സ്പീക്കിങ് ഫോർ ഇന്ത്യ എന്ന പേരിൽ പോഡ്കാസ്റ്റ് പരമ്പരയുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. 2024 ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് റിപ്പോർട്ട്. ബിജെപി ഭരണത്തിന് അവസാനം കുറിക്കുന്നതിനെക്കുറിച്ചു സീരീസില്‍ സംസാരിക്കും. ഇന്ത്യക്ക് വേണ്ടി തെക്കിന്‍റെ ശബ്ദം എന്നാണ് ഈ സീരീസിന് പേരിട്ടിരിക്കുന്നത്.പ്രോമോ വീഡിയോ സ്റ്റാലിൻ പുറത്തുവിട്ടു.
എസി മൊയ്തീന് വീണ്ടും ഇഡി നോട്ടീസ് നൽകി
മുൻ മന്ത്രിയും എംഎൽഎയുമായ എസി മൊയ്തീന്റെ വീട്ടിൽ കഴിഞ്ഞയാഴ്ച്ച ഇഡി റെയ്ഡ് നടത്തിയിരുന്നു.എന്നാൽ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഹാജരാകാൻ എസി മൊയ്തീന് വീണ്ടും ഇഡി നോട്ടീസ് നൽകി.കൂടാതെ 10 വർഷത്തെ നികുതി രേഖകൾ ഹാജരാക്കാനും ഇ ഡി നിർദ്ദേശം നൽകി.തട്ടിപ്പ് കേസിൽ ബെനാമി ഇടപാടുകാരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും.
താൻ പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നതായി നടന്‍ ജയസൂര്യ
തനിക്ക് കക്ഷി രാഷ്ട്രീയമില്ല. കർഷക പക്ഷത്താണ് താൻ. ആറു മാസം മുമ്പ് സംഭരിച്ച നെല്ലിന്‍റെ വില ഇനിയും കർഷകർക്ക് കൊടുക്കാത്തത് അനീതിയല്ലേ എന്ന് ജയസൂര്യ. കളമശേരിയിലെ വേദിയിൽ താൻ എത്തിയപ്പോഴാണ് കൃഷി മന്ത്രി അവിടെ ഉണ്ടെന്ന കാര്യം അറിഞ്ഞത്. കർഷകരുടെ വിഷയം വേദിയിൽ പറയാതെ നേരിട്ട് പറഞ്ഞാൽ അത് ലക്ഷ്യപ്രാപ്തിയിൽ എത്തില്ല. അതുകൊണ്ടാണ് വേദിയിൽ തന്നെ പറയാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു.
പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 31
*1985ലെ മികച്ച ജനപ്രിയ ഗായകന്‍?* : https://youtu.be/Pfu5gXGf6ko | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾ഇന്ത്യയുടെ അക്സായ് ചിന്‍ മേഖലയില്‍ ചൈന പട്ടാള ബങ്കറുകളും ഭൂഗര്‍ഭ തുരങ്കങ്ങളും നിര്‍മിക്കുന്നു. ദ്രുതഗതിയിലാണു പണികള്‍ പുരോഗമിക്കുന്നത്. സ്പേസ് ടെക് കമ്പനിയായ മാക്സര്‍ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിലാണ് ഈ വിവരങ്ങള്‍. ഗല്‍വാനില്‍നിന്ന് ചൈനീസ് സൈന്യം പിന്‍വാങ്ങിയതിനു പിറകേയാണ് അക്സായ് ചിന്‍ മേഖലയില്‍ ചൈന കടന്നുകയറ്റം നടത്തിയത്. ഈ മേഖലയും അരുണാചല്‍ പ്രദേശ് സംസ്ഥാനവും ഉള്‍പെടുത്തിയാണ് ചൈന പുതിയ മാപ്പ് പുറത്തിറക്കിയത്. ◾ഒരു […]
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വികസന സംവാദത്തിന് തയ്യാറാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വികസന സംവാദത്തിന് തയ്യാറാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിയുടെ വികസന പ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറയാനുണ്ട്. ജെയ്ക്ക് സി തോമസുമായി നേരിട്ട് തന്നെ വികസന സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വികസന വിഷയങ്ങൾ ഉന്നയിച്ച് മുന്നോട്ട് പോകുന്ന ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി ജെയ്‌ക്ക് സി തോമസാണ് പുതുപ്പള്ളിയിൽ വികസന സംവാദത്തിന് തയ്യാറുണ്ടോയെന്ന് യുഡിഎഫ് സ്ഥാനാർത്ഥിയെ വെല്ലുവിളിച്ചത്.
ചലച്ചിത്ര താരം നവ്യ നായരെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
ചലച്ചിത്ര താരം നവ്യ നായരെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥന്‍ പ്രതിയായ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ചോദ്യം ചെയ്യല്‍. കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തുമായി നവ്യ നായര്‍ക്ക് അടുത്ത സൗഹൃദമുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.മുംബൈയില്‍ രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. മുംബൈ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നവ്യ നായരെ നോട്ടീസ് നല്‍കി മുംബൈയിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.
നീല്‍ഗിരി ഡയറി ഫാം ഏറ്റെടുത്ത് എ.വി.എ ചോലയില്‍
മെഡിമിക്സ്, മേളം, സഞ്ജീവനം ആയുര്‍വേദ ഹോസ്പിറ്റല്‍ തുടങ്ങിയവയുടെ മാതൃകമ്പനിയും പ്രമുഖ മലയാളി വ്യവസായി ഡോ.എ.വി. അനൂപ് സാരഥിയുമായ എ.വി.എ ചോലയില്‍ ഹെല്‍ത്ത്കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് സൂപ്പര്‍മാര്‍ക്കറ്റ് രംഗത്തേക്കും ചുവടുവയ്ക്കുന്നു. ഇതിന്റെ ഭാഗമായി പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ നീല്‍ഗിരി ഡയറി ഫാം ലിമിറ്റഡിനെ എ.വി.എ ഗ്രൂപ്പ് ഏറ്റെടുക്കും. ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ ലിമിറ്റഡില്‍ നിന്ന് 67 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍. നീല്‍ഗിരി ഡയറി ഫാമിന്റെ മുഴുവന്‍ ബിസിനസ് പ്രവര്‍ത്തനങ്ങളും ചെന്നൈ ആസ്ഥാനമായ എ.വി.എ ഗ്രൂപ്പ് ഏറ്റെടുക്കും. ഇതുപ്രകാരം നീല്‍ഗിരീസ് സൂപ്പര്‍മാര്‍ക്കറ്റുകളുടെ […]
‘ക്യൂന്‍ എലിസബത്ത്’ ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ
എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ക്യൂന്‍ എലിസബത്ത്’ എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. നരേനും മീരാ ജാസ്മിനുമാണ് ഈ ഗാനത്തിലെ അഭിനേതാക്കള്‍. ‘പൂക്കളേ വാനിലേ..’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിശങ്കര്‍ ആണ്. ഷിബു ചക്രവര്‍ത്തി രചിച്ച് രഞ്ജിന്‍ രാജ് ആണ് പാട്ടിന് ഈണമിട്ടിരിക്കുന്നത്. ഫുള്‍ ഫണ്‍ ഡ്രാമ ജോണറില്‍ പെടുന്നതാണ് ഈ ചിത്രം. ജോണി ആന്റെണി. രമേഷ് പിഷാരടി, ജൂഡ് ആന്റെണി ജോസഫ്, വി.കെ.പ്രകാശ്, ശ്യാമപ്രസാദ്. ശ്വേതാ മേനോന്‍, മല്ലികാ സുകുമാരന്‍ , മഞ്ജു പത്രോസ്, […]
റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒറ്റ’ ഫസ്റ്റ് ലുക്ക് ടീസര്‍
https://www.youtube.com/watch?v=C9OZXAXE-qU ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒറ്റ’യുടെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തുവിട്ടു. ആസിഫ് അലിയും ഇന്ദ്രജിത്തും അര്‍ജുന്‍ അശോകനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലര്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും എന്നാണ് സൂചനകള്‍. ചില്‍ഡ്രന്‍ റീ യുണൈറ്റഡ് എല്‍.എല്‍.പിയും റസൂല്‍ പൂക്കുട്ടി പ്രൊഡക്ഷന്‍സും ചേര്‍ന്നൊരുക്കുന്ന ‘ഒറ്റ’യുടെ നിര്‍മ്മാതാവ് എസ് ഹരിഹരനാണ്. ആസിഫ് അലിയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദില്‍ ഹുസൈന്‍, രഞ്ജി പണിക്കര്‍, സുധീര്‍ കരമന, ജയപ്രകാശ് […]
ഹീറോയുടെ പുത്തന്‍ കരിസ്മ എത്തി
ഹീറോയുടെ കരിസ്മ എത്തി. കരിസ്മ എക്സ്എംആറിന് 1,72,900 രൂപയാണ് വില. പുത്തന്‍ കരിസ്മയുടെ ബുക്കിങ് സൗകര്യവും ആരംഭിച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഇന്ത്യന്‍ വിപണിയില്‍ കരിസ്മയുടെ തിരിച്ചുവരവ്. ഹൃത്വിക് റോഷനാണ് പുതിയ കരിസ്മയുടേയും ബ്രാന്‍ഡ് അംബാസിഡര്‍. പുതിയ 210 സിസി ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഹീറോ കരിസ്മ എക്സ്എംആറിന്റെ പ്രധാന കരുത്ത്. 9,250 ആര്‍പിഎമ്മില്‍ 25.5 ബിഎച്പിയും 7,250 ആര്‍പിഎമ്മില്‍ പരമാവധി 20.4 എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ ഈ എന്‍ജിനാവും. ഉരുക്കുകൊണ്ടുളള പ്രത്യേകം കൂടിന്റെ സുരക്ഷയും […]
