സോനെറ്റിന്റെ എച്ടികെ+ 1.2ലിറ്റര്‍ പെട്രോള്‍ വേരിയന്റില്‍ കിയ സണ്‍റൂഫ് അവതരിപ്പിച്ചു. കിയ സോനെറ്റില്‍ സണ്‍റൂഫ് ഉണ്ടായിരുന്നെങ്കിലും, അത് 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. കിയ സോനെറ്റ് എച്ടികെ+ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്റെ എക്സ് ഷോറൂം വില 9.76 ലക്ഷം രൂപയാണ്. പുതിയ വേരിയന്റിന് ക്യാബിന്‍ ഫീച്ചറുകളില്‍ ഒരു നവീകരണവും ലഭിക്കുന്നില്ല. വേരിയന്റിന് 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഓട്ടോ എസി, മള്‍ട്ടിപ്പിള്‍ സ്പീക്കറുകള്‍, ഓട്ടോ […]
സമ്പാദ്യവും നിക്ഷേപവും
വൈവിധ്യമാര്‍ന്ന നിക്ഷേപങ്ങളിലൂടെ സമ്പാദ്യം വര്‍ദ്ധിപ്പിക്കുവാന്‍ സാധാരണക്കാരെ പ്രാപ്തരാക്കുന്ന പുസ്തകം. സാമ്പത്തിക അച്ചടക്കം കൈവരിക്കുന്നതുവഴി നിങ്ങളുടെയും കുടുംബത്തിന്റെയും ഭാവി സുരക്ഷിതമാക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശി. പതിറ്റാണ്ടുകളായി ഗള്‍ഫ് മലയാളികള്‍ക്ക് ധനകാര്യസേവനം നടത്തുന്നയാളാണ് ഷംസുദ്ദീന്‍. അദ്ദേഹത്തിന്റെ നീണ്ട പ്രവാസ ജീവിതത്തില്‍നിന്നും ആര്‍ജ്ജിച്ചെടുത്ത അനുഭവങ്ങളാണിതിന്റെ മൂലധനം. ‘സമ്പാദ്യവും നിക്ഷേപവും’. രണ്ടാം പതിപ്പ്. കെ.വി ഷംസുദ്ദീന്‍. ഡിസി ബുക്‌സ്. വില 161 രൂപ.
മൂത്ര പരിശോധനയിലൂടെ ഹൃദ്രോഗസാധ്യത പ്രവചിക്കാം!
ലളിതമായ മൂത്ര പരിശോധനയിലൂടെ ഒരാള്‍ക്ക് ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത നേരത്തെതന്നെ പ്രവചിക്കാന്‍ സാധിക്കുമെന്നു പഠനം. മൂത്രത്തില്‍ ഉയര്‍ന്ന തോതില്‍ യൂറിനറി ആല്‍ബുമിന്‍ എക്‌സ്‌ക്രീഷനും(യുഎഇ) സെറം ക്രിയാറ്റിനും ഉള്ളവര്‍ക്ക് ഹൃദയ സ്തംഭന സാധ്യത അധികമാണെന്ന് യൂറോപ്യന്‍ ജേണല്‍ ഓഫ് ഹാര്‍ട്ട് ഫെയിലറില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. യൂറിന്‍ ആല്‍ബുമിനും ക്രിയാറ്റിനും തമ്മിലുള്ള അനുപാതം 30 മില്ലിഗ്രാം പെര്‍ ഗ്രാമിനും താഴെയായിരിക്കണമെന്ന് ഗവേഷകര്‍ പറയുന്നു. ഇത് പുരുഷന്മാരില്‍ പൊതുവേ 17 മില്ലിഗ്രാം പെര്‍ ഗ്രാമും സ്ത്രീകളില്‍ 25 മില്ലിഗ്രാം പെര്‍ […]
ഇന്ത്യന്‍ ക്രിക്കറ്റ് മത്സരങ്ങളുടെ ആഭ്യന്തര, അന്തരാഷ്ട്ര മത്സരങ്ങളുടെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കി വിയകോം18
ഇന്ത്യന്‍ ക്രിക്കറ്റ് മത്സരങ്ങളുടെ ആഭ്യന്തര, അന്തരാഷ്ട്ര മത്സരങ്ങളുടെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കി വിയകോം18. ഡിജിറ്റല്‍, ടെലിവിഷന്‍ സംപ്രേക്ഷണ അവകാശമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള വിയകോം18 നേടിയത്. 5966.4 കോടി രൂപയ്ക്കാണ് വിയകോം18 സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയത്. അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. 88 മത്സരങ്ങള്‍ വിയകോം18 ഈ കാലയളവില്‍ സംപ്രേക്ഷണം ചെയ്യും. ഒരു മത്സരത്തിന് 67.8 കോടി രൂപവെച്ചാണ് കണക്കാക്കിയിരിക്കുന്നത്. 2028 മാര്‍ച്ചിന് കരാര്‍ അവസാനിക്കും. ബിസിസിഐ സെക്രട്ടറി ജയ് ഷാ കരാര്‍ സ്ഥിരീകരിച്ചു.
ഓണക്കാലത്ത് കേരളത്തിൽ ബെവ്‌കോ ഔട്ട്ലെറ്റ് വഴി വിറ്റത് 757 കോടി രൂപയുടെ മദ്യം
ഓണക്കാലത്ത് കേരളത്തിൽ ബെവ്‌കോ ഔട്ട്ലെറ്റ് വഴി വിറ്റത് 757 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷത്തേക്കാൾ 57 കോടി രൂപയുടെ അധിക വിൽപനയാണ് ഇക്കുറി നടന്നത്. കഴിഞ്ഞ വർഷം 700 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് മലപ്പുറം തിരൂർ ഔട്ട്ലെറ്റിലാണ്.കഴിഞ്ഞ പത്തു ദിവസത്തെ കണക്കാണ് ഇത്. അവിട്ടം ദിനമായ ഇന്നലെ വിറ്റത് 91 കോടി രൂപയുടെ മദ്യമാണ്.
ഗൗതം അദാനിക്കെതിരെയുള്ള ഒസിസിആർപി റിപ്പോർട്ടിൽ ജെപിസി അന്വേഷണം പ്രഖ്യാപിക്കണമെന്ന് രാഹുൽഗാന്ധി
ഗൗതം അദാനിക്കെതിരെയുള്ള ഒസിസിആർപി(ഓർഗനൈസ്‌ഡ് ക്രൈം ആന്റ് കറപ്‌ഷൻ റിപ്പോർട്ടിങ് പ്രൊജക്ട് ) റിപ്പോർട്ടിൽ ജെപിസി അന്വേഷണം പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. വിദേശ മാധ്യമങ്ങളിൽ ഇന്ന് വന്ന അദാനിയുടെ വാർത്ത അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന് തിരിച്ചടിയാണ്. ജി 20 യോഗം നടക്കാനിരിക്കെ ഇന്ത്യയുടെ പ്രതിഛായ മോശമാക്കി. ജെപിസി അന്വേഷണം ഉടൻ പ്രഖ്യാപിക്കണമെന്നും എന്ത് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അതിന് തയ്യാറാകുന്നില്ലെന്നും രാഹുൽ ഗാന്ധി ചോദിച്ചു. അദാനിക്കെതിരെയുള്ള പത്രവാർത്ത ഉയർത്തിക്കാട്ടിയായിരുന്നു വാർത്താസമ്മേളനത്തിലുള്ള രാഹുലിന്റെ ചോദ്യം.
രാത്രി വാര്‍ത്തകള്‍
പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേള്ളനം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റ് സമ്മേളനം. ലോക്‌സഭ തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണു പാര്‍ലമെന്റ് സമ്മേളനം വിളിച്ചെന്നു കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി വെളിപെടുത്തിയത്. ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. പാര്‍ലമെന്റ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒറ്റയടിക്കു നടത്തണമെന്നാണു ബില്ലിലെ നിര്‍ദേശം. അച്ചു ഉമ്മനെ ഫെയ്‌സ് ബുക്ക് വഴി അധിക്ഷേപിച്ച സിപിഎം അനുഭാവിയും സെക്രട്ടറിയേറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറിയുമായ നന്ദകുമാര്‍ […]
പാർലമെൻറിന്റെ പ്രത്യേക സമ്മേളനം വിളിച്ച് കേന്ദ്ര സർക്കാർ
ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പാർലമെൻറിന്റെ പ്രത്യേക സമ്മേളനം വിളിച്ച് കേന്ദ്ര സർക്കാർ. സെപ്റ്റംബർ 18 മുതൽ 22 വരെയാണ് പാർലമെൻറ് സമ്മേളനം വിളിച്ചിരിക്കുന്നത്. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് തീരുമാനം അറിയിച്ചത്. സമ്മേള്ളനം ഫലപ്രദമായ ചർച്ചകൾക്കായാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. രാജ്യം അമൃത്കാലത്തേക്ക് കടക്കുന്ന സമയത്ത് ഇന്ത്യയുടെ വികസനത്തിന് വേണ്ടിയുള്ള ചർച്ചകൾ സമ്മേള്ളനത്തിൽ ഉണ്ടാകും എന്ന സൂചനയാണ് സർക്കാർ നൽകുന്നത്. എന്നാൽ എന്ത് തരത്തിലുള്ള ചർച്ചകളാണ് ഈ സമ്മേളനത്തിൽ ഉണ്ടാകുക എന്ന് മന്ത്രി […]
കേരളം ക്ലെയിം സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്രം
കർഷകർക്കുള്ള എംഎസ്പി സംബന്ധിച്ച ഒരു രൂപയുടെ പ്രൊപ്പോസൽ പോലും കേരളത്തിൽ നിന്ന് കേന്ദ്രത്തിൽ പെൻഡിംഗ് ഇല്ലെന്നും, നിലവിൽ ഒരു നയാപൈസയുടെ ക്ലെയിം പോലും കേരളത്തിൽ നിന്ന് സമർപ്പിച്ചിട്ടില്ലെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം കുടിശിക തീര്‍ത്ത് സംഭരണ വില നൽകാനുള്ള നടപടികളെല്ലാം പൂര്‍ത്തിയായെന്നും ഇനിയും തുക അക്കൗണ്ടിലെത്തിയില്ലെങ്കിൽ അതിന് കാരണം സാങ്കേതിക തടസങ്ങൾ മാത്രമാണെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.
വോട്ടര്‍പട്ടിക പുതുക്കല്‍ അന്തിമ ഘട്ടത്തിലാണെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു
ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് വൈകുന്നതിനെതിരെ ഒരു കൂട്ടം പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഭരണഘടന ബെഞ്ചില്‍ തുടരുന്ന വാദം കേള്‍ക്കലില്‍ കേന്ദ്ര സർക്കാർ നിരവധി കാര്യങ്ങൾ വ്യക്തമാക്കി. എപ്പോള്‍ വേണമെങ്കിലും ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്താമെന്നും തെരഞ്ഞെടുപ്പിന് സര്‍ക്കാര്‍ സജ്ജമാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.ആദ്യം മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പും, പിന്നീട് നിയമസഭ തെരഞ്ഞെടുപ്പും നടത്താമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
