Posted inലേറ്റസ്റ്റ്

3 സെക്കൻഡിനുള്ളിൽ ഇനി പാട്ട് കണ്ടുപിടിക്കാം

മൂന്ന് സെക്കൻഡ് നേരത്തേക്ക് പാട്ടുകൾ മൂളിയോ റെക്കോർഡ് ചെയ്തോ തിരയാൻ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ ആൻഡ്രോയിഡ് ആപ്പ് ഫീച്ചർ യൂട്യൂബ് പരീക്ഷിക്കുന്നതായി റിപ്പോർട്ട്.യൂട്യൂബ് ആപ്പിന്റെ “വോയ്‌സ് സെർച്ച്” വഴി “സോംഗ് സെർച്ചിങ്” ഫംഗ്‌ഷൻ ആക്‌സസ് ചെയ്യാൻ കഴിയും. പാട്ട് തിരിച്ചറിയുമ്പോൾ, ഒഫീഷ്യൽ പാട്ടും, ഉപയോക്താവ് സൃഷ്ടിച്ച വീഡിയോകൾ, ഷോർട്ട്സ് എന്നിവ ലിസ്റ്റിൽ വരും. ഗൂഗിൾ സെർച്ചിന്റെ “ഹം ടു സെർച്ച്” പോലെയുള്ള അതേ സാങ്കേതികവിദ്യയിൽ നിന്നാണ് ഈ ഫീച്ചറും ഡെവലപ് ചെയ്തിരിക്കുന്നത്. എന്നാൽ യൂട്യൂബിന്റെ പതിപ്പ് വേഗതയേറിയതാണ്. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

താനൂര്‍ കസ്റ്റഡി മരണത്തില്‍ ആദ്യ പ്രതിപ്പട്ടിക സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്

താനൂര്‍ കസ്റ്റഡി മരണത്തില്‍ ആദ്യ പ്രതിപ്പട്ടിക സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. പ്രതികളായ നാലു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. പരിപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതിപ്പട്ടിക സമര്‍പ്പിച്ചത്.കേസില്‍ ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. കേസിലെ ഒന്നാം പ്രതി താനൂര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിന്‍ എന്നിവര്‍ക്കെതിരെയും കൊലക്കുറ്റം […]

Posted inബിസിനസ്സ്

വോഡഫോണ്‍ വരിക്കാരുടെ എണ്ണത്തില്‍ വീണ്ടും കുറവ്

ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകളനുസരിച്ച് ജൂണിലും കേരളത്തിലെ വോഡഫോണ്‍ വരിക്കാരുടെ എണ്ണത്തില്‍ കുറവ്. മേയ് മാസത്തേക്കാള്‍ 42,202 വരിക്കാരാണ് വോഡഫോണിനെ ഉപേക്ഷിച്ച് പോയത്. ഇതോടെ വോഡഫോണിന്റെ കേരളത്തിലെ മൊത്തം വരിക്കാരുടെ എണ്ണം 1,42,03,668 ആയി. അതേ സമയം 71,204 വരിക്കാരെ നേടി റിലയന്‍സ് ജിയോയാണ് മുന്നില്‍. 47,022 വരിക്കാരുമായി ഭാരതി എയര്‍ടെല്ലാണ് രണ്ടാം സ്ഥാനത്ത്. ബിഎസ്എന്‍എല്‍ ജൂണില്‍ 10,079 വരിക്കാരെ സ്വന്തമാക്കി. ടെലിഫോണ്‍ സാന്ദ്രത കൂടിയ സംസ്ഥാനങ്ങളില്‍ ഡല്‍ഹിക്കു പിന്നില്‍ രണ്ടാം സ്ഥാനത്താണ് കേരളം. […]

Posted inവിനോദം

‘മൈക്കില്‍ ഫാത്തിമ’യുടെ ടീസര്‍ എത്തി

കല്യാണി പ്രിയദര്‍ശന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ശേഷം ‘മൈക്കില്‍ ഫാത്തിമ’യുടെ ടീസര്‍ പുറത്തെത്തി. മനു സി കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ മഞ്ജു വാര്യരും മംമ്ത മോഹന്‍ദാസും ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്. കളര്‍ഫുള്‍ ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രത്തില്‍ ഒരു ഫുട്‌ബോള്‍ കമന്റേറ്റര്‍ ആണ് കല്യാണിയുടെ ഫാത്തിമ. ചിത്രത്തിലെ നേരത്തെ പുറത്തെത്തിയ, അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച ഗാനം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. തല്ലുമാലയ്ക്ക് ശേഷം കല്യാണി അഭിനയിക്കുന്ന ചിത്രമാണിത്. കളര്‍ഫുള്‍ ഫാമിലി എന്റര്‍ടൈനര്‍ ചിത്രം […]

Posted inവിനോദം

‘ദേവര’യിലെ വിഎഫ്എക്‌സ് ബജറ്റ് മാത്രം 150 കോടി!

ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ദേവര’. കൊരടാല ശിവയാണ് ചിത്രത്തിന്റെ സംവിധാനം. ജാന്‍വി കപൂര്‍ ചിത്രത്തില്‍ നായികയാകുന്നു. ചിത്രത്തിന്റെ വിഎഫ്ക്‌സിനെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കുന്നത്. വിഎഫ്എക്‌സ് ബജറ്റ് മാത്രം 150 കോടി ആണെന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ സാമൂഹ്യ മാധ്യമത്തിലൂടെ അറിയിക്കുന്നത്. ആക്ഷനും പ്രാധാന്യം നല്‍കിയിട്ടുള്ള മാസ് ചിത്രം ആയിരിക്കും ദേവര. രത്‌നവേലു ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം. റെക്കോര്‍ഡ് […]

Posted inഓട്ടോമോട്ടീവ്

പുതിയ ഡ്യൂക്ക് 390 നെ അവതരിപ്പിച്ച് കെടിഎം

കരുത്തിലും കാഴ്ച്ചയിലും സാങ്കേതികവിദ്യയിലും പുതുമകളോടെയാണ് ഓസ്ട്രിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ കെടിഎം പുതിയ ഡ്യൂക്കിനെ അവതരിപ്പിച്ചിരിക്കുന്നത്. 390 ഡ്യൂക്കിനു പുറമേ 250 ഡ്യൂക്കിന്റേയും 125 ഡ്യൂക്കിന്റേയും പുതിയ മോഡലുകള്‍ കെടിഎം അവതരിപ്പിച്ചുണ്ട്. 2024 കെടിഎം 390 ഡ്യൂക്കിന്റെ മറ്റൊരു പ്രധാന സവിശേഷത എന്‍ജിനിലെ കരുത്താണ്. 399 സിസി സിംഗിള്‍ സിലിണ്ടര്‍ എല്‍സി4സി കൂള്‍ഡ് എന്‍ജിനാണ് കെടിഎം 390യിലുള്ളത്. ആറ് സ്പീഡ് ഗിയര്‍ബോക്സാണ് എന്‍ജിനുമായി ഘടിപ്പിച്ചിരിക്കുന്നത്. 44ബിഎച്പി കരുത്തും പരമാവധി 39എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ സാധിക്കുന്ന എന്‍ജിനാണിത്. 43 എംഎം […]

Posted inപുസ്തകങ്ങൾ

നമ്മുടെ എം.ടി

മലയാള സാഹിത്യത്തില്‍ വാക്കുകളിലൊതുക്കാനാവാത്ത നിത്യവിസ്മയമാണ് എം.ടിയെന്ന രണ്ടക്ഷരം. കര്‍ക്കശക്കാരനായ ഒരാള്‍ എന്ന പൊതുധാരണയില്‍നിന്നും തികച്ചും വ്യത്യസ്തനായ ഒരു വ്യക്തിത്വത്തെ അദ്ദേഹത്തോട് ഏറ്റവും അടുപ്പമുള്ള സുമനസ്സുകളുടെ ഓര്‍മ്മകളിലൂടെഅനാവരണം ചെയ്യപ്പെടുകയാണ്. ‘നമ്മുടെ എം.ടി.’. രമേഷ് പുതിയമഠം. ഗ്രീന്‍ ബുക്‌സ്. വില 176 രൂപ.

Posted inആരോഗ്യം

നല്ല കരുത്തുറ്റ മസില്‍ വേണോ? കഴിക്കാം ഈ ഭക്ഷണങ്ങള്‍!

മസില്‍ ഉണ്ടാക്കുന്നതും അവയുടെ വലുപ്പം വര്‍ദ്ധിപ്പിക്കുന്നതും വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. ഇതിന് ശരിയായ രീതിയിലുള്ള ആഹാരശീലങ്ങളും വ്യായാമവും കൂടിയേതീരൂ. പ്രോട്ടീന്റെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും ഉറവിടമാണ് മുട്ട. അമിനോ ആസിഡുകളാല്‍ നിര്‍മിക്കപ്പെട്ട പ്രോട്ടീന്‍ മസില്‍ ഉണ്ടാകാന്‍ വളരെ പ്രധാനമാണ്. പ്രോട്ടീന്‍ റിച്ച് ആയ കോര മത്സ്യത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡുകളുണ്ട്. ഇത് പേശികളെ നിര്‍മിക്കാന്‍ സഹായിക്കുന്നു. ചിക്കന്‍ ബ്രെസ്റ്റ്, മസില്‍ ഉണ്ടാകാന്‍ സഹായിക്കും. ഇതില്‍ പ്രോട്ടീനും വൈറ്റമിന്‍ ബി, വൈറ്റമിന്‍ ബി 6 എന്നിവയുമുണ്ട്. ഇത് ശരീരത്തിന് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാനത്തെ ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

സംസ്ഥാനത്തെ ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഓണക്കാലത്ത് ചെലവ് മൂലമാണ് 5 ലക്ഷത്തിന് മുകളില്‍ ബില്ല് മാറുന്നതിന് നിയന്ത്രണം കൊണ്ടുവന്നത് ഈ മാസം കഴിയുമ്പോള്‍ പഴയ സ്ഥിതി പുനഃസ്ഥാപിക്കും. കേരളത്തില്‍ മുഴുവന്‍ കടം കയറിയെന്ന പ്രതിപക്ഷ ആരോപണങ്ങളെയും മന്ത്രി വിമര്‍ശിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി വിജിലൻസ് കോടതി തള്ളി

മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി വിജിലൻസ് കോടതി തള്ളി. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും എതിരായ സിഎംആർഎൽ മാസപ്പടി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെനന്നായിരുന്നു ആവശ്യം. പരാതിക്കാരൻ സമർപ്പിച്ച ഹർജിയിൽ മതിയായ തെളുവുകളില്ലെന്ന് കോടതി അറിയിച്ചു.