താനൂര്‍ കസ്റ്റഡി മരണത്തില്‍ ആദ്യ പ്രതിപ്പട്ടിക സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. പ്രതികളായ നാലു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. പരിപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിപ്പട്ടിക സമര്‍പ്പിച്ചത്.കേസില്‍ ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. കേസിലെ ഒന്നാം പ്രതി താനൂര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്ബിന് അഗസ്റ്റിന്, മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിന്‍ എന്നിവര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയത്. കൂടുതല്‍ പേര് പ്രതികളായേക്കും.
താനൂര്‍ കസ്റ്റഡി മരണത്തില്‍ ആദ്യ പ്രതിപ്പട്ടിക സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്
