ഗൊറില 450 എന്ന പേര് ട്രേഡ് മാര്‍ക്ക് റജിസ്‌ട്രേഷന്‍ നടത്തി റോയല്‍ എന്‍ഫീല്‍ഡ്. 450 സിസി പ്ലാറ്റ്‌ഫോമില്‍ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്ന അഞ്ചു മോഡലുകളില്‍ ഒന്നായിരിക്കും ഗൊറില എന്നാണ് കരുതുന്നത്. ഉടന്‍ വിപണിയിലെത്തുമെന്ന് കരുതുന്ന ഹിമായന്‍ 450ന്റെ പേരായിരിക്കുമോ ഗൊറില എന്ന് വ്യക്തമല്ല. ഹിമാലയന്‍ 450ന്റെ ചിത്രങ്ങള്‍ നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. നിലവിലെ ഹിമാലയനുമായി ഏറെ സാമ്യമുണ്ട് പുതിയ ബൈക്കിന്. എല്‍ഇഡി ഹെഡ്ലാംപ്, സ്‌മോക്ക്ഡ് വിന്‍ഡ് ഷീല്‍ഡ്, ഡേര്‍ട്ട് ബൈക്ക് ശൈലിയിലുള്ള ഉയര്‍ന്ന ഹാന്‍ഡില്‍ ബാര്‍, അപ് […]
മാന്ത്രികനായ മാന്‍ഡ്രേക്ക്
ഇരുട്ടിനെ, തണുപ്പിനെ, ഭയത്തെ, ആകുലതയെ, ഭൂതകാലത്തെ, സമകാലത്തിന്റെ സങ്കീര്‍ണ്ണതകളെ ഒക്കെ ആലോചനാപൂര്‍വം അഭിസംബോധന ചെയ്യുന്ന എഴുത്തുകാരന്റെ കാഴ്ചകളും കാഴ്ചപ്പാടുകളുമാണ് ഈ സമാഹാരം. വ്യവസ്ഥാപിതമായ നിയമങ്ങളും അച്ചടിഭാഷയിലുള്ള മുദ്രാവാക്യങ്ങളും ഉപേക്ഷിച്ചുകൊണ്ട്, പ്രക്ഷുബ്ധമായ ജീവിതത്തെ തന്നാല്‍ക്കഴിയുംവിധം നേരിടുന്ന മനുഷ്യരുടെ സാമാന്യയുക്തിക്കാണ് ഈ കഥാകൃത്ത് ഊന്നല്‍കൊടുക്കുന്നത്. ‘മാന്ത്രികനായ മാന്‍ഡ്രേക്ക്’. മനോജ് ജാതവേദര്‍. ഡിസി ബുക്‌സ്. വില 171 രൂപ.
എച്ച്1 എന്‍1 വ്യാപിക്കുന്നു, ജാഗ്രത പുലര്‍ത്തണം
ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ പോയി വിദഗ്ദ സഹായം തേടണമെന്ന് നിര്‍ദേശം. പലയിടത്തും എച്ച് വണ്‍ എന്‍ വണ്‍ പനി വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഈ കരുതല്‍ നിര്‍ദേശം വന്നിരിക്കുന്നത്. വായുവിലൂടെ പകരുന്ന വൈറല്‍ പനിയാണ് എച്ച് വണ്‍ എന്‍ വണ്‍. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, എന്നിവയാണ് സാധാരണ കാണുന്ന രോഗ ലക്ഷണങ്ങള്‍. തുടക്കത്തില്‍ തന്നെ ചികിത്സിക്കുകയാണെങ്കില്‍ പ്രശ്‌നം ഗുരുതരമാകാതെ ശ്രദ്ധിക്കാം. ഗര്‍ഭിണികള്‍, […]
കേന്ദ്രമന്ത്രിയുടെ വീട്ടിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കേന്ദ്രമന്ത്രി കൗശൽ കിഷോറിന്റെ ലക്നൗവിലെ വസതിയിലാണ് സംഭവം.മന്ത്രിയുടെ മകന്റെ സുഹൃത്തായ വിനയ് ശ്രീവാസ്തവയാണ് കൊല്ലപ്പെട്ടത്. അതേസമയം, സംഭവത്തിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് കേന്ദ്രമന്ത്രി കൗശൽ കിഷോർ പറഞ്ഞു. കൊല്ലപ്പെട്ടത് മകൻ്റെ ഉറ്റ സുഹൃത്താണ്. സംഭവ സമയത്ത് മകൻ സ്ഥലത്ത് ഇല്ലായിരുന്നു. പൊലീസ് കണ്ടെത്തിയത് മകൻ്റെ പേരിലുള്ള തോക്കാണ്. സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിലുണ്ടെന്നും പൊലീസ് അറിയിച്ചു.
വനിതാ ഡോക്ടറുടെ ആരോപണത്തില്‍ അന്വേഷണം നടത്താന്‍ മന്ത്രി വീണ ജോർജ് നിര്‍ദേശം നല്‍കി
2019ല്‍ എറണാകുളം ജില്ലാ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുമ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വനിതാ ഡോക്ടര്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദേശം. അന്ന് ഫോണ്‍ വഴി ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു. ഈ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ജയസൂര്യയ്ക്കും കൃഷ്ണപ്രസാദിനുമെതിരെ വിമർശനവുമായി മന്ത്രി പി പ്രസാദ്
കൃഷ്ണപ്രസാദിന് വ്യക്തമായ ഒരു രാഷ്ട്രീയമുണ്ടെന്നും നടൻ ജയസൂര്യ അസത്യം പറഞ്ഞത് ബോധപൂർവ്വമാണെന്നും ജയസൂര്യയുടെ വാദങ്ങൾ എല്ലാം പൊളിഞ്ഞു എന്നും മന്ത്രി പി പ്രസാദ്. അതോടൊപ്പം കേന്ദ്ര സർക്കാരിനെതിരെ രാജ്യത്തെ കർഷകർ സമരം നടത്തിയപ്പോൾ പ്രതികരിക്കാത്ത ജയസൂര്യയുടെ നിലപാട് ഇരട്ടത്താപ്പ് എന്നാണ് വിമർശനം. നടന്റെ അഭിപ്രായം വസ്തുതാ വിരുദ്ധമെന്നായിരുന്നു കൃഷി മന്ത്രിയും ഭക്ഷ്യ മന്ത്രിയും പ്രതികരിച്ചത്.
നന്ദകുമാറിന്റെ നിയമനം റദ്ദാക്കി ക്രിമിനൽ കേസെടുക്കണമെന്ന് വിഡി സതീശൻ
അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയ നന്ദകുമാറിന്റെ I H R D യിലെ പുനർ നിയമനം റദ്ദാക്കി ക്രിമിനൽ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സൈബർ അധിക്ഷേപത്തിലൂടെ നന്ദകുമാർ ഗുരുതര ചട്ടലംഘനം നടത്തിയെന്നും I H R D അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പദവിയിൽ അദ്ദേഹം തുടരുന്നത് ഗവൺമെൻറിന് അപമാനകരമാണെന്നും കാണിച്ച് സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
സുപ്രീം കോടതിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ശ്രമം
ഔദ്യോഗിക വെബ്‍സൈറ്റിന്റെ മാതൃകയില്‍ വ്യാജ വെബ്‍സൈറ്റുകള്‍ ഉണ്ടാക്കി ആളുകളുടെ വ്യക്തിവിവരങ്ങളും സാമ്പത്തിക വിവരങ്ങളും ശേഖരിച്ച് ദുരുപയോഗം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകളാണ് നടക്കുന്നത്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി രജിസ്ട്രി അറിയിപ്പ് പുറപ്പെടുവിച്ചു. http://cbins/scigv.com, https://cbins.scigv.com/offence എന്നിങ്ങനെയുള്ള അഡ്രസുകളിലാണ് വ്യാജ വെബ്‍സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.
മധ്യാഹ്ന വാര്‍ത്തകള്‍
ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് എന്ന വിഷയത്തെക്കുറിച്ചു പഠിക്കാന്‍ കേന്ദ്രം സമിതി രൂപീകരിച്ചു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സമിതിയുടെ അധ്യക്ഷനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. വിഷയം പഠിച്ചതിനുശേഷം പാനല്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ടു നല്‍കും. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം 18 നു ചേരാനിരിക്കേയാണ് തിടുക്കത്തില്‍ സമിതിയെ നിയോഗിച്ചിരിക്കുന്നത്. വാണിജ്യ എല്‍പിജി വില 158 രൂപ കുറച്ചു. തിരുവനന്തപുരത്തെ പുതിയവില 1,558 രൂപയാണ്. വിലക്കുറവ് ഇന്നു പ്രാബല്യത്തിലായി. പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കേ, കേന്ദ്ര മന്ത്രിമാര്‍ വിദേശയാത്രകള്‍ […]
ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് എന്ന വിഷയം ആലോചിക്കാൻ കേന്ദ്രം സമിതി രൂപീകരിച്ചു
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി ഗവൺമെൻറിന് റിപ്പോർട്ട് നൽകും. 2014 ൽ ബിജെപിയുടെ പ്രകടന പത്രികയിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയം ഉന്നയിച്ചിരുന്നു. ഈ വിഷയത്തിലുള്ള അഭിപ്രായം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലുൾപ്പെടെയും ബിജെപി മുന്നോട്ട് വെച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് മുൻ രാഷ്ട്രപതിയെ അധ്യക്ഷനായുള്ള സമിതിയെ രൂപീകരിച്ചത്.
