പത്തനംതിട്ട ജില്ലയിൽ കനത്ത മഴ. മൂഴിയാർ ഡാമിൻറെ വൃഷ്ടിപ്രദേശത്ത് മണ്ണിടിഞ്ഞതായി സൂചന. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. മഴ ശക്തമായാൽ ഡാം വീണ്ടും തുറന്നേക്കും. ഗുരുനാഥൻ മണ്ണ് മേഖലയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.കഴിഞ്ഞ ദിവസം മുതൽ പത്തനംതിട്ടയിൽ പലയിടത്തായി കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. ജില്ലയിലെ വനമേഖലകളിൽ ശക്തമായ മഴയും, ഗവിയുടെ പരിസര പ്രദേശങ്ങളിലെ ഉൾവനത്തിൽ രണ്ടിടത്ത് ഉരുൾപൊട്ടലും കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. കനത്ത മഴ പെയ്യുന്ന സാഹച്യത്തിൽ ഗവിയിലേക്കുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്.
പത്തനംതിട്ട ജില്ലയിൽ കനത്ത മഴ
