Posted inലേറ്റസ്റ്റ്

ഓണം ആഘോഷിക്കാൻ ജനങ്ങൾ തയ്യാറായിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി

ഓണം ആളുകൾക്ക് സന്തോഷത്തോടെ ആഘോഷിക്കാൻ കഴിയില്ല എന്ന പ്രചാരണം ആഴ്ചകൾക്ക് മുൻപ് വലിയ തോതിൽ ഉണ്ടായെന്നും ഈ പ്രചാരണത്തിൽ കുടുങ്ങിപ്പോയി ചിലരെങ്കിലും അങ്ങനെ ചിന്തിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ അങ്ങനെയല്ല കേരളത്തിലെ സ്ഥിതി. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഓണം പ്രമാണിച്ചു വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓണം ആഘോഷിക്കാൻ ജനങ്ങൾ ആകെ തെരുവിലിറങ്ങിയിരിക്കുകയാണ്. ഉണ്ടാകില്ല എന്ന് നേരത്തെ പറഞ്ഞ എല്ലാ കാര്യങ്ങളും ആളുകൾക്ക് ലഭ്യമാക്കിയിരിക്കുന്നു. ഒരാൾ പോലും ഓണം ആഘോഷിക്കരുത് എന്ന് കരുതിയാണ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്തെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

സംസ്ഥാനത്തെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഓണക്കാലത്തോടനുബന്ധിച്ച് 9 അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും എക്സൈസ് വകുപ്പിന്റെ 39 അതിർത്തി ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിന്റെ 19 കന്നുകാലി ചെക്ക് പോസ്റ്റിലും മോട്ടോര്‍ വാഹന വകുപ്പിന്റെ 12 ചെക്ക് പോസ്റ്റുകളിലുമാണ് പരിശോധന.’ഓപ്പറേഷൻ ട്രഷർ ഹണ്ട്’ എന്ന പേരിൽ പുലർച്ചെ 5.30നാണ് പരിശോധന ആരംഭിച്ചത്. ഓണക്കാലത്ത് യാതൊരു പരിശോധനയും കൂടാതെ, കൈക്കൂലി വാങ്ങിച്ച് വാഹനങ്ങള്‍ കടത്തിവിടുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പാറശാല ആര്‍ടിഒ ചെക്ക് […]

Posted inബിസിനസ്സ്

105 ശതമാനം നേട്ടവുമായി ടാറ്റ കമ്മ്യൂണിക്കേഷന്‍സ്

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 105 ശതമാനം നേട്ടവുമായി നിക്ഷേപകരുടെ ആസ്തി ഇരട്ടിയാക്കിയിരിക്കുകയാണ് ടാറ്റ ഗ്രൂപ്പിനു കീഴിലെ ടെലികോം കമ്പനിയായ ടാറ്റ കമ്മ്യൂണിക്കേഷന്‍സ് ഓഹരികള്‍. ടാറ്റ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മൊത്തം മൂല്യം നിലവില്‍ 51,636 കോടി രൂപയാണ്. 1,75,000 കടപത്രങ്ങള്‍ വഴി 1,750 കോടി രൂപ സമാഹരിക്കാനുള്ള കമ്പനിയുടെ നീക്കമാണ് ഈ മള്‍ട്ടി ബാഗര്‍ ഓഹരിയെ റെക്കോഡിലെത്തിച്ചത്. രേഖ ജുന്‍ജുന്‍വാല ജൂണ്‍ പാദത്തില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഓഹരി വിഹിതം ഉയര്‍ത്തിയിരുന്നു. സ്റ്റോക്ക് എക്സ്ചേഞ്ചിന് നല്‍കിയിരിക്കുന്ന ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് […]

Posted inവിനോദം

‘ഡിഎന്‍എ’ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

ടി.എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘ഡിഎന്‍എ’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. കൊച്ചി, പീരുമേട്, മുരുഡേശ്വര്‍, ചെന്നൈ എന്നിവിടങ്ങളിലായി നൂറ്റിമുപ്പതോളം ദിവസമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മലയാള സിനിമയിലെ ഏറ്റവും മികച്ച പൊലീസ് ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ചിത്രം ആയിരിക്കുമിതെന്ന് അണിയറക്കാര്‍ പറയുന്നു. അര ഡസനോളം മികച്ച ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരിക്കും. വളരെ ക്രൂരമായ രീതിയില്‍ നടന്ന ഒരു കൊലപാതകത്തിന്റെ ചുരുളുകള്‍ നിവര്‍ത്തുന്ന ഈ ചിത്രം ഏറെ ദുരൂഹതകളിലേക്കും കടന്നു ചെല്ലുന്നു. ഈ ചിത്രത്തിലെ കേന്ദ്ര […]

Posted inവിനോദം

സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ ഫഹദ് നായകന്‍?

നടന്‍ ഫഹദിന്റെ വേറിട്ട കഥാപാത്രമുള്ള ചിത്രമായിരുന്നു ‘ഒരു ഇന്ത്യന്‍ പ്രണയ കഥ’. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം നര്‍മത്തിനും പ്രധാന്യമുള്ളതായിരുന്നു. ഫഹദ് അതുവരെ ചെയ്തുപോന്ന അര്‍ബന്‍ കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തനായിരുന്നു ‘ഒരു ഇന്ത്യന്‍ പ്രണയ കഥ’യിലെ ‘അയ്മനം സിദ്ധാര്‍ഥന്‍’. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ ഫഹദ് നായകനാകുന്നുവെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സത്യന്‍ അന്തിക്കാടിന്റെ ‘ഞാന്‍ പ്രകാശനെ’ന്ന സിനിമയിലും ഫഹദായിരുന്നു നായകന്‍. സത്യന്‍ അന്തിക്കാടും ഫഹദും പുതിയൊരു ചിത്രത്തിന്റെ ആലോചനയിലാണ് […]

Posted inഓട്ടോമോട്ടീവ്

ഹീറോ ഡെസ്റ്റിനി പ്രൈം ഇന്ത്യയിലെത്തി

ഹീറോ ഡെസ്റ്റിനി പ്രൈം ഇന്ത്യയില്‍ അവതരിപ്പിച്ചു. 71,499 രൂപയാണ് ഇതിന്റെ എക്‌സ്-ഷോറൂം വിലയ. 125 സിസി സ്‌കൂട്ടറിന്റെ താങ്ങാനാവുന്ന പതിപ്പാണിത്. ഡെസ്റ്റിനിയുടെ പഴയ പതിപ്പിന് സമാനമായ രീതിയില്‍ സ്‌കൂട്ടര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. പേള്‍ സില്‍വര്‍ വൈറ്റ്, നെക്‌സസ് ബ്ലൂ, നോബല്‍ റെഡ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്. സൈക്കിള്‍ ഭാഗങ്ങളുടെ കാര്യത്തില്‍, സ്‌കൂട്ടറിനെ മുന്‍വശത്തെ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നിലെ മോണോഷോക്ക് സജ്ജീകരണവും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സ്‌കൂട്ടറിന്റെ രണ്ടറ്റത്തും ഡ്രം ബ്രേക്കുകളാണ് ബ്രേക്കിംഗ് ചുമതലകള്‍ കൈകാര്യം […]

Posted inപുസ്തകങ്ങൾ

നാടിയാന്‍ കലാപങ്ങള്‍

പണ്ട് പണ്ട് ഒരിടത്ത് നാടിയാന്‍ മൂപ്പന്‍ എന്നൊരാള്‍ ജീവിച്ചിരുന്നു. ദൈവം അവനെ ഭൂമിയില്‍ നിന്നും കൊണ്ടുവരാന്‍ മഴയെ കല്പിച്ചയച്ചു, എന്നാല്‍ മഴക്ക് അവനെ കൊണ്ടു വരാന്‍ കഴിഞ്ഞില്ല. കാരണം അവന്‍ മഴയില്‍ അലിയുന്നവനായിരുന്നില്ല. ഉടനെ ദൈവം നിലാവിനോട് കല്‍പിച്ചു. നിലാവിനും കല്‍പന നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. കാരണം അവന്‍ നിലാവില്‍ അലിയുന്നവനായിരുന്നില്ല. രചനയിലെ നവഭാവുകത്വം കൊണ്ട് വ്യത്യസ്തത പുലര്‍ത്തുന്ന നോവല്‍. ‘നാടിയാന്‍ കലാപങ്ങള്‍’. കെ.ആര്‍ വിശ്വനാഥന്‍. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 271 രൂപ.  

Posted inആരോഗ്യം

മലബന്ധം പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ലക്ഷണം

മലബന്ധം പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ലക്ഷണമാണെന്ന് പുതിയ പഠനം. പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ വികാസത്തിന് മുമ്പ് വിവിധ കുടല്‍ പ്രശ്നങ്ങള്‍ അലട്ടാമെന്നും പഠനത്തില്‍ പറയുന്നു. മലബന്ധം, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ഐബിഎസ് പോലുള്ള ചില കുടല്‍ പ്രശ്നങ്ങള്‍, ന്യൂറോളജിക്കല്‍ അവസ്ഥ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ലക്ഷണമാകാമെന്ന് ഗവേഷകര്‍ പറയുന്നു. ഗട്ട് ജേണലില്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. പലരേയും അലട്ടുന്ന പ്രശ്‌നമാണ് മലബന്ധം എന്നത്. ഇത് കുഞ്ഞുങ്ങള്‍ക്ക് മുതല്‍ വാര്‍ദ്ധക്യമായവര്‍ക്കു വരെ ഉണ്ടാകാം. ചിലര്‍ക്കിത് വലിയ പ്രശ്‌നം തന്നെയാകും. വയറിന് […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  ചന്ദ്രനിലെ മണ്ണിന് ഉയര്‍ന്ന താപ പ്രതിരോധ ശേഷിയുണ്ടെന്നു പര്യവേഷണ റിപ്പോര്‍ട്ട്. സൂര്യപ്രകാശമുള്ളപ്പോള്‍ ചന്ദ്രോപരിതലത്തെ ഊഷ്മാവ് അന്‍പത് ഡിഗ്രി സെല്‍ഷ്യസാണെങ്കിലും 80 മില്ലീമീറ്റര്‍ താഴെ ഊഷ്മാവ് മൈനസ് പത്ത് ഡിഗ്രി സെല്‍ഷ്യസ്. ചന്ദ്രനിലെ മണ്ണിന്റെ താപസ്വഭാവം പഠിക്കുന്ന ചാസ്‌തേയില്‍നിന്നുള്ള ഈ വിവരങ്ങള്‍ ഐഎസ്ആര്‍ഒയാണു പുറത്തുവിട്ടത്. ഇതാദ്യമായാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ മണ്ണിന്റെ താപനില അളക്കുന്നത്. ചന്ദ്രനിലെ പര്യവേഷണത്തിനു പിറകേ, സൂര്യദൗത്യവുമായി ഐഎസ്ആര്‍ഒ. സൗര ഗവേഷണത്തിനുള്ള ഇന്ത്യയിലെ ആദ്യ പദ്ധതിയായ ആദിത്യ-എല്‍ 1 വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയില്‍ സജ്ജമാകുകയാണ്. സോളാര്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സൂര്യദൗത്യവുമായി ഐഎസ്ആർഒ

ചന്ദ്രയാൻ-മൂന്നിന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ, സൂര്യദൗത്യവുമായി ഐഎസ്ആർഒ. സൗര ഗവേഷണത്തിനുള്ള ഇന്ത്യയിലെ ആദ്യ പദ്ധതിയായ ആദിത്യ-എൽ1 വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയിൽ വിക്ഷേപണത്തിന് ഒരുങ്ങുകയാണ്. സൗരാന്തരീക്ഷത്തിലെ ബാഹ്യഭാ​ഗത്തെയും (സോളാർ കൊറോണ) സൗര അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാനാണ് ആദിത്യ-എൽ1 ബഹിരാകാശ പേടകം വിക്ഷേപിക്കുന്നത്. സൗരവാതങ്ങളെക്കുറിച്ചും വിശദമായി പഠിക്കും.ഭൂമിയുടെ കാലാവസ്ഥയിൽ സൂര്യന്റെ സ്വാധീനം മനസ്സിലാക്കാൻ ദൗത്യത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ. ആദിത്യ എൽ 1 വിക്ഷേപണത്തിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായെന്നും റോക്കറ്റും പേടകവും ശ്രീഹരിക്കോട്ടയിൽ എത്തിക്കഴിഞ്ഞെന്നും ഐഎസ്ആർഒ മേധാവി എസ് സോമനാഥ് […]