കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഏറെ ഡിമാന്‍ഡുളള മംഗലാപുരം തിരുവനന്തപുരം റൂട്ടിലോടിക്കാനായിരുന്നു ആദ്യ പരിഗണന. എന്നാൽ ഒരു ദിവസത്തെ ഓട്ടത്തിനു ശേഷം നാലു മണിക്കൂറോളം അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതുണ്ട്. തിരുവനന്തപുരം മംഗലാപുരം റൂട്ടില്‍ സമയം കൂടുതലെടുക്കുമെന്നതിനാൽ അറ്റകുറ്റപ്പണിക്ക് ശേഷം രാവിലെ കൃത്യസമയത്ത് പുറപ്പെടുക അസാധ്യമെന്ന് വിലയിരുത്തിയതിനാലാണ് എറണാകുളം–മംഗലാപുരം പാത പരിഗണിക്കുന്നത്.
വിശദീകരണവുമായി കെസി ജോസഫ്
ഉമ്മൻ ചാണ്ടിയെ കാണാൻ ബംഗളൂരുവിൽ എത്തിയ തന്നെയും എംഎം ഹസ്സനേയും ബെന്നി ബെഹ്നാനെയും കാണാൻ അദ്ദേഹത്തിന്റെ ഭാര്യയും മകൻ ചാണ്ടി ഉമ്മനും അനുവദിച്ചില്ലെന്ന് പറയുന്ന ഒരു ടെലിഫോൺ സംഭാഷണമെന്ന രീതിയിൽ പ്രചരിക്കുന്ന ക്ലിപ്പുകളിലെ വിവരങ്ങൾ അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണെന്നും മുൻ മന്ത്രി കെ സി ജോസഫ് ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ചാണ്ടി ഉമ്മനേയും കുടുംബത്തേയും അപകീർത്തിപ്പെടുത്തി നാല് വോട്ടു നേടി മുഖം രക്ഷിക്കാനുള്ള സിപിഎമ്മിന്റെ അവസാനത്തെ അടവാണ് ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനെതിരായുള്ള ഇത്തരം ദുഷ്പ്രചരണങ്ങളെന്നും […]
പുതുപ്പള്ളിയിൽ ഭൂരിപക്ഷം 25000 ത്തിൽ കുറയില്ലെന്ന് കെ.മുരളീധരൻ
ഉമ്മൻചാണ്ടിയെ വേട്ടയാടിയതിന്റെ ചാർജ് ഷീറ്റാകും പുതുപ്പള്ളിയിൽ ജനങ്ങൾ നൽകുകയെന്ന് കെ.മുരളീധരൻ.സൈബർ ആക്രമണം ആര് നടത്തിയാലും ശരിയല്ല.ചാണ്ടി ഉമ്മൻ്റെ സഹോദരിക്ക് നേരെ സൈബർ ആക്രമണം നടന്നു.ഇടത് സ്ഥാനാർത്ഥിയുടെ ഭാര്യക്ക് നേരെയും സൈബർ ആക്രമണം ഉണ്ടായി.അത് ശരിയല്ല.സർക്കാർ വസ്തുനിഷ്ഠമായി അന്വേഷിച്ചു നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരിൽ വീണ്ടും വെടിവയ്പ്പ്
നരൻസീനയിൽ നടന്ന വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റു. ആഗസ്റ്റ് 29ന് തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതുവരെ 8 പേരാണ് കൊല്ലപ്പെട്ടത്.ഇംഫാലിലെ ന്യൂ ലാംബുലേനിലെ കുക്കി കുടുംബങ്ങളെ സർക്കാർ ഒഴിപ്പിച്ചു. 24 പേരെ ക്യാങ്ങ്പോപ്പിയിലേക്കാണ് മാറ്റിയത്. മുൻകൂട്ടി അറിയിക്കാതെ നിർബന്ധിതമായി മാറ്റിയെന്ന് താമസക്കാർ പരാതിപ്പെട്ടു.അതിനിടെ മെയ്തെയ് സംഘടന പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. കറുത്ത സെപ്തംബർ ആചരിക്കാനാണ് തീരുമാനം. വീടുകളിൽ കറുത്ത കൊടി കെട്ടാൻ ആഹ്വാനം ചെയ്തു. ഈ മാസം 21 വരെയാണ് പ്രതിഷേധം.
രാജ്യതലസ്ഥാനത്തെ ചേരികള്‍ മറച്ച് അധികൃതർ
ജി 20യുടെ പ്രധാനവേദിയായ പ്രഗതി മൈതാനിലെ ഭാരത മണ്ഡപത്തിന് സമീപത്തുണ്ടായിരുന്ന ചേരി നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നു. അൻപതോളം വീടുകള്‍ പൊളിച്ചു നീക്കി. ജി 20 തുടങ്ങാൻ ദിവസങ്ങള്‍ ശേഷിക്കെ നഗരത്തിലെ പ്രധാന മേഖലയായ മുനീർക്കയിൽ ഗ്രീൻ നെറ്റ് ഉപയോഗിച്ച് ചേരിയിലെ വീടുകള്‍ ഒരു തരത്തിലും പുറത്ത് കാണാത്ത രീതിയിലാണ് മറച്ചിരിക്കുന്നത്. ചേരിയിലുള്ളവർ പുറത്തിറങ്ങുന്ന വഴി മാത്രമാണ് തുറന്നിട്ടുള്ളത്. ഗ്രീൻ നെറ്റിന് മുകളില്‍ ജി20യുടെ പരസ്യ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.
പുതുപ്പള്ളിയിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
സ്ഥാനാർത്ഥികൾ എല്ലാം ഇന്ന് മണ്ഡലത്തിൽ വാഹന പര്യടനം നടത്തും. യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂരിനൊപ്പം റോഡ് ഷോയിൽ പങ്കുചേരും. ഉച്ചയ്ക്ക് 12 മണിയോടെ തോട്ടയ്ക്കാട് നിന്നാകും ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ റോഡ് ഷോ തുടങ്ങുക. ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലും ഇന്ന് റോഡ് ഷോയിലൂടെയാവും പ്രചാരണം അവസാനിപ്പിക്കുക. വൈകിട്ട് പാമ്പാടിയിൽ മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിന് അവസാനമാകും.
പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 3
*1985 മികച്ച ജനപ്രിയ ഗായിക?* : https://youtu.be/fqkXbWDkauU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾‘ഒരു രാജ്യം, ഒറ്റ വോട്ടെടുപ്പ്’ പരിഷ്‌കരണം ത്രിതല പഞ്ചായത്തുകളിലേക്കും. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നടത്തണമെന്നു നിര്‍ദേശം. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതി ഇക്കാര്യം പരിശോധിക്കും. ◾ഒരു രാജ്യം ഒറ്റ വോട്ടെടുപ്പ് പരിഷ്‌കരണം പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എട്ടംഗ സമിതിയെ നിയോഗിച്ചു. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് […]
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏഷ്യാകപ്പ് മത്സരം മഴമൂലം ഉപേക്ഷിച്ചു
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏഷ്യാകപ്പ് മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കും. 267 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന് ബാറ്റിംഗ് തുടങ്ങാൻ പോലുമാകാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ നേപ്പാളിനെ തകർത്തിരുന്നു. ഇന്ത്യയുടെ ആദ്യ മത്സരമായിരുന്നു ഇത്. സെപ്റ്റംബർ നാലിന് നടക്കുന്ന മത്സരത്തിൽ ഇന്ത്യ നേപ്പാളിനെ നേരിടും.
നെൽ കർഷകരുടെ വിഷയത്തിൽ കേന്ദ്രസർക്കാരിനെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ
നെൽ കർഷകരുടെ വിഷയത്തിൽ കേന്ദ്രസർക്കാരിനെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേന്ദ്രസർക്കാർ പണം കൊടുക്കാനുണ്ടെന്ന പ്രചാരണം കള്ളമെന്ന് കെ സുധാകരൻ പറഞ്ഞു.സർക്കാർ നൽകിയ കണക്ക് പ്രകാരമുള്ള തുക കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. വിഷയത്തിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി. ജയസൂര്യ പറഞ്ഞത് വസ്തുനിഷ്‌ഠമായ കാര്യം. രാഷ്ട്രീയം ഉണ്ടെന്ന് തോന്നുന്നില്ല.
