Posted inഓട്ടോമോട്ടീവ്

റോയല്‍ എന്‍ഫീല്‍ഡ് 350 ന്റെ പുതിയ പതിപ്പെത്തി

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 ന്റെ പുതിയ പതിപ്പ് വിപണിയില്‍. 1.73 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ക്ലാസിക്ക് 350നെക്കാള്‍ ഏകദേശം 19,000 രൂപ കുറവും ഹണ്ടറിനെക്കാള്‍ 24,000 രൂപ കൂടുതലുമാണ് ബുള്ളറ്റ് 350ന്. പുതിയ മോഡലിന്റെ മിലിറ്ററി റെഡ്, മിലിറ്ററി ബ്ലാക് നിറങ്ങള്‍ക്ക് 1,73,562 രൂപയും സ്റ്റാന്റേര്‍ഡ് മെറൂണ്‍, സ്റ്റാന്റേര്‍ഡ് ബ്ലാക്ക് നിറങ്ങള്‍ക്ക് 1,97,436 രൂപയും ബ്ലാക് ഗോള്‍ഡിന് 2,15,801 രൂപയുമാണ് വില. അടിസ്ഥാന വകഭേദമായ മിലിറ്ററിയില്‍ പിന്നില്‍ ഡ്രം ബ്രേക് ഉപയോഗിക്കുമ്പോള്‍ ഉയര്‍ന്ന […]

Posted inപുസ്തകങ്ങൾ

ഇദം പാരമിതം

‘ഇദം പാരമിത’ത്തിലെ ഓരോ അനുച്ഛേദത്തിലൂടെയും കടന്നുപോകുമ്പോള്‍ മഹുവാവൃക്ഷത്തളിരുകളുടെ ഗന്ധമല്ലേ നമ്മെ തഴുകുക എന്നു ചിന്തിച്ചുപോവുകയാണ്. ലെവിന്റെ നിലയ്ക്കാത്ത അന്വേഷണങ്ങള്‍ക്കൊക്കെയും മന്ദ്രമായ ഒരു പിന്‍ശ്രുതിയായി ഗോകര്‍ണ്ണത്തില്‍ എന്തോ ഒന്ന് ഉപേക്ഷിക്കുമ്പോഴും ഉയരുക ആ വിചിത്രഗന്ധമാണ്… അപ്പുറമെന്തെന്നാരായുന്ന, അപാരതയെ തേടുന്ന ഗ്രന്ഥം. – ആഷാമേനോന്‍. കവി വി.ജി. തമ്പിയുടെ ആദ്യ നോവല്‍. ‘ഇദം പാരമിതം’. മാതൃഭൂമി. വില 467 രൂപ.

Posted inആരോഗ്യം

എന്നും തലയില്‍ എണ്ണ തേച്ചാല്‍ ഈ ഗുണങ്ങള്‍ ലഭിക്കും

ശരീരവും ചര്‍മ്മവും പോലെ തന്നെ മുടിയുടെ ആരോഗ്യവും പ്രധാനമാണ്. തിരക്കേറിയ ജീവിതരീതിയില്‍ പലര്‍ക്കും വേണ്ടതുപോലെ മുടിക്ക് സംരക്ഷണം നല്‍കാന്‍ സാധിക്കാറില്ല. ചെറുപ്പത്തില്‍ നിത്യേന എണ്ണ തേച്ച് പരിപാലിച്ചിരുന്ന മുടി പിന്നീട് ഷാമ്പുവിന് വിട്ടു കൊടുക്കുന്നവരാണ് അധികവും. എന്നും തലയില്‍ എണ്ണ തേച്ചാല്‍ കിട്ടുന്ന ഗുണങ്ങള്‍ അറിയാം. മുടി പെട്ടെന്ന് തന്നെ വരണ്ടുപോകാറുണ്ട്. അങ്ങനെയുള്ള വരള്‍ച്ച മുടി വിണ്ടുപൊട്ടുന്നതിലേക്കും മുടി കൊഴിച്ചിലിലേക്കും നയിക്കും. എന്നാല്‍, പതിവായി എണ്ണ തേച്ചാല്‍ മുടിക്ക് ജലാംശം ലഭിക്കുകയും ആരോഗ്യത്തോടെ മുടി നിലനില്‍ക്കുകയും ചെയ്യും. […]

Posted inലേറ്റസ്റ്റ്

സീരിയല്‍ നടി അപര്‍ണ നായരുടെ ആത്മഹത്യ കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്നെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം

സീരിയല്‍ നടി അപര്‍ണ നായരുടെ ആത്മഹത്യ കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്നെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയും മൂലമാണ് അപര്‍ണ ആത്മഹത്യ ചെയ്തതെന്ന് സഹോദരി നല്‍കിയ പരാതിയില്‍ പറയുന്നു.കരമന തളിയലെ വീട്ടിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നു. സംഭവ സമയത്ത് വീട്ടില്‍ അമ്മയും സഹോദരിയും ഉണ്ടായിരുന്നു എന്നാണ് വിവരം.

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യ സഖ്യം (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) പരമാവധി സീറ്റുകളില്‍ ഒന്നിച്ചു മത്സരിക്കും. മുംബൈയില്‍ ചേര്‍ന്ന ഇന്ത്യാ മുന്നണി നേതൃയോഗത്തിലാണു തീരുമാനം. സഖ്യത്തെ നയിക്കാന്‍ 13 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. സമിതിക്കു കണ്‍വീനറില്ല. ഗാന്ധി കുടുംബത്തില്‍നിന്നും സിപിഎമ്മില്‍നിന്നും അംഗങ്ങളില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് കെ സി വേണുഗോപാലുണ്ട്. സീറ്റ് വിഭജനം ഈ മാസം 30 നകം പൂര്‍ത്തിയാക്കാന്‍ ധാരണ. കര്‍ണാടകയിലെ ഏക ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണയെ കര്‍ണാടക ഹൈക്കോടതി അയോഗ്യനാക്കി. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എൽഡിഎഫിനെതിരെ ബിജെപിയുമായി സഹകരിക്കാൻ യുഡിഎഫിന് മടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

എൽഡിഎഫിനെതിരെ ബിജെപിയുമായി സഹകരിക്കാൻ യുഡിഎഫിന് മടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മറയുമില്ലാതെ യോജിക്കുന്നത് കിടങ്ങൂരിൽ കണ്ടൂ. യുഡിഎഫ് ബിജെപിയുമായി സഖ്യമുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.എൽ ഡി എഫ് മുന്നോട്ട് വെച്ച തെരത്തെടുപ്പ് വാഗ്ദാനങ്ങൾ പൂർണ്ണമായും നിറവേറ്റിയതാണ് ഭരണത്തുടർച്ചയ്ക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധി ഘട്ടങ്ങളിൽ സഹായിക്കേണ്ട കേന്ദ്രസർക്കാർ സഹായം നിഷേധിക്കുകയും സഹായങ്ങൾ നൽകാനെത്തിയവരെ പിന്തിരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യയുടെ ആദ്യത്തെ സോളാർ ദൗത്യത്തിന് മുന്നോടിയായി ക്ഷേത്രദർശനം നടത്തി ഇസ്രോ ചെയർമാനും ശാസ്ത്രജ്ഞരും

ഇന്ത്യയുടെ ആദ്യത്തെ സോളാർ ദൗത്യത്തിന് മുന്നോടിയായി ക്ഷേത്രദർശനം നടത്തി ഇസ്രോ ചെയർമാൻ എസ് സോമനാഥും ശാസ്ത്രജ്ഞരും. നാളെ പകൽ 11.50ന് ആദിത്യ എൽ1 വിക്ഷേപണം നടക്കുമെന്നും 125 ദിവസം എടുത്താകും പേടകം നിശ്ചിത സ്ഥാനത്ത് എത്തുകയെന്നും ഇസ്രോ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു.ആന്ധ്രാപ്രദേശിലെ സുല്ലൂർപേട്ടയിലെ ചെങ്കളമ്മ പരമേശ്വരി ക്ഷേത്രത്തിലാണ് ചെയർമാനും ശാസ്ത്രജ്ഞരും എത്തിയത്. ക്ഷേത്രദർശനത്തിന് പി്ന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുക്കയായിരുന്നു അദ്ദേഹം. വിക്ഷേപണം വിജയമാകാൻ വേണ്ടി പ്രാർത്ഥിക്കാനാണ് താൻ ക്ഷേത്രത്തിലെത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ലോക്സഭാ തെരഞ്ഞെടുപ്പിൽ പറ്റാവുന്ന സീറ്റുകളിൽ ഒന്നിച്ച് മത്സരിക്കാൻ ഇന്ത്യാ മുന്നണി യോഗം തീരുമാനിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പിൽ പറ്റാവുന്നിടത്തോളം സീറ്റുകളിൽ ഒന്നിച്ച് മത്സരിക്കാൻ മുംബൈയിൽ ചേർന്ന ഇന്ത്യാ മുന്നണി യോഗം തീരുമാനിച്ചു. സീറ്റ് വിഭജന അടക്കമുള്ള ചർച്ച ഉടനെ പൂർത്തിയാക്കും. മുന്നണിയെ നയിക്കാൻ 14 അംഗ ഏകോപന സമിതിയെ നിയോഗിച്ചു. നിലവിൽ സമിതിക്ക് കൺവീനർ ഇല്ല. സമിതിയിലേക്കുള്ള സിപിഎം നേതാവിന്റെ പേര് പ്രഖ്യാപിച്ചിട്ടുമില്ല.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പുതുപ്പള്ളിയിൽ വലിയ അവകാശവാദങ്ങൾക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

പുതുപ്പള്ളിയിൽ വലിയ അവകാശവാദങ്ങൾക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടതു പക്ഷത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്നും യുഡിഎഫ് കരുതും പോലെ ഈസി വാക്ക്ഓവർ ആയിരിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.ഏകപക്ഷീയമായ വിജയം യുഡിഎഫിന് ഉണ്ടാവില്ല. പുതുപ്പള്ളിയിലെ വികസന വിഷയങ്ങൾ അടക്കം തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഉമ്മൻചാണ്ടിയെ മാത്രം മുന്നിൽ നിർത്തിയാണ് യുഡിഎഫ് മത്സരിക്കുന്നത്. ഉമ്മൻചാണ്ടിയോടുള്ള വൈകാരികത എല്ലാരോടും ഉണ്ടാവില്ല. പുതുപ്പള്ളിയിൽ രാഷ്ട്രീയ മത്സരമാണെന്നും എം വി ഗോവിന്ദൻ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അമിത് ഷായ്ക്ക് കത്തയച്ച് മേരി കോം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് ബോക്സിങ് താരം മേരി കോം. മണിപ്പൂരില്‍ പരസ്പരം പോരടിക്കുന്ന വിഭാഗങ്ങള്‍ കോം ഗ്രാമങ്ങളിലേക്ക് നുഴഞ്ഞുകയറുന്നത് തടയണമെന്നും,കോം വിഭാഗം മണിപ്പൂരിലെ തദ്ദേശീയ ഗോത്രമാണെന്നും ന്യൂനപക്ഷങ്ങളിലെ ഏറ്റവും ചെറിയ വിഭാഗമാണെന്നും മേരി കോം ചൂണ്ടിക്കാട്ടി.