1985 ലെ ജനപ്രിയ ഗായിക ആരാണെന്ന് നോക്കാം… ഇന്നും നമ്മള്‍ പാടിക്കൊണ്ട് നടക്കുന്ന പല ഗാനങ്ങളും 1985 ലേതാണ്.. ഞങ്ങളുടെ ജഡ്ജിങ് പാനല്‍ തിരഞ്ഞെടുത്ത ചില ഗാനങ്ങളാണ് ഈ വീഡിയോയിലൂടെ പറഞ്ഞു പോകുന്നത്. വീഡിയോ മുഴുവനായി കണ്ടതിനുശേഷം നിങ്ങളുടെ ഉത്തരം താഴെ കമന്റ് ചെയ്യാം… Option 1 k s ചിത്ര 1985 ല്‍ ഒരു നോക്ക് കാണാന്‍ എന്ന ചിത്രത്തിലെ ഇണക്കിളി എന്നു തുടങ്ങുന്ന ഗാനമാണ് കെ എസ് ചിത്ര നമുക്ക് സമ്മാനിച്ചത്. ചുനക്കര രാമന്‍കുട്ടി […]
ഒന്നിച്ച് മത്സരിക്കുക പ്രായോഗികമല്ലെന്ന് കെസി വേണുഗോപാൽ
മുംബൈയിൽ ഇന്ത്യ മുന്നണി യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ നിന്ന് മമത ബാനർജി വിട്ടുനിന്നതല്ല. വിമാനം 4.15 ന് നിശ്ചയിച്ചതു കൊണ്ടാണ് അവർ നേരത്തെ മടങ്ങിയതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. അതോടൊപ്പം ഇന്ത്യ മുന്നണിയിൽ ഒന്നിച്ച് മുന്നോട്ട് പോകുന്ന സാഹചര്യമാണുള്ളതെന്നും എന്നാൽ കേരളത്തിൽ കോൺഗ്രസും സി പി എമ്മും ഒന്നിച്ചു മത്സരിക്കുക പ്രായോഗികമല്ലെന്നും അതിന് സിപിഎം തയ്യാറാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിബിഐ റിപ്പോർട്ട് അംഗീകരിച്ച് കോടതി
ക്ലിഫ് ഹൗസിൽ വെച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചെന്ന പരാതി വാസ്തവ വിരുദ്ധമാണെന്ന് കാണിച്ചാണ് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകി. ഇതേ തുടർന്ന് സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു. റിപ്പോർട്ട് അംഗീകരിക്കരുതെന്ന് പരാതിക്കാരിയുടെ തടസ്സ ഹർജിയും തള്ളി. ഉമ്മൻ ചാണ്ടി മരിച്ചതിനാൽ തുടർ നപടികളെല്ലാം കോടതി അവസാനിപ്പിച്ചു.
ആളുകളെ വിമർശിക്കാതെ തേജോവധം ചെയ്തിട്ട് തിരിഞ്ഞോടുന്ന ആളാണ് കുഴൽ നാടനെന്ന് മന്ത്രി എംബി രാജേഷ്
എന്തെങ്കിലും അധിക്ഷേപകരമായ കാര്യം വിളിച്ചു പറഞ്ഞാലേ ശ്രദ്ധ കിട്ടുകയുള്ളു എന്ന് മാത്യു കുഴൽനാടന് അറിയാമെന്നും ഇതിലും നല്ല നേതാക്കൾ കോൺഗ്രസിൽ വേറെ ഉണ്ടെന്നും വക്കീൽ നോട്ടീസ് ലഭിച്ചാൽ ഉചിതമായ മറുപടി നൽകുമെന്നും എംബി രാജേഷ്. അതോടൊപ്പം സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചോദിക്കുമ്പോൾ മാത്യു കുഴൽനാടന്റെ ഉത്തരം കൃത്യമല്ലെന്നും അരിയെത്രയെന്ന് ചോദിച്ചാൽ പയറഞ്ഞാഴിയെന്നാണ് കുഴൽനാടന്റെ മറുപടിയെന്നും എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ പറഞ്ഞു.
ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിനായി പ്രപഞ്ചത്തെക്കുറിച്ച് കൂടുതൽ അറിയാനുള്ള അക്ഷീണ പരിശ്രമം തുടരുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. സൗര രഹസ്യം തേടിയുള്ള ആദിത്യ എൽ 1 ന്റെ വിക്ഷേപണം വിജയകരമായതിന് പിന്നാലെയായിരുന്നു പ്രധാമന്ത്രിയുടെ പ്രതികരണം. അതോടൊപ്പം പേടകത്തെ നിര്‍ദിഷ്ട ഭ്രമണപഥത്തില്‍ സ്ഥാപിക്കാനായെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥ് അറിയിച്ചു. ഇനി 4 മാസം നീളുന്ന യാത്രയാണ് ആദിത്യ എൽ 1 ന്റെ മുന്നിലുള്ളത്.
സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 2
*1985ലെ മികച്ച ജനപ്രിയ ഗായകന്‍?* : https://youtu.be/Pfu5gXGf6ko | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾ഇന്ത്യയുടെ ആദ്യ സൂര്യ പര്യവേഷണ ദൗത്യമായ ആദിത്യ എല്‍ വണ്‍ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്ന് രാവിലെ 11.50 ന് പിഎസ്എല്‍വി സി 57 പറന്നുയര്‍ന്നു. 15 ലക്ഷം കിലോമീറ്റര്‍ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എല്‍ വണ്ണിനു ചുറ്റമുള്ള ഹാലോ ഓര്‍ബിറ്റില്‍ പേടകത്തെ സ്ഥാപിക്കും. ആദിത്യയുടെ ആദ്യ 3 ഘട്ടങ്ങള്‍ വിജയകരമായി പിന്നിട്ടു. […]
പുതുപ്പള്ളിയിൽ അവകാശവാദത്തിനൊന്നുമില്ലെന്ന് എം.വി. ഗോവിന്ദൻ
ജയിക്കാനാവശ്യമായ വോട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പുതുപ്പള്ളി മണ്ഡലത്തിൽ നിന്ന് ലഭിക്കുമെന്ന് എം.വി.ഗോവിന്ദൻ.എ.കെ. ആന്റണിക്ക് മകനെ കോൺഗ്രസാക്കി നിർത്താൻ സാധിക്കാത്തത് അദ്ദേഹത്തിന്റെ പരിമിതിയാണെന്നും, പുതുപ്പള്ളിയിൽ യുഡിഎഫ് ജയിക്കാൻ പോകുന്നില്ലെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി മൂഡീസ്
റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്, ഈവര്‍ഷത്തെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളര്‍ച്ചാ അനുമാനം ഉയര്‍ത്തി. നടപ്പ് വര്‍ഷത്തില്‍ രാജ്യത്തെ ജി.ഡി.പി വളര്‍ച്ച 6.7 ശതമാനമാകുമെന്നാണ് പുതിയ കണക്കുകൂട്ടല്‍. 5.5 ശതമാനമായിരുന്നു നേരത്തെയുള്ള അനുമാനം. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ രാജ്യം 7.8 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മൂഡീസ് മുഴുവന്‍ വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തിയത്. അതേസമയം 2024 കലണ്ടര്‍ വര്‍ഷത്തെ ജി.ഡി.പി. വളര്‍ച്ചാ അനുമാനം നേരത്തെ 6.5 ശതമാനമായിരുന്നത് 6.1 ശതമാനമാക്കി […]
ഇനി കുറഞ്ഞ ചെലവില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം!
കുറഞ്ഞ ചെലവില്‍ വിമാന യാത്ര ചെയ്യാനുള്ള സൗകര്യം ഇനി ഗൂഗിള്‍ ഒരുക്കും. അതായത് ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് ഇനി ബുക്ക് ചെയ്യാന്‍ ഗൂഗിള്‍ സഹായിക്കുമെന്ന് അര്‍ത്ഥം. യാത്ര പുറപ്പെടുന്നതിന് രണ്ട് മാസം മുമ്പ് ടിക്കറ്റ് ബുക്കിംഗ് ചെയ്യണോ അതോ ടേക്ക്ഓഫിനോട് അടുത്തുള്ള ദിവസങ്ങളില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക്കിംഗ് ചെയ്യണോ എന്ന ആശയക്കുഴപ്പം പലര്‍ക്കും ഉണ്ടാകുന്നതാണ്. എപ്പോള്‍ കുറഞ്ഞ ചെലവില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുമെന്ന് എന്ന് ഗൂഗിള്‍ ഫ്ളൈറ്റ്‌സിന്റെ പുതിയ […]
പവന്‍ കല്യാണ്‍ ചിത്രം ‘ഒജി’ ടീസര്‍ എത്തി
‘സാഹോ’ എന്ന പ്രഭാസ് ചിത്രത്തിലുടെ ശ്രദ്ധേയനായ സുജീത് സംവിധാനം ചെയ്യുന്ന പവന്‍ കല്യാണ്‍ ചിത്രം ‘ഒജി’ ടീസര്‍ എത്തി. അര്‍ജുന്‍ ദാസിന്റെ വോയ്‌സ് നരേഷനിലൂടെയാണ് ടീസര്‍ ആരംഭിക്കുന്നത്. വയലന്‍സ് നിറഞ്ഞ ചിത്രത്തില്‍ ഗ്യാങ്സ്റ്റായാണ് പവന്‍ കല്യാണ്‍ എത്തുന്നത്. നടന്‍ പ്രഭാസിന്റെ പാന്‍ ഇന്ത്യന്‍ ചിത്രമായി എത്തിയ ‘സാഹോ’യ്ക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാനായിരുന്നില്ല. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയ ചിത്രവുമായി സുജീത് എത്തുന്നത്. പവന്‍ കല്യാണിന്റെ ജന്മദിനത്തിലാണ് ‘ഒജി’യുടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. രവി കെ ചന്ദ്രനാണ് ഛായാഗ്രാഹണം. ആക്ഷന് […]
