23 കോടി രൂപയുടെ വില്‍പ്പനയാണ് 1087 ഓണം മേളകളിലൂടെ കുടുംബശ്രീ ഈ വര്‍ഷം കൈവരിച്ചതെന്ന് മന്ത്രി എംബി രാജേഷ്. ഏറ്റവും കൂടുതല്‍ മേളകള്‍ നടത്തിയത് മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളിലാണ്. വിലക്കയറ്റം തടയാന്‍ സഹായിച്ച സര്‍ക്കാരിന്റെ വിപണി ഇടപെടലില്‍ കുടുംബശ്രീ ശ്രദ്ധേയമായ ഒരു പങ്ക് വഹിച്ചെന്നും പൂവിപണിയിലും ശക്തമായ സാന്നിദ്ധ്യം തീര്‍ക്കാന്‍ കുടുംബശ്രീക്ക് സാധിച്ചെന്നും മന്ത്രി പറഞ്ഞു.
തുല്യമായ സാമൂഹ്യ നീതി കേരളത്തിൽ കൈ വന്നിട്ടില്ലെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ
പ്രധാന ക്ഷേത്രങ്ങളിലെ പൂജാരിമാരെ നിയമിക്കുമ്പോൾ എൽഡിഎഫും യുഡിഎഫും ഒരുപോലെ ബ്രാഹ്മണർ മതിയെന്ന സർക്കുലർ നൽകുമെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. സെക്രട്ടേറിയറ്റ് തമ്പുരാൻ കോട്ടയായി തുടരുന്നുവെന്നും, തുല്യമായ സാമൂഹ്യ നീതി കേരളത്തിൽ കൈ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.സ്വാമി സച്ചിദാനന്ദ പറഞ്ഞത് ശരിയാണെന്ന് വി. ജോയ് എം എൽ എ സ്വാമിക്ക് മറുപടിയും നൽകി.
ഗൗതം അദാനിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി പുതിയ റിപ്പോർട്ട്
രഹസ്യമായി സ്വന്തം കമ്പനികളിൽ അദാനി തന്നെ നിക്ഷേപം നടത്തിയെന്നാണ് ഓർഗനൈസ്‌ഡ് ക്രൈം ആന്റ് കറപ്‌ഷൻ റിപ്പോർട്ടിങ് പ്രൊജക്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. നിഴൽ കമ്പനികൾ വഴി വിദേശത്തേക്ക് പണമൊഴുക്കിയെന്നും ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ വലിയ തട്ടിപ്പ് നടത്തിയെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെയാണ് അദാനിക്ക് കുരുക്കായി പുതിയ കണ്ടെത്തലുകൾ പുറത്തുവന്നിരിക്കുന്നത്.
ജി 20 ഉച്ചകോടിയിൽ നിന്ന് ഷീ ജിൻ പിങ് വിട്ടുനിന്നേക്കുമെന്ന് സൂചന
റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിൻ ജി20 ഉച്ചകോടിയിൽ നിന്ന് വിട്ടു നില്ക്കാൻ തീരുമാനിച്ചതിന് പിന്നാലെ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിന്റെ യാത്രയെക്കുറിച്ചും അനിശ്ചിതത്വം. ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങിനെ പ്രധാനമന്ത്രി നേരിട്ട് ക്ഷണിച്ചിരുന്നു. ഷി ജിൻപിങ് വരും എന്ന് ചൈനീസ് ഉദ്യോഗസ്ഥർ ഇന്ത്യയെ അനൗദ്യോഗികമായി അറിയിക്കുകയും ചെയ്തു. എന്നാൽ ഇതിനു ശേഷം ചൈനീസ് ഭൂപടത്തിന്റെ കാര്യത്തിൽ ഇന്ത്യ ചൈന തർക്കം മുറുകുകയായിരുന്നു.
ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള സർക്കാർ തീരുമാനം ധൂർത്തെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ്
സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ ധന പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരിന് ദൈനംദിന ചെലവുകൾക്കുള്ള പണം പോലും കണ്ടെത്താനാവുന്നില്ല. ഈ സാഹചര്യത്തിലും മാസം 80 ലക്ഷം രൂപ ചെലവിൽ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുകയാണ്,ചെലവ് ചുരുക്കാൻ അടിക്കടി ഉപദേശിക്കുന്നയാളാണ് മുഖ്യമന്ത്രി. പറയുന്നതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ നീക്കത്തിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വൈഎസ് ശർമിള കോൺഗ്രസിൽ ചേർന്നേക്കും
ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ്ആറിന്റെ മകളും നിലവിലെ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശർമിള സോണിയാ ഗാന്ധിയുമായി ദില്ലിയിൽ എത്തി കൂടിക്കാഴ്ച നടത്തി. കോൺഗ്രസിൽ തന്റെ പാർട്ടി ലയിപ്പിച്ച് ആന്ധ്രയിൽ സഹോദരനും മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡിക്കെതിരെ മത്സരിക്കാൻ ശർമിള ആലോചിക്കുന്നുവെന്നാണ് സൂചന.
റെക്കോർഡ് മദ്യവില്‍പ്പനയുമായി ബവ്കോ
ഓണക്കാലത്ത് മദ്യക്കച്ചവടത്തിനായി പ്രത്യേകം നിര്‍ദ്ദേശങ്ങള്‍ ബവ്കോ നല്‍കിയിരുന്നു. നിര്‍ദ്ദേശങ്ങൾ ലംഘിച്ച് നഷ്ടം വരുത്തുന്ന ജീവനക്കാര്‍ക്ക് ബോണസ് അടക്കം ആനുകൂല്യങ്ങളുണ്ടാകില്ലെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.ഈ മാസം 21മുതൽ 30 വരെയുള്ള കാലയളവില്‍ 759 കോടിയുടെ മദ്യം വിറ്റു. സർക്കാരിന് 675 കോടി നികുതിയായി ലഭിക്കും. കഴിഞ്ഞ വർഷം ഓണ വിൽപ്പന 700 കോടിയായിരുന്നു. എട്ടര ശതമാനം അധിക വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്.
ഓണം വില്‍പ്പനയില്‍ സര്‍വകാല റെക്കോഡുമായി മില്‍മ
പാല്‍, പാലുല്‍പനങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ സര്‍വകാല റെക്കോഡുമായി മില്‍മ. നാല് ദിവസങ്ങള്‍ കൊണ്ട് 1.57 കോടി ലിറ്റര്‍ പാലാണ് മില്‍മ വിറ്റഴിച്ചത്. ആഗസ്റ്റ് 25 വെള്ളിയാഴ്ച മുതല്‍ ഉത്രാടം ദിനമായ 28 തിങ്കളാഴ്ച വരെയുള്ള കണക്കാണിത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.5 ശതമാനത്തിന്റെ വളര്‍ച്ച. ഈ നാലുദിവസം 13 ലക്ഷം കിലോ തൈരും വിറ്റു. ഉത്രാടദിനത്തില്‍ മാത്രം 38 ലക്ഷം ലിറ്റര്‍ പാല്‍ വിറ്റതായി മില്‍മ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു. ഓണക്കാലത്തെ ആവശ്യകത മുന്നില്‍കണ്ട് ഒരു […]
ഇനി ലൊക്കേഷന്‍ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കില്ല!
ഉപയോക്താവിന്റെ സ്വകാര്യത സംരക്ഷണം കൂടുതല്‍ ബലപ്പെടുത്താന്‍ പുതിയ ഫീച്ചര്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്സ്ആപ്പ്. കോള്‍ ചെയ്യുന്ന സമയത്ത് ഐപി അഡ്രസ് സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍. പ്രൈവസി കോള്‍ സെറ്റിങ്സ് മെനുവിലാണ് പുതിയ ഫീച്ചര്‍ വരിക. കോള്‍ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ട്രാക്കിങ്ങിനുള്ള സാധ്യത ഇല്ലായ്മ ചെയ്ത് ഉപയോക്താവിന്റെ സ്വകാര്യത സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍. ഇത് യാഥാര്‍ഥ്യമാകുന്നതോടെ, ലൊക്കേഷന്‍ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുമെന്ന ഭയമില്ലാതെ കോള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കോളുകള്‍ക്ക് വേണ്ടി റിലേ മെക്കാനിസം […]
വിജയ്‌യുടെ മകന്‍ ജേസണ്‍ സഞ്ജയ് സംവിധായകനാകുന്നു
ഏതാനും നാളുകള്‍ക്ക് മുന്‍പാണ് വിജയ്‌യുടെ മകന്‍ ജേസണ്‍ സഞ്ജയ് ബിഗ് സ്‌ക്രീനില്‍ എത്താന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ നടനായല്ല, സംവിധായകനായാണ് ജയ്‌സണ്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് താരപുത്രന്റെ ചിത്രം നിര്‍മിക്കുക. ഈ അവസരത്തില്‍ ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. ധ്രുവ് വിക്രം ആകും ചിത്രത്തില്‍ നായകനാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എസ് ഷങ്കറിന്റെ മകള്‍ അതിദിയാണ് നായികയായി എത്തുക. എ ആര്‍ റഹ്മാന്റെ മകന്‍ അമീന്‍ ആകും ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ സംഗീതം […]
