Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 28

*1985 മികച്ച ജനപ്രിയ ഗായകന്‍?* : https://youtu.be/Pfu5gXGf6ko | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ *ഉത്രാടപ്പാച്ചലില്‍ മലയാളികള്‍. നാളെ തിരുവോണം. ഓണം പ്രമാണിച്ച് നാളേയും ബുധനാഴ്ചയും ഡെയ്ലി ന്യൂസ് സായാഹ്ന വാര്‍ത്തകള്‍ അപ് ലോഡ് ചെയ്യുന്നതല്ല. – എഡിറ്റര്‍* ◾ഹരിയാനയിലെ നൂഹില്‍ നിരോധിച്ച ശോഭായാത്രയില്‍ പങ്കെടുക്കാന്‍ അയോധ്യയില്‍നിന്ന് എത്തിയ സന്യാസിമാര്‍ അടക്കമുള്ളവരെ പോലീസ് തടഞ്ഞു. ഇതോടെ സന്യാസിമാര്‍ നിരാഹാരസമരം ആരംഭിച്ചു. വിശ്വ ഹിന്ദുപരിഷത്തിന്റെ ഘോഷയാത്രയെ നേരിടാന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പോലീസിനേയും കേന്ദ്രസേനയേയും വിന്യസിപ്പിച്ചിട്ടുണ്ട്. ◾പോലീസിനെ ആക്രമിക്കുകയും കുത്തി […]

Posted inബിസിനസ്സ്

നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ വീണ്ടും വന്‍ കുറവ്

രാജ്യത്ത് ഓഹരി വിപണിയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ വീണ്ടും വന്‍ കുറവ്. ഒപ്പം മൊത്തം വിദേശനിക്ഷേപത്തിലും കുറവുണ്ടായി. 2023-2024 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 34 ശതമാനമാണ് എഫ്ഡിഐയില്‍ കുറവ് വന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 16.58 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് വന്നിരുന്നുവെങ്കില്‍ ഇത്തവണ ഇത് 10.94 ബില്യണ്‍ ഡോളര്‍ ആയാണ് ഇടിഞ്ഞത്. കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, സോഫ്റ്റ്, ടെലികോം, ഫാര്‍മ തുടങ്ങിയ സുപ്രധാന മേഖലകളിലാണ് കുറവുണ്ടായതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് […]

Posted inടെക്നോളജി

ഇനി വീഡിയോയും എച്ച്.ഡി ഫോര്‍മാറ്റില്‍ അയയ്ക്കാം!

വാട്‌സ്ആപ്പിലൂടെ ലഭിക്കുന്ന വീഡിയോക്ക് ക്വാളിറ്റി കുറയുന്നതായി തോന്നിയിട്ടുണ്ടോ..? ഫോണില്‍ പകര്‍ത്തിയതടക്കമുള്ള എച്ച്.ഡി വീഡിയോകള്‍ ആര്‍ക്കെങ്കിലും അയക്കുമ്പോള്‍, അത് 480പിക്‌സല്‍ അല്ലെങ്കില്‍ എസ്.ഡി ക്വാളിറ്റിയിലേക്ക് വാട്‌സ്ആപ്പ് കംപ്രസ് ചെയ്യും. എന്നാല്‍, ഇനി വാട്‌സ്ആപ്പില്‍ വീഡിയോകള്‍ ക്വാളിറ്റി കുറയാതെ തന്നെ സെന്റ് ചെയ്യാന്‍ കഴിയും. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വാട്‌സ്ആപ്പ്, ചിത്രങ്ങള്‍ എച്ച്.ഡി ഫോര്‍മാറ്റില്‍ അയക്കാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ വീഡിയോകളും അത്തരത്തില്‍ അയക്കാനുളള സവിശേഷതയും മെറ്റയുടെ സന്ദേശമയക്കല്‍ ആപ്പിലേക്ക് എത്താന്‍ പോവുകയാണ്. 720പിക്‌സല്‍ എന്ന ക്വാളിറ്റിയിലാകും വീഡിയോകള്‍ അയക്കാന്‍ […]

Posted inവിനോദം

‘കിംഗ് ഓഫ് കൊത്ത’യിലെ പ്രൊമോ സോങ്

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യിലെ പ്രൊമോ സോങ് റിലീസായി. ഡബ്‌സിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. തല്ലുമാലയിലെ മണവാളന്‍ തഗിനും സുലൈഖാ മന്‍സിലിലെ ഓളം അപ്പിനും ശേഷം വീണ്ടും ഡബ്‌സിയുടെ മറ്റൊരു ഇടിവെട്ട് റാപ്പ് നമ്പറാണ് ഈ ഗാനം. ഗാനത്തിന്റെ രചന മുഹ്സിന്‍ പെരാരിയാണ്. ലോകേഷ് കനകരാജ് ചിത്രം ലിയോയിലെ നാ റെഡി എന്ന ഗാനത്തില്‍ റാപ് പോര്‍ഷന്‍ ആലപിച്ച അസല്‍ കോളര്‍ എന്ന റാപ്പറും പ്രൊമോ സോങ്ങില്‍ പാടിയിട്ടുണ്ട്. കിംഗ് ഓഫ് കൊത്തയുടെ മൂന്നു ദിവസത്തെ […]

Posted inവിനോദം

‘ആന്റണി’യുടെ ചിത്രീകരണം പൂര്‍ത്തിയായി

ജോഷിയും-ജോജു ജോര്‍ജ്ജും ഒന്നിക്കുന്ന പുതിയ ചിത്രമായ ‘ആന്റണി’യുടെ ചിത്രീകരണം പൂര്‍ത്തിയാക്കി. ഈരാറ്റുപേട്ടയിലാണ് ചിത്രത്തിന്റെ 70 ദിവസം നീണ്ടുനിന്ന ചിത്രീകരണം അവസാനിച്ചത്. ജോഷിയുടെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്ന പൊറിഞ്ചു മറിയം ജോസില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത് ജോജു ജോര്‍ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ് വിജയരാഘവന്‍ എന്നിവര്‍ ആന്റണിയിലും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. ആന്റണിയില്‍ മറ്റു പ്രധാന കഥാപാത്രമായി കല്യാണി പ്രിയദര്‍ശനും ആശ ശരത്തും എത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത. കല്യാണി പ്രിയദര്‍ശന്‍ ആശാ ശരത്തും […]

Posted inഓട്ടോമോട്ടീവ്

ടൈഗര്‍ 1200ല്‍ ഓട്ടോമാറ്റിക്കായി സീറ്റ് ഉയരം കുറയ്ക്കാം

2021 നവംബറില്‍ അരങ്ങേറ്റം കുറിച്ച ടൈഗര്‍ 1200 ശ്രേണിയ്ക്കായുള്ള നൂതന ഷോവ സെമി-ആക്ടീവ് സസ്പെന്‍ഷന്റെ ഒരു കൂട്ടിച്ചേര്‍ക്കല്‍ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് അവതരിപ്പിച്ചു. ആക്റ്റീവ് പ്രീലോഡ് റിഡക്ഷന്‍ ഫീച്ചര്‍ എന്നാണ് കമ്പനി ഈ മെച്ചപ്പെടുത്തലിനെ വിളിക്കുന്നത്. ടൈഗര്‍ 1200 ന്റെ വേഗത കുറയുമ്പോള്‍ പിന്‍ സസ്പെന്‍ഷന്‍ പ്രീലോഡ് കുറയ്ക്കുന്നതിനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് സീറ്റ് ഉയരം കുറയ്ക്കാന്‍ സഹായിക്കുന്നു. നിലവില്‍ ജിടി, ജിടി പ്രോ, ജിടി എക്‌സ്‌പ്ലോറര്‍ മോഡലുകള്‍ രണ്ട് സീറ്റ് ഉയരം ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. […]

Posted inപുസ്തകങ്ങൾ

പ്രപഞ്ചരഹസ്യങ്ങള്‍ തേടി

പ്രപഞ്ചത്തെയും പ്രപഞ്ചത്തിലെ ചില പ്രതിഭാസങ്ങളെയും വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. പ്രപഞ്ചം തുടങ്ങിയതെങ്ങനെ എന്നതില്‍നിന്നും ഈ പുസ്തകവും ആരംഭിക്കുന്നു. നമുക്കിനിയും മനസ്സിലാക്കാന്‍ പറ്റാത്ത അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. ഈ പ്രപഞ്ചം എങ്ങനെ ഉണ്ടായി? അല്ലെങ്കില്‍ എവിടെനിന്ന് വന്നു എന്നൊക്കെ പഠനങ്ങള്‍ നടന്നുകൊണ്ടേയിരിക്കുന്നു. ഒന്ന് കണ്ടെത്തുമ്പോള്‍ മറ്റൊരു പ്രശ്നം നമുക്കു മുന്നില്‍ വരും. അങ്ങനെ അനേകായിരം ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇനിയും നാം കണ്ടെത്തേണ്ടിയിരിക്കുന്നു. പ്രപഞ്ചത്തില്‍ ഇതുവരെ നാം കണ്ടെത്തി മുന്നേറിയ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഇതില്‍. ഈ പുസ്തകത്തിലൂടെ വായനക്കാര്‍ക്ക് […]

Posted inആരോഗ്യം

ഉറക്കമില്ലായ്മ ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കും!

നിരന്തരമായ ഉറക്കമില്ലായ്മ ഹൃദ്രോഗ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. അമേരിക്കയിലെ പെന്‍സില്‍വേനിയ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. രാത്രിയില്‍ വെറും അഞ്ച് മണിക്കൂര്‍ ഉറങ്ങുന്നവരില്‍ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കൂടുതലായിരിക്കുമെന്നും ഇത് ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനം പറയുന്നു. ഉറക്കമില്ലായ്മ രക്തസമ്മര്‍ദത്തിന്റെ തോത് ഉയര്‍ത്തുന്നത് ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും മേല്‍ സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. കോര്‍ട്ടിസോള്‍, ഇന്‍സുലിന്‍ എന്നിങ്ങനെയുള്ള ചില ഹോര്‍മോണുകളുടെയും അസന്തുലനം ഉറക്കമില്ലായ്മ തകരാറിലാക്കുന്നു. ഈ ഹോര്‍മോണുകളുടെ അസന്തുലനം ചയാപചയത്തെ ബാധിച്ച് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

യു പിയിലെ കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കാൻ കേരളം തയ്യാറെന്ന് ശിവൻകുട്ടി

കുട്ടിയുടെ രക്ഷിതാക്കൾ തയ്യാറായാൽ ഉത്തർപ്രദേശിലെ മുസഫർ നഗറിലെ സ്കൂളിൽ അധ്യാപിക സഹപാഠികളെ കൊണ്ട് അടിപ്പിച്ച കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കാൻ കേരളം തയ്യാറെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. വിദ്യാർത്ഥിയെ ക്ലാസ്സിൽ അപമാനിച്ച അധ്യാപികയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മന്ത്രി വി.ശിവൻകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  ഹരിയാനയില്‍ നിരോധിച്ച ശോഭായാത്രയില്‍ പങ്കെടുക്കാന്‍ അയോധ്യയില്‍നിന്ന് എത്തിയ സന്യാസിമാര്‍ അടക്കമുള്ളവരെ പോലീസ് തടഞ്ഞു. ഇതോടെ സന്യാസിമാര്‍ നിരാഹാരസമരം ആരംഭിച്ചു. ഹരിയാന നൂഹില്‍ ഇന്നുച്ചയ്ക്കു വിഎച്ച്പി ഘോഷയാത്ര സംഘടിപ്പിച്ചിരിക്കേ, നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പോലീസിനേയും കേന്ദ്രസേനയേയും വിന്യസിപ്പിച്ചിട്ടുണ്ട്. പോലീസിനെ ആക്രമിക്കുകയും കുത്തി പരിക്കേല്‍പിക്കുകയും ചെയ്ത പ്രതികളെ പിടികൂടി. ഹോട്ടലുടമ റിഹാസിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച കേസിലെ പ്രതികളെ പിടിക്കാന്‍ ഇടുക്കി ചിന്നക്കനാലില്‍ എത്തിയ കായംകുളം പൊലീസ് സംഘത്തിനെതിരെയാണ് ആക്രമണം. കുത്തേറ്റ സിവില്‍ പൊലീസ് ഓഫീസര്‍ ദീപക്കിനെ ശസ്ത്രക്രിയക്കു വിധേയനാക്കി. […]