Posted inപുസ്തകങ്ങൾ

അവ്യക്തപ്രകൃതി

നീതിയെയും നിയമത്തെയും പ്രശ്‌നവത്കരിച്ചുകൊണ്ട് അഭിഭാഷകവൃന്ദത്തിലെ ഇരുണ്ടകാലത്തെയും കോര്‍പ്പറേറ്റ് ലോകത്തെ ചതിയെയും ഒരു കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന നോവലാണ് അവ്യക്തപ്രകൃതി. പരേതന്റെ ഗ്രഹനില മാറ്റിയെഴുതാന്‍ ശ്രമിക്കുന്ന, യാദൃച്ഛികമായി കൊലപാതകത്തിന്റെ ഭാഗമായ അമേയയെന്ന അഡ്വക്കേറ്റും അന്വേഷണ ഉദ്യോഗസ്ഥനും കുരുക്കഴിക്കുന്നത് പൊലീസ് കുഴിച്ചു മൂടിയ കേസിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയാണ്. മരണം എന്ന യാഥാര്‍ഥ്യത്തിലും ജീവിതമെന്ന മിഥ്യയിലും ജീവിക്കുന്ന അമേയയുടെ മനസ്സാക്ഷിയാകുന്ന അന്തര്യാമിയായ മൈക്കല്‍, നോവലിനെ പുതിയൊരു തലത്തിലേക്ക് എത്തിക്കുന്നു. ‘അവ്യക്തപ്രകൃതി’. നിവേദിത മാനഴി. ഡി സി ബുക്‌സ്. വില: 210 രൂപ

Posted inആരോഗ്യം

ഗ്യാസിനുള്ള ഗുളികകള്‍ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കും!

വയറിന് എന്തെങ്കിലും ചെറിയ അസ്വസ്ഥത തോന്നിയാലുടനെ ഗ്യാസിനുള്ള അന്റാസിഡ് ഗുളിക കഴിക്കുന്നത് ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് സ്റ്റാന്‍ഫോഡ് സര്‍വകലാശാല നടത്തിയ ഗവേഷണ പഠനം മുന്നറിയിപ്പ് നല്‍കുന്നു. പ്രോട്ടോണ്‍ പമ്പ് ഇന്‍ഹിബിറ്ററുകളും അന്റാസിഡുകളും ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാഘാത സാധ്യത 16 മുതല്‍ 21 ശതമാനം അധികമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കാല്‍സ്യമാണ് ഇവിടെ വില്ലനാകുന്നത്. കാല്‍സ്യത്തിന്റെ തോത് ശരീരത്തില്‍ കൂടിയാലും കുറഞ്ഞാലും അപകടമാണ്. അന്റാസിഡുകളിലുള്ള കാല്‍സ്യം സംയുക്തങ്ങളും കാല്‍സ്യം സപ്ലിമെന്റുകളും രക്തപ്രവാഹത്തിലെ കാല്‍സ്യം തോത് വര്‍ധിപ്പിക്കുന്നു. ഓരോ ഹൃദയമിടിപ്പിലും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അധ്യാപിക മറ്റ് വിദ്യാർത്ഥികളെക്കൊണ്ട് തല്ലിച്ച കുട്ടിയെ സന്ദർശിച്ച് ജോൺ ബ്രിട്ടാസ് എംപി

യുപിയിലെ മുസഫർ നഗറിൽ അധ്യാപിക മറ്റ് വിദ്യാർത്ഥികളെക്കൊണ്ട് തല്ലിച്ച കുട്ടിയെ സന്ദർശിച്ച് ജോൺ ബ്രിട്ടാസ് എംപി. കുബ്ബാപൂർ ഗ്രാമത്തിലെത്തിയാണ് ബ്രിട്ടാസും സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിയും കുട്ടിയെ സന്ദർശിച്ചത്. കുട്ടിയുടെയും ജ്യേഷ്ഠൻ്റെയും തുടർപഠനത്തിനു സഹായം നൽകാമെന്നും ബ്രിട്ടാസ് അറിയിച്ചു. ബ്രിട്ടാസ് തന്നെയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളത്തോട് കേന്ദ്ര സർക്കാരിന് അവഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തോട് കേന്ദ്ര സർക്കാരിന് അവഗണനയും പകപോക്കലുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂരോപ്പട പഞ്ചായത്തിൽ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു സിപിഎം പിബി അംഗം കൂടിയായ മുഖ്യമന്ത്രി. മാസപ്പടി വിഷയത്തിൽ മൗനം തുടർന്ന അദ്ദേഹം വികസന നേട്ടങ്ങളിൽ ഊന്നി നിന്നാണ് സംസാരിച്ചത്. കെ ഫോണും, വാട്ടർ മെട്രോയും അടക്കം പരാമർശിച്ച പ്രസംഗത്തിൽ കെ റെയിലിനെ കുറിച്ചും അദ്ദേഹം മിണ്ടിയില്ല.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എം വി ഗോവിന്ദന്റെ ഏഴ് ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഏഴ് ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഭൂനിയമം ലംഘിച്ചതിന്റെ മറുപടി പറയണമെന്ന് എം വി ഗോവിന്ദന്റെ ചോദ്യത്തിന് താന്‍ഭൂനിയമം ലംഘിച്ചിട്ടില്ലെന്നും പട്ടയ ഭൂമിയില്‍ കൊമേഴ്‌സില്‍ ബില്‍ഡിംഗ് നിര്‍മ്മിച്ചാൽ മാത്രമേ ലംഘനമാകൂവെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചിന്നക്കനാലിലുള്ളത് റസിഡന്‍ഷ്യല്‍ കെട്ടിടങ്ങളാണ്. അത് നിയമപ്രകാരമാണ്. അതില്‍ നിയമലംഘനം നടന്നിട്ടില്ല. നിയമം ലംഘിച്ചിട്ടുള്ള ഏറ്റവും വലിയ ബില്‍ഡിംഗ് എകെജി സെന്ററാണ്. ചിന്നകനാലില്‍ ഭൂമി വാങ്ങിയതിന് നികുതവെട്ടിപ്പുണ്ടോ എന്ന ചോദ്യത്തിന് വാങ്ങിയ ഭൂമിയിലെ തന്റെ […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  ഇന്ത്യയില്‍നിന്നു പിടിച്ചെടുത്ത അക്‌സായ് ചിന്‍ മേഖലയില്‍ ചൈന പട്ടാള ബങ്കറുകളും ഭൂഗര്‍ഭ തുരങ്കങ്ങളും നിര്‍മിക്കുന്നു. ദ്രുതഗതിയിലാണു പണികള്‍ പുരോഗമിക്കുന്നത്. സ്‌പേസ് ടെക് കമ്പനിയായ മാക്‌സര്‍ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിലാണ് ഈ വിവരങ്ങള്‍. ഗല്‍വാനില്‍നിന്ന് ചൈനീസ് സൈന്യം പിന്‍വാങ്ങിയതിനു പിറകേയാണ് അക്‌സായ് ചിന്‍ മേഖല ചൈന പിടിച്ചെടുത്തത്. ഒരു സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശമാക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടോയെന്ന് സുപ്രീംകോടതി. ജമ്മുകാഷ്്മീര്‍ വിഭജനത്തിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്ന ഭരണഘടന ബഞ്ചാണ് സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. ജമ്മു കാഷ്മീര്‍ വിഭജിച്ചത് അതിര്‍ത്തി സംസ്ഥാനം എന്ന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജന്മനാട്ടിൽ പ്ര​ഗ്നാനന്ദക്ക് ​ഗംഭീര വരവേൽപ്

ചെന്നൈ വിമാനത്താവളത്തിൽ സംസ്ഥാന കായികവകുപ്പിന്റെ നേതൃത്വത്തിൽ പ്രഗ്നാനന്ദയ്ക്കും അമ്മയ്ക്കും സ്വീകരണം നൽകി. സംസ്ഥാന സർക്കാർ പ്രതിനിധികളും അഖിലേന്ത്യാ ചെസ്സ് ഫെഡറേഷൻ ഭാരവാഹികളും സഹപാഠികളും താരത്തെ സ്വീകരിക്കാൻ എത്തിയിരുന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കായികമന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവരുമായി പ്രഗ്നാനന്ദ കൂടിക്കാഴ്ച നടത്തി. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 30 ലക്ഷം രൂപയുടെ പാരിതോഷികം മുഖ്യമന്ത്രി കൈമാറി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളത്തിലേക്ക് രണ്ടാം വന്ദേ ഭാരത്

എട്ട് കോച്ചുകളടങ്ങിയ ആദ്യ റേക്ക് ദക്ഷിണ റെയിൽവേക്ക് ഉടൻ കൈമാറും. ഡിസൈൻ മാറ്റം വരുത്തിയ വന്ദേ ഭാരതിന്റെ ആദ്യ റേക്കാണ് കേരളത്തിന് അനുവദിക്കുന്നത്. ഇപ്പോള്‍ എട്ട് കോച്ചുകളടങ്ങിയ ആദ്യ റേക്ക് ദക്ഷിണ റെയില്‍വേക്ക് കൈമാറാനാണ് തീരുമാനമുണ്ടായിരിക്കുന്നത്. ഇത് എറണാകുളം മംഗലാപുരം റൂട്ടിലായിരിക്കുമെന്നാണ് സൂചന.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മഹിള കോൺഗ്രസ് നടത്തിയ സമരത്തിനെതിരെ കേസെടുത്ത സംഭവത്തിൽ പൊലീസിനെതിരെ കോൺ​ഗ്രസ്

സത്രീയെ ജോലിയിൽ നിന്നും പിരിച്ചു വിട്ട നടപടിക്കെതിരെ സമരം ചെയ്തവരുടെ പേരിൽ കേസ് എടുത്തത് ആസൂത്രിത നീക്കമെന്ന് മുതിർന്ന കോൺസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കേസിന്റെ എഫ് ഐ ആറിൽ അടിമുടി മാറ്റം വരുത്തിയതായി അദ്ദേഹം കോട്ടയത്ത് ആരോപിച്ചു.തെരത്തെടുപ്പ് ഡ്യൂട്ടിയിൽ ഉള്ള പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ടാണ് കേസ് എടുപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സി എന്‍ മോഹനന് മാത്യു കുഴല്‍നാടന്‍റെ വക്കീല്‍ നോട്ടീസ്

മാത്യു കുഴല്‍നാടന്‍ ഉള്‍പ്പെട്ട ദില്ലിയിലെ നിയമ സ്ഥാപനത്തിൽ നിന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന് വക്കീല്‍ നോട്ടീസ്.വാര്‍ത്ത സമ്മേളനം വിളിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും, ഏഴ് ദിവസത്തിനുള്ളില്‍ രണ്ടര കോടി രൂപ മാനനഷ്ടമായി നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് നോട്ടീസില്‍ ഉന്നയിക്കുന്നത്.