ഉമ്മൻ ചാണ്ടിയെ കാണാൻ ബംഗളൂരുവിൽ എത്തിയ തന്നെയും എംഎം ഹസ്സനേയും ബെന്നി ബെഹ്നാനെയും കാണാൻ അദ്ദേഹത്തിന്റെ ഭാര്യയും മകൻ ചാണ്ടി ഉമ്മനും അനുവദിച്ചില്ലെന്ന് പറയുന്ന ഒരു ടെലിഫോൺ സംഭാഷണമെന്ന രീതിയിൽ പ്രചരിക്കുന്ന ക്ലിപ്പുകളിലെ വിവരങ്ങൾ അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണെന്നും മുൻ മന്ത്രി കെ സി ജോസഫ് ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ചാണ്ടി ഉമ്മനേയും കുടുംബത്തേയും അപകീർത്തിപ്പെടുത്തി നാല് വോട്ടു നേടി മുഖം രക്ഷിക്കാനുള്ള സിപിഎമ്മിന്റെ അവസാനത്തെ അടവാണ് ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനെതിരായുള്ള ഇത്തരം ദുഷ്പ്രചരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.
വിശദീകരണവുമായി കെസി ജോസഫ്
