ ഗവണ്‍മെന്റ് പ്ലീഡർ ആൻഡ് പ്രോസിക്യൂട്ടറാണ് നിയമോപദേശം നൽകിയത്. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരമെടുത്ത കേസിൽ നടപടി തുടരാമെന്നാണ് നിയമോപദേശം.
പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 27
*1985 മികച്ച ജനപ്രിയ ഗായകന്‍?* : https://youtu.be/Pfu5gXGf6ko | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾കേന്ദ്രവിഹിതം വെട്ടിക്കുറച്ചതിനെതിരെ നിയമ നടപടി ആലോചിക്കുന്നുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്ര നിലപാട് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ദുര്‍ബലപ്പെടുത്തിയെന്നും കേരളത്തിന് അര്‍ഹമായ കേന്ദ്രവിഹിതം കുറച്ചതിനെ പറ്റി പറയാതെ, ആകെ കടം കയറിയെന്ന നിലയില്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ◾ദേശീയ ശരാശരിയെ അപേക്ഷിച്ച് കേരളത്തിലെ ഗതാഗത സംവിധാനങ്ങള്‍ പിന്നിലാണെന്നും നവകേരള നഗരനയം നടപ്പാക്കുന്നതിന് പ്രത്യേക കമ്മിഷന്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി […]
