കേരളത്തോട് കേന്ദ്ര സർക്കാരിന് അവഗണനയും പകപോക്കലുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂരോപ്പട പഞ്ചായത്തിൽ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു സിപിഎം പിബി അംഗം കൂടിയായ മുഖ്യമന്ത്രി. മാസപ്പടി വിഷയത്തിൽ മൗനം തുടർന്ന അദ്ദേഹം വികസന നേട്ടങ്ങളിൽ ഊന്നി നിന്നാണ് സംസാരിച്ചത്. കെ ഫോണും, വാട്ടർ മെട്രോയും അടക്കം പരാമർശിച്ച പ്രസംഗത്തിൽ കെ റെയിലിനെ കുറിച്ചും അദ്ദേഹം മിണ്ടിയില്ല.
കേരളത്തോട് കേന്ദ്ര സർക്കാരിന് അവഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
