അനൂപ് മേനോന് നായകനായെത്തുന്ന ‘നിഗൂഢം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകര്‍ക്കരികിലെത്തി. ‘പാടത്തെ പൈങ്കിളിയേ’ എന്നു തുടങ്ങുന്ന ഗാനം മനോരമ മ്യൂസിക് ആണ് പുറത്തിറക്കിയത്. കൃഷ്ണചന്ദ്രന് സി.കെ വരികള്‍ കുറിച്ച പാട്ടിന് റോണി റാഫേല്‍ ഈണം പകര്‍ന്നു. നടന് അരിസ്റ്റോ സുരേഷ് ആണ് ഗാനം ആലപിച്ചത്. പാട്ട് ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. അജേഷ് ആന്റണി, അനിഷ് ബി.ജെ, ബെപ്സണ് നോര്‍ബെല്‍ എന്നിവര്‍ ചേര്‍ന്നു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘നിഗൂഢം’. അനൂപ് മേനോനൊപ്പം ഇന്ദ്രന്‍സും മുഖ്യ വേഷത്തിലെത്തുന്നു. പ്രദീപ് നായര്‍ ആണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ്: സോബിന്‍ സോമന്. ജി&ജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജേഷ് എസ്.കെ ആണ് ‘നിഗൂഢം’ നിര്‍മിക്കുന്നത്.
‘നിഗൂഢം’ എന്ന ചിത്രത്തിലെ പുതിയ ഗാനം
