Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചന്ദ്രയാൻ മൂന്നിൽ നിന്നുള്ള ആദ്യ ശാസ്ത്ര വിവരങ്ങൾ ലഭ്യമായി തുടങ്ങി

ചന്ദ്രയാൻ മൂന്നിൽ നിന്നുള്ള ആദ്യ ശാസ്ത്ര വിവരങ്ങൾ ലഭ്യമായി തുടങ്ങി. ചന്ദ്രനിലെ മണ്ണിന്‍റെ താപസ്വഭാവം പഠിക്കുന്ന ചാസ്തേയില്‍ നിന്നുള്ള വിവരങ്ങളാണ് ഇസ്രൊ പുറത്തുവിട്ടിരിക്കുന്നത്.ചന്ദ്രന്റെ മണ്ണിന് മികച്ച താപപ്രതിരോധ ശേഷിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വിവരങ്ങൾ.ഇതാദ്യമായാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മണ്ണിന്‍റെ താപനില അളക്കപ്പെടുന്നത്.സൂര്യന്‍റെ പ്രകാശമുള്ളപ്പോൾ ചന്ദ്രന്റെ ഉപരിതല ഊഷ്മാവ് അന്‍പത് ഡിഗ്രി സെൽഷ്യസാണെങ്കിലും, 80  മില്ലീമീറ്റർ താഴെ ഇത് മൈനസ് പത്ത് ഡിഗ്രീ സെൽഷ്യസാണ്. ചന്ദ്രന്‍റെ മണ്ണിന് ഉയർന്ന താപ പ്രതിരോധ ശേഷിയുണ്ടെന്ന് വ്യക്തം . ചന്ദ്രന്റെ ഉപരിതലത്തിലെ മൃദുവായ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബംഗളൂരുവില്‍ മലയാളി യുവതിയെ പങ്കാളി തലയ്ക്കടിച്ച് കൊന്നു

ബംഗളൂരുവില്‍ മലയാളി യുവതിയെ പങ്കാളി തലയ്ക്കടിച്ച് കൊന്നു. 24 കാരിയായ തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശിനി ദേവയാണ് കൊല്ലപ്പെട്ടത്. യുവതിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷണവിനെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. വൈഷ്ണവ് പ്രഷര്‍ കുക്കര്‍ കൊണ്ട് ദേവയുടെ തലയ്ക്കടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവതി തത്ക്ഷണം മരിച്ചു. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്

മുസാഫർനഗറിലെ നേഹ പബ്ലിക് സ്‌കൂളിൽ മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അധ്യാപിക അടിപ്പിച്ച സംഭവത്തെ തുടർന്ന് അന്വേഷണത്തിന്റെ ഭാ​ഗമായി സ്കൂൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവ്.ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതർക്ക് നോട്ടീസ് അയച്ചു. അതേസമയം, സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ സമീപത്തെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ ഗാന്ധിയാണെന്ന് അശോക് ഗെലോട്ട്

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കി.വെറും 31 ശതമാനം വോട്ട് നേടിയാണ് ബിജെപി അധികാരത്തിൽ എത്തിയത്. ബാക്കിയുള്ള 69 ശതമാനം വോട്ടുകളും അദ്ദേഹത്തിന് എതിരായിരുന്നുവെന്നും അദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിവാദം വേണ്ടെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ എസ് സോമനാഥ്

വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലത്തിന് പേരിടാൻ രാജ്യത്തിന് അവകാശമുണ്ട്. മുമ്പും പല രാജ്യങ്ങളും ഇത്തരത്തില്‍ പേരിട്ടുണ്ടെന്നും പേരിട്ടതിൽ വിവാദത്തിന്റെ ആവശ്യമില്ലെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ എസ് സോമനാഥ്. ചന്ദ്രയാന്‍ 3 ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവശക്തി എന്ന് പേരിട്ടത് വിവാദമായതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതോടൊപ്പം ചന്ദ്രയാൻ 3 കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 27

*1985 മികച്ച ജനപ്രിയ ഗായകന്‍?* : https://youtu.be/Pfu5gXGf6ko | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾ഓണത്തിനുള്ള സ്പെഷ്യല്‍ അരിയും കിറ്റ് വിതരണവും ആശങ്കയില്‍. മിക്ക ജില്ലകളിലും ഇ-പോസ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായി. ഓണക്കിറ്റ് വിതരണ പ്രതിസന്ധിക്കൊപ്പം റേഷന്‍ കടകളിലെ ഇ – പോസ് മെഷീന്‍ തകരാറിലായതിനാല്‍ സാധാരണ റേഷന്‍ വിതരണത്തിന് പുറമെ ഓണം സ്പെഷ്യല്‍ അരി വിതരണവും ഓണക്കിറ്റ് വിതരണവും മുടങ്ങുമെന്നാണ് ആശങ്ക. ഓണത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ, പത്ത് ശതമാനം കിറ്റ് മാത്രമാണ് […]

Posted inബിസിനസ്സ്

യുപിഐ ലൈറ്റ് ഇടപാടുകളുടെ പരിധി വര്‍ദ്ധിപ്പിച്ചു

രാജ്യത്ത് യുപിഐ ലൈറ്റ് മുഖാന്തരം നടത്തുന്ന ഇടപാടുകളുടെ പരിധി വര്‍ദ്ധിപ്പിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ 500 രൂപ വരെ യുപിഐ ലൈറ്റ് വഴി അയക്കാനാകും. പിന്‍ നമ്പര്‍ എന്റര്‍ ചെയ്യാതെയാണ് ഇത്തരത്തില്‍ 500 രൂപ വരെ അയക്കാന്‍ സാധിക്കുക. ഇന്റര്‍നെറ്റ് കണക്ടിവിറ്റി കുറഞ്ഞതോ, ലഭ്യമല്ലാത്തതോ ആയ സ്ഥലങ്ങളില്‍ യുപിഐ ലൈറ്റ് വാലറ്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഒരു ദിവസം പരമാവധി 2000 രൂപയാണ് […]

Posted inടെക്നോളജി

ക്യാപ്ഷന്‍ എഡിറ്റ് ചെയ്യാവുന്ന ഫീച്ചറുമായി വാട്‌സ്ആപ്പ്

ക്യാപ്ഷന്‍ എഡിറ്റ് ചെയ്യാന്‍ സഹായിക്കുന്ന പുതിയ ഫീച്ചറാണ് വാട്‌സ്ആപ്പ് ഇത്തവണ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. അയച്ച ഫോട്ടോകള്‍, വീഡിയോകള്‍, ജിഫ്, ഡോക്യുമെന്റുകള്‍ എന്നിവയുടെ ക്യാപ്ഷന്‍ എഡിറ്റ് ചെയ്യാന്‍ ഈ ഫീച്ചര്‍ ഉപഭോക്താക്കളെ അനുവദിക്കുന്നതാണ്. ഇത്തരത്തില്‍ ടെക്സ്റ്റ് സന്ദേശങ്ങള്‍ മാത്രമേ ഉപഭോക്താക്കള്‍ക്ക് എഡിറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. വാട്‌സ്ആപ്പിലെ എഡിറ്റ് മെസേജ് ഫീച്ചറിന് സമാനമായാണ് പുതിയ ഫീച്ചറും പ്രവര്‍ത്തിക്കുക. ഉപഭോക്താക്കള്‍ക്ക് 15 മിനിറ്റിനുള്ളില്‍ ഫോട്ടോയുടെയോ, വീഡിയോയുടെയോ ക്യാപ്ഷന്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും. മെസേജില്‍ ടാപ്പ് ചെയ്ത് ‘എഡിറ്റ്’ ബട്ടണില്‍ വീണ്ടും ടാപ്പ് […]

Posted inവിനോദം

‘ബ്യൂട്ടിഫുള്‍- 2’ വരുന്നൂ, ജയസൂര്യയ്ക്ക് പകരം മറ്റൊരു നടന്‍!

നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം അനൂപ് മേനോന്‍ തിരക്കഥ രചിച്ച് വി. കെ പ്രകാശ് സംവിധാനം ചെയ്ത ‘ബ്യൂട്ടിഫുള്‍’ എന്ന ചിത്രത്തിന്റെ ഒരു രണ്ടാം ഭാഗം ഒരുങ്ങുന്നു. ‘ബ്യൂട്ടിഫുള്‍- 2’ എന്നാണ് ചിത്രത്തിന്റെ പേരായി അനൌണ്‍സ്മെന്റ് പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത്. ഫെയിസ്ബുക്കിലൂടെയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം അനൂപ് മേനോന്‍ അറിയിച്ചിരിക്കുന്നത്. ബാദുഷ പ്രൊഡക്ഷന്‍സും യെസ് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം. ബ്യൂട്ടിഫുള്‍ ആദ്യ ഭാഗത്തിലെ പ്രവര്‍ത്തകര്‍ തന്നെയാണ് സാങ്കേതിക രംഗങ്ങളില്‍ ഇത്തവണയും എത്തുന്നത്. എന്നാല്‍ ഇത്തവണ ജയസൂര്യ ചിത്രത്തില്‍ […]

Posted inവിനോദം

‘ഖുഷി’യിലെ പുതിയ ഗാനം ‘ഒരു പെണ്ണിതാ’

സമാന്തയും വിജയ് ദേവരകൊണ്ടയും മുഖ്യവേഷങ്ങളിലെത്തുന്ന ‘ഖുഷി’യിലെ പുതിയ ഗാനം ആസ്വാദകരെ നേടുന്നു. ‘ഒരു പെണ്ണിതാ’ എന്നു തുടങ്ങുന്ന പാട്ടിന് ഹിഷാം അബ്ദുള്‍ വഹാബ് ആണ് ഈണമൊരുക്കിയത്. അരുണ്‍ ഏളാട്ട് വരികള്‍ കുറിച്ച ഗാനം, അന്‍വര്‍ സാദത്തും വിപിന്‍ സേവ്യറും ചേര്‍ന്ന് ആലപിച്ചു. ‘ഒരു പെണ്ണിതാ’ ശ്രദ്ധ നേടിക്കഴിഞ്ഞു. ‘ഖുഷി’യിലെ അഞ്ചാമത്തെ ഗാനമാണിത്. ‘മഹാനടി’ എന്ന ചിത്രത്തിനുശേഷം സമാന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഖുഷി’. ‘മജിലി’, ‘ടക്ക് ജഗദീഷ്’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണ […]