മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കൊച്ചുമകനും ഉദയനിധി സ്റ്റാലിന്‍റെ മകനുമായ ഇന്‍പനിധിയുടെ ചിത്രം വച്ച് പോസ്റ്റർ ഇറക്കിയവർക്ക് സസ്പെൻഷൻ. പുതുക്കോട്ടയിലെ ഡിഎംകെ ഭാരവാഹികളായ രണ്ട് പേരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇൻപനിധി ഭാവി നേതാവെന്നാണ് പോസ്റ്റര്‍ വ്യക്തമാക്കുന്നത് സെപ്റ്റംബർ 24നു ഇൻപനിധി വിങ്ങിന്റെ നേതൃത്വത്തിൽ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം എന്നും പോസ്റ്റർ വിശദമാക്കുന്നുണ്ട്.
ഇനി ‘ബോചെ ടീ’യും വിപണിയിലെത്തും
തേയില വിപണന രംഗത്ത് പതിറ്റാണ്ടുകളായി നിലയുറപ്പിച്ച എവിടി ഗ്രൂപ്പിന്റെ വയനാട് മേപ്പാടിയിലുള്ള ആയിരം ഏക്കര്‍ തേയിലത്തോട്ടവും ഫാക്ടറിയും ബോബി ചെമ്മണൂര്‍ സ്വന്തമാക്കി. ഇനി മുതല്‍ ഈ ഭൂമി ‘ബോചെ ഭൂമിപുത്ര’ എന്നാണ് അറിയപ്പെടുക. ഭൂമിയുടെ പുത്രന്‍ എന്നാണ് ഭൂമിപുത്ര എന്ന സംസ്‌കൃത വാക്കിന്റെ അര്‍ത്ഥം. വരും മാസങ്ങളില്‍ ബോചെ ടീ എന്ന പേരില്‍ പ്രീമിയം ചായപ്പൊടി ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാവും. കൂടാതെ അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് ബോചെ ടീ കയറ്റുമതി ചെയ്യും. തോട്ടത്തിന്റെ ഒരു […]
ആന്‍ഡ്രോയ്ഡ് അടിമുടി മാറും ഇനി വാട്‌സ്ആപ്പില്‍!
ആന്‍ഡ്രോയ്ഡ് ആപ്പിനെ അടിമുടി റീഡിസൈന്‍ ചെയ്യാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള സന്ദേശമയക്കല്‍ പ്ലാറ്റ്ഫോം അതിന്റെ ആന്‍ഡ്രോയിഡ് ആപ്പിനായി പുതിയ ബീറ്റ അപ്ഡേറ്റ് (പതിപ്പ് 2.23.18.18) പരീക്ഷിക്കുകയാണെന്ന് വാബീറ്റഇന്‍ഫോയുടെ സമീപകാല റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. അതില്‍ നിലവിലുള്ള പച്ച നിറത്തില്‍ നിന്ന് വ്യത്യസ്തമായി വെളുത്ത ടോപ്പ് ബാര്‍ ഉള്‍പ്പെടുന്നു. മെറ്റീരിയല്‍ ഡിസൈന്‍ 3 അടിസ്ഥാനമാക്കിയാണ് നവീകരണം. എന്നാല്‍, ആപ്പിലെ പച്ച നിറം പൂര്‍ണ്ണമായും പോകുന്നില്ല; വാട്ട്സ്ആപ്പ് ലോഗോ (ഫോണ്ടില്‍ ചെറിയ മാറ്റം വരും), ‘ആര്‍ക്കൈവ് ഐക്കണ്‍,’ ‘ന്യൂ ചാറ്റ്’ […]
മാമുക്കോയ ചിത്രം ‘അക്കുവിന്റെ പടച്ചോന്‍’ ട്രെയിലര്‍
മാമുക്കോയ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘അക്കുവിന്റെ പടച്ചോന്‍’ എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി. പരിസ്ഥിതി ചിത്രമായ അക്കുവിന്റെ പടച്ചോന്‍ സംവിധാനം ചെയ്തിരിക്കുന്നത് മുരുകന്‍ മേലേരിയാണ്. മുഖ്യകഥാപാത്രമായ അക്കുവിനെ അവതരിപ്പിക്കുന്നത് മാസ്റ്റര്‍ വിനായക് ആണ്. മാമുക്കോയയ്‌ക്കൊപ്പം ശിവജി ഗുരുവായൂരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടതിനെക്കുറിച്ചും മതസൗഹാര്‍ദ്ദത്തെക്കുറിച്ചും സംസാരിക്കുന്ന ചിത്രമാണിത്. വിനായകാനന്ദ സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സിജോ കെ ജോസ് നിര്‍വ്വഹിക്കുന്നു. സംഗീത സംവിധായകന്‍ ഔസേപ്പച്ചനാണ് പശ്ചാത്തലസംഗീതം […]
‘കിംഗ് ഓഫ് കൊത്ത’യിലെ തരംഗമായ ‘കലാപക്കാര’ ഗാനം
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കിംഗ് ഓഫ് കൊത്ത’യിലെ ഏറെ തരംഗമായ ‘കലാപക്കാര’ ഗാനം റിലീസായി. എണ്‍പത്തി അയ്യായിരത്തില്‍പ്പരം റീലുകള്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ തരംഗമായി മാറിയ ഗാനത്തിന്റെ സംഗീത സംവിധാനം ജേക്‌സ് ബിജോയ് ആണ്. ഗാനത്തിന്റെ രചന ജോപോള്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്. ബെന്നി ദയാലും ശ്രേയാ ഘോഷാലുമാണ് ഈ അടിപൊളി ഐറ്റം നമ്പര്‍ ഗാനം ആലപിച്ചിരിക്കുന്നത്. അഭിലാഷ് ജോഷി സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ഷെരിഫ് മാസ്റ്ററാണ് നൃത്ത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും […]
മാരുതി സുസുക്കി സര്‍വകാല റെക്കോഡില്‍
രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ വാഹനങ്ങളുടെ പ്രതിമാസ വില്‍പ്പന 2023 ഓഗസ്റ്റില്‍ സര്‍വകാല റെക്കോഡിലെത്തി. മാരുതി സുസുക്കി ഇന്ത്യ 2023 ഓഗസ്റ്റില്‍ 189,082 യൂണിറ്റുകളുടെ മൊത്തത്തിലുള്ള വില്‍പ്പന പ്രഖ്യാപിച്ചു. ഇത് നിര്‍മ്മാതാവിന്റെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണ്. ഓഗസ്റ്റ് മാസത്തില്‍ 14.5 ശതമാനം വളര്‍ച്ചയോടെയാണ് മാരുതി സുസുക്കി 1.89 ലക്ഷം വാഹനങ്ങള്‍ വിറ്റത്. മാരുതിയുടെ ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണിത്. നേരത്തെ, 2020 ഒക്ടോബറില്‍ ഒരു മാസത്തിനിടെ 1,82,448 വാഹനങ്ങള്‍ കമ്പനി വിറ്റഴിച്ചിരുന്നു. […]
ഹസ്ത്യായുര്‍വേദം
പാലകാപ്യമുനി രചിച്ച അതിപുരാതന ഗജശാസ്ത്രമാണ് പാലകാപ്യം അഥവാ ‘ഹസ്ത്യായുര്‍വേദം’. ആധുനിക ശാസ്ത്രസിദ്ധാന്തങ്ങളുമായി പൊരുത്തപ്പെടുന്നവയാണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യങ്ങള്‍. ചമ്പാപുരിയിലെ ലോമപാദരാജാവും പാലകാപ്യനും തമ്മിലുണ്ടായ സംവാദത്തില്‍നിന്നുടലെടുത്ത ഹസ്ത്യായുര്‍വേദം പന്തീരായിരത്തോളം ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഗജോത്ഭവം, ആനകളുടെ സവിശേഷതകള്‍, ആനപിടിത്തം, പരിപാലനവും പരിശീലനവും, മദം, രോഗങ്ങളും നിവാരണമാര്‍ഗങ്ങളും. ‘ഹസ്ത്യായുര്‍വേദം’. രണ്ടാം പതിപ്പ്. പരിഭാഷ – വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി. മാതൃഭൂമി. വില 782 രൂപ.
ഉറങ്ങുന്നതിന് മുമ്പ് പാല്‍ കുടിക്കുന്നത് നല്ലതല്ല!
ഉറങ്ങുന്നതിന് മുമ്പ് പാല്‍ കഴിക്കുന്നത് നല്ലതല്ലെന്ന് വിദഗ്ധര്‍. പാലില്‍ പ്രോട്ടീനും ലാക്ടോസും അടങ്ങിയിട്ടുണ്ട്, ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചില ആളുകളില്‍ ഉറക്ക അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ചെയ്യും. രാത്രിയില്‍ സംഭവിക്കുന്ന ശരീരത്തിന്റെ സ്വാഭാവിക വിഷാംശീകരണ പ്രക്രിയകളെ പാലിന് തടസ്സപ്പെടുത്താന്‍ കഴിയും. ഇത് ഉറങ്ങുന്നതിന് മുമ്പ് കഴിക്കുമ്പോള്‍ കരളിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകും. ഉറങ്ങുന്നതിനുമുമ്പ് തണുത്ത പാല്‍ കുടിക്കുന്നത് ശുപാര്‍ശ ചെയ്യുന്നില്ല, കാരണം ഇത് ചില വ്യക്തികള്‍ക്ക് ദഹനക്കേട് ഉണ്ടാക്കുന്നു. രാത്രിയില്‍ പാല്‍ കഴിക്കുന്നത് ദഹനത്തെ തടസ്സപ്പെടുത്തുമെന്ന് ചില പോഷകാഹാര വിദഗ്ധര്‍ […]
അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നതെന്ന് കേന്ദ്രമന്ത്രി
ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തെ തുടങ്ങുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് മന്ത്രി അനുരാഗ് സിങ്ങ് താക്കൂര്‍ വ്യക്തമാക്കി.ലോക്സഭ നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം തദ്ദേശ തെരഞ്ഞെടുപ്പും നടത്താനാകുമോ എന്നതടക്കം ഏഴ് പ്രധാന നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് രാംനാഥ് കൊവിന്ദ് അധ്യക്ഷനായ സമിതി സര്‍ക്കാര്‍ രൂപീകരിച്ചത്. റിപ്പോര്‍ട്ട് വൈകരുതെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. നിര്‍ദ്ദേശ പ്രകാരം ഈയാഴ്ച തന്നെ യോഗം ചേരാനാണ് നീക്കം.
ചാണ്ടി ഉമ്മന് അനുകൂല വിധി ഉണ്ടാകുമെന്ന് വി ഡി സതീശന്‍
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന് അനുകൂല വിധി ഉണ്ടാകുമെന്നും, യുഡിഎഫ് തികഞ്ഞ ആത്മ വിശ്വാസത്തിലാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പുതുപ്പള്ളിയില്‍ സിപിഎം ബിജെപി ധാരണയാണെന്നും , സിപിഎം ജില്ലാ നേതാക്കളെ വെച്ച് ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ വേട്ടയാടിയെന്നും അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം സിപിഎം നേതാക്കളുടെ അറിവോടെയാണെന്നും അദ്ദേഹം പറഞ്ഞു.
