Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ട്രെയിനിന് നേരെ വീണ്ടും കല്ലേറ്

തിരുവനന്തപുരത്ത് നിന്നും മുബൈയിലേക്കുള്ള 16346 നേത്രാവതി എക്സ്പ്രസിന് നേരെ ഇന്നലെ രാത്രി 8.45 ന് കുമ്പളക്കും ഉപ്പളയ്ക്കും ഇടയിലാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ എസ് 2 കോച്ചിന്റെ ഒരു ചില്ല് തകര്‍ന്നു.ആഗസ്റ്റ് 16 ന് കണ്ണൂരിൽ വന്ദേ ഭാരതിന് നേരെയും , 24 ന് തലശ്ശേരി സ്റ്റേഷനിൽ ഏറനാട് എക്സ്പ്രസിന് നേരെയും കല്ലേറുണ്ടായിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദില്ലി ഐഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ബിടെക് മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിംഗ് വിദ്യാർത്ഥിയായ 21 വയസുകാരൻ അനിൽ കുമാർ ആണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചത്. ദില്ലി ഐഐടി ക്യാമ്പസിൽ രണ്ട് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്. ഇവർ ഒരേ ഡിപ്പാർട്ട്മെൻറിലെ വിദ്യാർത്ഥികളാണ്. പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ രം​ഗത്തെത്തി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സീറ്റ് വിഭജനത്തെ ചൊല്ലി ഇന്ത്യ സഖ്യത്തിൽ ഭിന്നത

സംയുക്ത വാർത്ത സമ്മേളനം ബഹിഷ്ക്കരിച്ച് മമത ബാനർജി. കൃത്യമായ സമയത്തിനുള്ളിൽ സംസ്ഥാനങ്ങളിൽ സീറ്റ് വിഭജനം നടത്തണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടു. എന്നാൽ മമതയുടെ നിലപാടിനോട് കോൺഗ്രസടക്കം മൗനം പാലിച്ചു. അതേ സമയം ആർജെഡി, സമാജ് വാദി പാർട്ടികൾ മമതയുടെ നിലപാടിനോട് അനുകൂലിച്ചു. മമതയുടെ പ്രതിഷേധത്തെ തുടർന്ന് ജാതി സെൻസസിൽ പ്രമേയം പാസാക്കാനായില്ല.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട് നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടും. പിന്നീടുള്ള 48 മണിക്കൂറിൽ ഇത് ന്യൂനമർദ്ദമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കിയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം പത്തനംതിട്ടയുടെ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. മൂഴിയാർ, മണിയാർ ഡാമുകൾ തുറന്നു. ഗവിയിലേക്കുള്ള ഗതാഗതം ഇതുവരെ പുനസ്ഥാപിക്കാനായില്ല.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആദിത്യ L1 വിക്ഷേപണം ഇന്ന്

ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1 ന്റെ വിക്ഷേപണം ഇന്ന് രാവിലെ 11.50 ന് നടക്കും. പിഎസ്എൽവി സി 57 ആണ് വിക്ഷേപണ വാഹനം. വിക്ഷേപണത്തിനുള്ള 23 മണിക്കൂർ 40 മിനിട്ട് കൗണ്ട് ഡൗൺ ഇന്നലെ ഉച്ചയ്ക്ക് 12.10ന് ശ്രീഹരിക്കോട്ടയിൽ തുടങ്ങി.എൽ വണ്ണിന് ചുറ്റമുള്ള ഹാലോ ഓർബിറ്റിൽ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം.സൂര്യന്റെ കൊറോണയെ പറ്റിയും കാന്തികമണ്ഡലത്തെ പറ്റിയും സൂര്യസ്ഫോടനങ്ങളെ പറ്റിയും കൂടുതൽ വിവരങ്ങൾ ആദിത്യയിലൂടെ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 2

*1985ലെ മികച്ച ജനപ്രിയ ഗായകന്‍?* : https://youtu.be/Pfu5gXGf6ko | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾പരമാവധി സീറ്റുകളില്‍ ഒന്നിച്ചു മത്സരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യ സഖ്യത്തിന്റെ മുംബൈയില്‍ ചേര്‍ന്ന നേതൃയോഗം തീരുമാനിച്ചു. സഖ്യത്തെ നയിക്കാന്‍ 14 അംഗ സമിതി രൂപീകരിച്ചു. സമിതിക്കു കണ്‍വീനറില്ല. ഗാന്ധി കുടുംബത്തില്‍നിന്നും സിപിഎമ്മില്‍നിന്നും അംഗങ്ങളില്ല. കെ സി വേണുഗോപാലാണ് കോണ്‍ഗ്രസിന്റെ പ്രതിനിധി. സീറ്റ് വിഭജനം ഈ മാസം 30 നകം പൂര്‍ത്തിയാക്കാനാണു ധാരണ. ◾ഒരു രാജ്യം, ഒറ്റ വോട്ട് എന്ന നയം നടപ്പാക്കാനുള്ള […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി

വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനായി വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. മഴക്കുറവുമൂലം സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളുടെ റിസര്‍വോയറുകളില്‍ ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്തതിനാലും, രാജ്യമൊട്ടാകെ അനുഭവപ്പെടുന്ന ഉയര്‍ന്ന വൈദ്യുതാവശ്യകതയും വൈദ്യുതി ക്ഷാമവും കണക്കിലെടുത്ത് ഉത്തരവാദിത്വത്തോടെ വൈദ്യുതി ഉപയോഗിക്കണമെന്നാണ് കെഎസ്ഇബിയുടെ അഭ്യര്‍ത്ഥന.

Posted inബിസിനസ്സ്

ഓഗസ്റ്റില്‍ ജിഎസ്ടി സമാഹരണം കുറഞ്ഞു

കഴിഞ്ഞമാസം ദേശീയതലത്തില്‍ ചരക്ക്-സേവന നികുതി സമാഹരണം കുറഞ്ഞു. ജൂലൈയിലെ 1.65 ലക്ഷം കോടി രൂപയില്‍ നിന്ന് ഓഗസ്റ്റില്‍ 1.59 ലക്ഷം കോടി രൂപയായാണ് ജിഎസ്ടി സമാഹരണം താഴ്ന്നതെന്ന് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി. തുടര്‍ച്ചയായ രണ്ട് മാസം 1.6 ലക്ഷം കോടി രൂപയ്ക്കുമേല്‍ തുടര്‍ന്ന ശേഷമാണ് കഴിഞ്ഞമാസം പിരിവ് താഴെയായത്. അതേസമയം, സമാഹരണം 1.5 ലക്ഷം കോടി രൂപയ്ക്കുമേല്‍ എത്തുന്നത് തുടര്‍ച്ചയായ ആറാം മാസമാണ്. കഴിഞ്ഞമാസത്തെ മൊത്തം ജി.എസ്.ടി സമാഹരണത്തില്‍ 28,328 കോടി രൂപയാണ് കേന്ദ്ര ജി.എസ്.ടി. […]

Posted inവിനോദം

‘കിംഗ് ഓഫ് കൊത്ത’ ആദ്യ വാരം നേടിയത് 14.5 കോടി

അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റത്തിലെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കിംഗ് ഓഫ് കൊത്ത’ ആദ്യ വാരം ചിത്രം കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നത് 14.5 കോടിയിലേറെയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിലെ കളക്ഷന്‍ 7 കോടിക്ക് മുകളിലാണ്. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 15 കോടിയും, ഇങ്ങനെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 36 കോടിയിലേറെ ഗ്രോസ് ആണ് കിംഗ് ഓഫ് കൊത്ത നേടിയിരിക്കുന്നത്. ആദ്യദിനം സമ്മിശ്ര, നെഗറ്റീവ് പ്രതികരണങ്ങള്‍ ലഭിച്ച ഒരു ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് […]

Posted inവിനോദം

‘നേരി’ല്‍ ജോയിന്‍ ചെയ്ത് മോഹന്‍ലാല്‍

ജീത്തു ജോസഫിന്റെ സംവിധാനത്തിലുള്ള മോഹന്‍ലാല്‍ ചിത്രം എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് ‘നേര്’. മോഹന്‍ലാല്‍ ‘നേരി’ല്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. ഒരു കോര്‍ട്ട് സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പൂജാ ചിത്രങ്ങള്‍ മോഹന്‍ലാല്‍ തന്നെ പങ്കുവെച്ചിരുന്നു. ‘നീതി തേടുന്നു’വെന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. ശാന്തി മായാദേവിയും ജീത്തുവും ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. വിഷ്ണു ശ്യാമാണ് സംഗീത സംവിധാനം. മോഹന്‍ലാലിന്റേതായി പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ചിത്രം ‘വൃഷഭ’യും ചിത്രീകരണം […]