കർഷകർക്കുള്ള എംഎസ്പി സംബന്ധിച്ച ഒരു രൂപയുടെ പ്രൊപ്പോസൽ പോലും കേരളത്തിൽ നിന്ന് കേന്ദ്രത്തിൽ പെൻഡിംഗ് ഇല്ലെന്നും, നിലവിൽ ഒരു നയാപൈസയുടെ ക്ലെയിം പോലും കേരളത്തിൽ നിന്ന് സമർപ്പിച്ചിട്ടില്ലെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഫേസ്ബുക്കില് കുറിച്ചു. അതേസമയം കുടിശിക തീര്ത്ത് സംഭരണ വില നൽകാനുള്ള നടപടികളെല്ലാം പൂര്ത്തിയായെന്നും ഇനിയും തുക അക്കൗണ്ടിലെത്തിയില്ലെങ്കിൽ അതിന് കാരണം സാങ്കേതിക തടസങ്ങൾ മാത്രമാണെന്നുമാണ് സര്ക്കാര് പറയുന്നത്.
കേരളം ക്ലെയിം സമര്പ്പിച്ചിട്ടില്ലെന്ന് കേന്ദ്രം
