എഴുതിത്തുടങ്ങുന്നവര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉപദേശങ്ങളുമായി മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ കുട്ടേട്ടന്‍ എന്ന പേരില്‍, കവിയും നോവലിസ്റ്റും പ്രഭാഷകനുമായ കല്‍പ്പറ്റ നാരായണന്‍ എഴുതിയ നൂറു കുറിപ്പുകള്‍. മലയാളസാഹിത്യം, ലോകസാഹിത്യം, കല, നാടോടിവിജ്ഞാനം, ദൃഷ്ടാന്തകഥകള്‍, തത്ത്വചിന്ത, ചരിത്രം, പരിസ്ഥിതി തുടങ്ങി പല പല മേഖലകളിലെ അറിവുകള്‍ ഇഴചേര്‍ന്ന് എഴുത്തിന്റെ കനല്‍ത്തരിയെ ആളിക്കത്തിക്കുവാനുള്ള ഊര്‍ജ്ജമാകുന്ന എഴുത്തുപാഠങ്ങള്‍. ‘എഴുത്തുകാര്‍ക്ക് ഒരു പണിപ്പുര’. കല്‍പ്പറ്റ നാരായണന്‍ മാതൃഭൂമി ബുക്‌സ് വില: 230 രൂപ.
കട്ടന്‍കാപ്പി അല്‍ഷിമേഴ്സിനുള്ള സാധ്യത കുറയ്ക്കും!
ആരോഗ്യ സംരക്ഷണത്തിന് പാല്‍ക്കാപ്പിയെക്കാള്‍ കൂടുതല്‍ നല്ലത് കട്ടന്‍കാപ്പി തന്നെയാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ബ്ലാക്ക് കോഫിയില്‍ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ ബി2, വിറ്റാമിന്‍ ബി3, മഗ്‌നീഷ്യം, പൊട്ടാസ്യം, സോഡിയം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും മെറ്റബോളിസത്തെ ഉത്തേജിപ്പിക്കാനും സഹായിക്കുന്ന കലോറി രഹിത പാനീയമാണിത്. അല്‍ഷിമേഴ്സ് രോഗം ഓര്‍മ്മകളെയും ചിന്താശേഷിയെയും നശിപ്പിക്കുന്നു. കാപ്പി കുടിക്കുന്നത് അല്‍ഷിമേഴ്സ് രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. 2-3 കപ്പ് കാപ്പി കുടിക്കുന്നത് ഡിമെന്‍ഷ്യയുടെയും അല്‍ഷിമേഴ്സിന്റെയും സാധ്യത 65 ശതമാനം കുറയ്ക്കാന്‍ സഹായിക്കുമെന്ന് […]
രാത്രി വാര്‍ത്തകള്‍
ഗാര്‍ഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചു. നാളെ മുതല്‍ പ്രാബല്യത്തിലാകും. ഡല്‍ഹിയില്‍ 14.2 കിലോ സിലിണ്ടറിന്റെ വില 1103 രൂപയില്‍നിന്ന് 903 രൂപയായി കുറയും. കേന്ദ്ര മന്ത്രിസഭാ യോഗമാണു തീരുമാനമെടുത്തത്. നിരവധി കുടുംബങ്ങള്‍ക്കു സന്തോഷം പകരുന്ന തീരുമാനമാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കാഷ്മീരിന് എപ്പോള്‍ സംസ്ഥാന പദവി മടക്കി നല്‍കുമെന്ന ചോദ്യവുമായി സുപ്രീം കോടതി. സമയപരിധി വ്യക്തമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അനുച്ഛേദം 370 റദ്ദാക്കിയതിനെതിരായ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ചോദ്യം […]
മധ്യാഹ്ന വാര്‍ത്തകള്‍
തിരുവോണം ആഘോഷമാക്കി ലോകമെങ്ങുമുള്ള മലയാളികള്‍. പൂക്കളമൊരുക്കിയും പുത്തനുടുപ്പണിഞ്ഞും സദ്യവട്ടങ്ങള്‍ ആസ്വദിച്ചുമാണ് ഓണാഘോഷം. ഓണാഘോഷത്തിന്റെ ഭാഗമായി നാടും നഗരവുംതോറും കലാവിരുന്നുകളുണ്ട്. തിരുവാതിരക്കളിയും വടംവലിയും കുമ്മാട്ടിക്കളിയും അടക്കമുള്ള പരമ്പരാഗത ഓണക്കളികള്‍. സാമൂഹ്യ മാധ്യമങ്ങളില്‍ ഓണാശംസകളുടെ പൊടിപൂരമാണ്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ 44 കോടിയുടെ കൊക്കെയ്ന്‍, ഹെറോയിന്‍ മയക്കുമരുന്നുകള്‍ പിടികൂടി. നെയ്റോബിയില്‍ നിന്നെത്തിയ ഉത്തര്‍പ്രദേശ് സ്വദേശി പിടിയിലായി. മൂന്നര കിലോ കൊക്കെയ്ന്‍, ഒന്നേകാല്‍ കിലേ ഹെറോയിന്‍ എന്നിവയാണ് പിടിച്ചത്. ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച മുന്‍ സെക്രട്ടറിയേറ്റ് […]
പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 29
◾ഇന്നു തിരുവോണം. ഒരുമയും ഐശ്വര്യവും നിറയട്ടെ. എല്ലാവര്‍ക്കും ഡെയ്ലി ന്യൂസിന്റെ ഓണാശംസകള്‍. ഓണം പ്രമാണിച്ച് ഇന്നും നാളേയും ഡെയ്ലി ന്യൂസ് സായാഹ്ന വാര്‍ത്തകള്‍ക്ക് അവധി. ◾സൂര്യനിലേക്ക് ഇന്ത്യ. ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം ആദിത്യ എല്‍ വണ്‍ സെപ്റ്റംബര്‍ രണ്ടിനു വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍നിന്ന് രാവിലെ 11.50 നാണ് വിക്ഷേപണം. പിഎസ്എല്‍വിയാണു വിക്ഷേപണ വാഹനം. 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലെത്തിച്ച് എല്‍ വണ്ണിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പേടകത്തെ […]
തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ നിയമനടപടിയുമായി അച്ചു ഉമ്മൻ
തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാൻ അച്ചു ഉമ്മൻ. പൊലീസിനും സൈബർ സെല്ലിനും വനിതാ കമ്മീഷനും അച്ചു ഉമ്മൻ പരാതി നൽകി. സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോഗസ്ഥനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. അച്ചു ഉമ്മന്റെ തൊഴിലുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഒപ്പം തന്നെ മറ്റ് വ്യാജപ്രചരണങ്ങളും പുറത്തുവന്നിരുന്നു. തനിക്കെതിരെ നടന്ന സൈബർ അതിക്രമങ്ങളും ഫേസ്ബുക്ക് ലിങ്കുകൾ അടക്കമാണ് പരാതി. കെ നന്ദകുമാർ എന്ന വ്യക്തിക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.
ഓണക്കാലത്ത് വിറ്റ് പോയത് 5,000 കോടിയുടെ ആഭരണങ്ങള്‍!
ചിങ്ങം പിറന്ന ശേഷം കഴിഞ്ഞ 10 ദിവസത്തെ കണക്കെടുത്താല്‍ കേരളീയര്‍ വാങ്ങിക്കൂട്ടിയത് 5,000 കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍. കഴിഞ്ഞ വര്‍ഷം ഓണക്കാലത്തേക്കാള്‍ 20-25 ശതമാനം അധികം. കഴിഞ്ഞ ഓണത്തിന് 4,000-4,200 കോടി രൂപയുടെ വിറ്റുവരവാണുണ്ടായത്. സാധാരണ ദിവസങ്ങളില്‍ മലയാളികള്‍ ശരാശരി 600 കിലോഗ്രാം സ്വര്‍ണം വാങ്ങാറുണ്ടെങ്കില്‍ ഇത്തവണ ഓണനാളുകളില്‍ അത് 800 കിലോയ്ക്കും മേലെയാണ്. രണ്ട് ഗ്രാം മുതല്‍ 4 ഗ്രാം വരെയുള്ള ചെറിയ പര്‍ച്ചേസുകളാണ് ഇക്കുറി കൂടുതലും നടന്നത്. കഴിഞ്ഞ അക്ഷയതൃതീയയില്‍ പാതിയിലേറെയും എക്സ്ചേഞ്ച് പര്‍ച്ചേസുകളായിരുന്നു. […]
‘ആര്‍ഡിഎക്‌സ്’ കളക്ഷന്‍ മൂന്ന് ദിവസം 7.40 കോടി
മുന്‍വിധികളെ മാറ്റിമറിച്ചു കൊണ്ടുള്ള പ്രകടനമാണ് ‘ആര്‍ഡിഎക്‌സ്’ സിനിമ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ചിത്രത്തിന്റെ കളഷന്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ആദ്യ മൂന്ന് ദിനങ്ങളിലെ ചിത്രത്തിന്റെ കളക്ഷന്‍ 6.8 കോടി മുതല്‍ 7.40 കോടി വരെ വരുമെന്നാണ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. അതേസമയം, ചിത്രത്തിന് പ്രേക്ഷകാഭ്യര്‍ഥന മാനിച്ച് കേരളം അങ്ങോളമിങ്ങോളമുള്ള തിയേറ്ററുകളില്‍ 140 ലേറ്റ് നൈറ്റ് ഷോകളാണ് നടന്നത്. ഓണദിനങ്ങളിലും ഈ കളക്ഷന്‍ മുന്നേറ്റം തുടരുമെന്നാണ് വിലയിരുത്തല്‍. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ ടൈറ്റില്‍ കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് […]
‘നിഗൂഢം’ എന്ന ചിത്രത്തിലെ പുതിയ ഗാനം
അനൂപ് മേനോന്‍ നായകനായെത്തുന്ന ‘നിഗൂഢം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകര്‍ക്കരികിലെത്തി. ‘പാടത്തെ പൈങ്കിളിയേ’ എന്നു തുടങ്ങുന്ന ഗാനം മനോരമ മ്യൂസിക് ആണ് പുറത്തിറക്കിയത്. കൃഷ്ണചന്ദ്രന്‍ സി.കെ വരികള്‍ കുറിച്ച പാട്ടിന് റോണി റാഫേല്‍ ഈണം പകര്‍ന്നു. നടന്‍ അരിസ്റ്റോ സുരേഷ് ആണ് ഗാനം ആലപിച്ചത്. പാട്ട് ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. അജേഷ് ആന്റണി, അനിഷ് ബി.ജെ, ബെപ്‌സണ്‍ നോര്‍ബെല്‍ എന്നിവര്‍ ചേര്‍ന്നു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘നിഗൂഢം’. അനൂപ് മേനോനൊപ്പം ഇന്ദ്രന്‍സും മുഖ്യ വേഷത്തിലെത്തുന്നു. […]
സിറ്റി സെഡാന് 73,000 രൂപ വരെ ഓഫര്‍ വില
ജപ്പാനീസ് കാര്‍ ബ്രാന്‍ഡായ ഹോണ്ട കാര്‍സ് ഇന്ത്യ തെരഞ്ഞെടുത്ത മോഡലിന് വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 5-ാം ജനറേഷന്‍ സിറ്റി സെഡാന് 73,000 രൂപ വരെയാണ് ഓഫര്‍ വില പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആനുകൂല്യങ്ങളില്‍ 10,000 രൂപ ക്യാഷ് കിഴിവ് അല്ലെങ്കില്‍, 10,946 രൂപ വരെയുള്ള സൗജന്യ ആക്‌സസറികള്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്. ഉപഭോക്തൃ ലോയല്‍റ്റി ബോണസായി 5,000 രൂപയാണ് ലഭിക്കുക. ഒരു ഹോണ്ട കാര്‍ എക്‌സ്‌ചേഞ്ച് ചെയ്താല്‍ 20,000 രൂപ വരെ ബോണസായി ലഭിക്കും. […]
