Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആലപ്പുഴ,എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ തുടരുന്നു. കിഴക്കന്‍ വനമേഖലയിലും മഴ ശക്തമാണ്. വനമേഖലയില്‍ ഇന്നലെ ഉരുള്‍പൊട്ടലുണ്ടായതിനെ തുടർന്ന് ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് മൂഴിയാര്‍, മണിയാര്‍ അണക്കെട്ടുകള്‍ വീണ്ടും തുറന്നിട്ടുണ്ട്. കോന്നി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കക്കാട്ടാറിലും പമ്പയാറ്റിലും ജലനിരപ്പുയരുന്നതിനാല്‍ തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പുതുപ്പള്ളിയിൽ ഇന്ന് നിശബ്ദപ്രചാരണം

പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ ഇന്ന് രാവിലെ വിതരണം ചെയ്യും. സ്ട്രോങ്ങ് റൂം ആയ കോട്ടയം ബസേലിയോസ് കോളേജിൽ നിന്നാണ് 182 ബൂത്തുകളിലേക്കും ഉള്ള സാമഗ്രികൾ വിതരണം ചെയ്യുന്നത്. മുഴുവൻ ബൂത്തുകളിലും വി വി പാറ്റുകളും വെബ്കാസ്റ്റിംഗും സജ്ജമാക്കിയിട്ടുണ്ട്. 1,76,417 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്. ഇതോടൊപ്പം ഉത്തരേന്ത്യയിലെ 5 സംസ്ഥാനങ്ങളിലെ 6 നിയമസഭ മണ്ഡലങ്ങളിലും നാളെ ഉപതെരഞ്ഞെടുപ്പ് നടക്കും.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 4

*1985 മികച്ച ജനപ്രിയ ഗായിക?* : https://youtu.be/fqkXbWDkauU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ആവേശോജ്വലമായി. പരസ്യപ്രചാരണം അവസാനിച്ച പുതുപ്പള്ളിയില്‍ നാളെ വോട്ടെടുപ്പ്. എട്ടാം തീയതി വോട്ടെണ്ണും. വോട്ടില്ലാത്ത നേതാക്കള്‍ പുതുപ്പള്ളി വിട്ടുപോകണമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ ഉത്തരവിട്ടു. ഇന്നലെ റോഡ് ഷോകളുമായി മൂന്നു മുന്നണികളുടെയും നേതാക്കള്‍ പുതുപ്പള്ളിയിലെ പാമ്പാടിയില്‍ നിറഞ്ഞുനിന്നു. ◾ഒരു രാജ്യം, ഒറ്റ വോട്ടെടുപ്പ് എന്ന ആശയം രാജ്യത്തിന്റെ ഭരണഘടനയ്ക്കും സംസ്ഥാനങ്ങള്‍ക്കും എതിരാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. സംസ്ഥാനങ്ങളുടെ യൂണിയനാണ് ഈ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍ 2023 കിരീടം സ്വന്തമാക്കി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്

ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍ 2023 കിരീടം സ്വന്തമാക്കി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്. കൊൽക്കത്തൻ ഡർബി എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് മോഹൻ ബഗാൻ കിരീടം സ്വന്തമാക്കിയത് . ടീമിലെ പ്രധാന താരം അനിരുദ്ധ് ഥാപ്പ മത്സരത്തിന്റെ 62-ാം മിനിറ്റിൽ റെഡ് കാർഡ് വാങ്ങി പുറത്ത് പോയി പത്ത് പേരായി ചുരുങ്ങിയിട്ടും വിജയം നേടുകയായിരുന്നു മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്. മത്സരത്തിന്റെ 71 ആം മിനിറ്റിൽ പെട്രറ്റോസ് നേടിയ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പത്തനംതിട്ട ജില്ലയിൽ കനത്ത മഴ

പത്തനംതിട്ട ജില്ലയിൽ കനത്ത മഴ. മൂഴിയാർ ഡാമിൻറെ വൃഷ്ടിപ്രദേശത്ത് മണ്ണിടിഞ്ഞതായി സൂചന. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. മഴ ശക്തമായാൽ ഡാം വീണ്ടും തുറന്നേക്കും. ഗുരുനാഥൻ മണ്ണ് മേഖലയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.കഴിഞ്ഞ ദിവസം മുതൽ പത്തനംതിട്ടയിൽ പലയിടത്തായി കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. ജില്ലയിലെ വനമേഖലകളിൽ ശക്തമായ മഴയും, ഗവിയുടെ പരിസര പ്രദേശങ്ങളിലെ ഉൾവനത്തിൽ രണ്ടിടത്ത് ഉരുൾപൊട്ടലും കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. കനത്ത മഴ പെയ്യുന്ന സാഹച്യത്തിൽ ഗവിയിലേക്കുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്.

Posted inബിസിനസ്സ്

ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടി വിദേശ നിക്ഷേപകര്‍!

ഏഷ്യയിലെ വികസ്വര രാജ്യങ്ങള്‍ക്കിടയില്‍ കഴിഞ്ഞമാസം വിദേശ നിക്ഷേപകര്‍ ഏറ്റവുമധികം നിക്ഷേപമൊഴുക്കിയത് ഇന്ത്യയിലേക്ക്. ബ്ലൂംബെര്‍ഗ് പുറത്തുവിട്ട കണക്കുപ്രകാരം ഓഗസ്റ്റില്‍ 157.73 കോടി ഡോളറിന്റെ (ഏകദേശം 13,000 കോടി രൂപ) ഇന്ത്യന്‍ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയത്. ചൈനയടക്കം മറ്റ് പ്രമുഖ ഏഷ്യന്‍ വികസ്വര രാജ്യങ്ങളെല്ലാം നേരിട്ടത് നിക്ഷേപ നഷ്ടമാണ്. മലേഷ്യ 3.5 കോടി ഡോളര്‍ (290 കോടി രൂപ) നിക്ഷേപം നേടി. ചൈനയില്‍ നിന്ന് കഴിഞ്ഞമാസം 1,230 കോടി ഡോളര്‍ (ഒരുലക്ഷം കോടി രൂപ) പിന്‍വലിക്കുകയാണ് വിദേശ നിക്ഷേപകര്‍ […]

Posted inവിനോദം

‘ആര്‍ഡിഎക്സ്’ 50 കോടി ക്ലബ്ബില്‍

ഓണം റിലീസ് ചിത്രങ്ങളില്‍ ബോക്സ് ഓഫീസില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണംവാരുന്ന സിനിമയായി മാറിയ ‘ആര്‍ഡിഎക്സ്’ ഒടുവില്‍ വെറും ഒമ്പത് ദിവസങ്ങള്‍ക്കുള്ളില്‍ 50 കോടി ക്ലബ്ബില്‍ ഇടം നേടിയതായി റിപ്പോര്‍ട്ടുകള്‍. വന്‍ പ്രതീക്ഷയും പിആര്‍ വര്‍ക്കുമായി എത്തിയ ദുല്‍ഖര്‍ ചിത്രം കിംഗ് ഓഫ് കൊത്തയെ മലര്‍ത്തിയടിച്ചാണ് ഓഗസ്റ്റ് 25ന് തിയേറ്ററുകളിലെത്തിയ ആര്‍ഡിഎക്സിന്റെ മുന്നേറ്റം. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്ന് ആദ്യം നിരവധി ട്രോളുകള്‍ ലഭിച്ച ആര്‍ഡിഎക്സിന് നിലവില്‍ നല്ല അഭിപ്രായം ലഭിക്കുന്നതിനാല്‍ […]

Posted inവിനോദം

ചന്ദ്രമുഖി രണ്ടാംഭാഗം സെപ്റ്റംബര്‍ 15-ന്

മലയാളസിനിമയിലെ എവര്‍ഗ്രീന്‍ ഹിറ്റ് മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പായ ചന്ദ്രമുഖിയുടെ രണ്ടാംഭാഗം റിലീസിനൊരുങ്ങുന്നു. രാഘവ ലോറന്‍സ് കങ്കണ റണാവത്ത് എന്നിവര്‍ പി. വാസു സംവിധാനംചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 15-ന് തിയേറ്ററുകളിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ജീവിതത്തില്‍ ആദ്യമായി താന്‍ അവസരം ചോദിച്ച സിനിമയായിരുന്നു ചന്ദ്രമുഖിയെന്നാണ് ചെന്നൈയില്‍ നടന്ന പ്രീ ലോഞ്ചിങ് ചടങ്ങില്‍ കങ്കണ റണാവത്ത് പറഞ്ഞത്. ‘ചന്ദ്രമുഖി 2’വിലെ കങ്കണ റണാവത്തിന്റെ ലുക്കും നൃത്തവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. […]

Posted inഓട്ടോമോട്ടീവ്

450 എസ് ഡെലിവറി തുടങ്ങാന്‍ ഏഥര്‍ എനര്‍ജി

ഉത്സവ സീസണിന് മുന്നോടിയായി 450 എസ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് ബംഗളൂരു ആസ്ഥാനമായുള്ള ഇവി നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി. കമ്പനിയുടെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ആണിത്. ഒല എസ് 1 എയറിന്റെ എതിരാളികളായ ഇലക്ട്രിക് സ്‌കൂട്ടറിനെ ഈ വര്‍ഷം ആദ്യമാണ് കമ്പനി 1.30 ലക്ഷം രൂപ എക്സ് ഷോറൂം വലിയില്‍ അവതരിപ്പിച്ചത്. ഉത്സവ സീസണിന് മുന്നോടിയായി 450 എസ് ഡെലിവറി ആരംഭിക്കും. ഈ വര്‍ഷം ജൂണില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഔദ്യോഗികമായി പുറത്തിറക്കിയതോടെയാണ് ഏഥര്‍ […]

Posted inപുസ്തകങ്ങൾ

സര്‍ഗ്ഗാത്മകതയുടെ സഞ്ചാരപഥങ്ങള്‍

നാടകകലയുടെ വ്യത്യസ്തമായ സ്വഭാവങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതില്‍ ഡോ. രാജാ വാര്യര്‍ എത്രമാത്രം പ്രഗത്ഭനാണെന്ന് നാടക പഠിതാക്കളോട് പറയേണ്ടതില്ല. പന്ത്രണ്ട് പ്രബന്ധങ്ങളാണ് ഈ ഗ്രന്ഥം ഉള്‍ക്കൊള്ളുന്നത്. പന്ത്രണ്ടും നാടകകലയെ വ്യത്യസ്ത കോണുകളില്‍ നിന്ന് നോക്കിക്കണ്ട് വിലയിരുത്തുന്നവയാണ്. നിരീക്ഷണപഠനം,വിശകലനം മുതലായവയിലൂടെ തന്റെ ആശയങ്ങള്‍ സുവ്യക്തമായി അവതരിപ്പിക്കുന്നതില്‍ അദ്ദേഹം വൈദഗ്ധ്യം പ്രകടിപ്പിച്ചിരുന്നു. ‘സര്‍ഗ്ഗാത്മകതയുടെ സഞ്ചാരപഥങ്ങള്‍’. ഡോ. രാജാ വാര്യര്‍. സദ്ഭാവന ട്രസ്റ്റ്. വില 142 രൂപ.